സത്യൻ്റെ വെളിച്ചം കാണാതെപോയ ആദ്യ ചിത്രങ്ങൾ

ആർ.ഗോപാലകൃഷ്ണൻ

🌏  നശ്വര നടൻ സത്യൻ്റെ സത്യന്റെ ഓർമ്മ ദിനമാണല്ലോ ഇന്ന്. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘ആത്മസഖി’യാണെങ്കിലും അതിനുമുമ്പ് അദ്ദേഹം ക്യാമറയെ അഭിമുഖീകരിച്ച, പക്ഷേ, വെളിച്ചം കാണാതെ പോയ ചില സിനിമകളുമുണ്ട്….

 

May be an image of 1 person

 

🌏

നീല പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി സുബ്രഹ്‍മണ്യം നിര്‍മ്മിച്ച്, ജി ആര്‍ റാവു സംവിധാനം ചെയ്‍ത ‘ആത്മസഖി’യിലൂടെ സത്യന്‍ ആദ്യമായി കടന്നുവരുന്നത് എന്നത് ചരിത്ര യാഥാർത്ഥ്യം. 1952 ഒക്ടോബറില്‍ തിയറ്ററുകളിലെത്തി.

May be an image of 2 people and people smiling

 

പക്ഷേ, സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നില്ല അത്. ഒന്നും രണ്ടുമല്ല സത്യന്‍റേതായി പുറത്തുവരേണ്ടിയിരുന്ന നാല് ചിത്രങ്ങളാണ് പല ഘട്ടങ്ങളിലായി മുടങ്ങിപ്പോയതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഈ ചിത്രത്തിന് പേരും ഇട്ടിരുന്നില്ല.

🌏

അഭിനയിച്ചിട്ട്, വെളിച്ചം കാണാതെപോയ രണ്ടാമത്തെ ചിത്രം ‘പയസ്’ ആണ്. സത്യന്‍റെ വെളിച്ചം കാണാതെപോയ ആദ്യചിത്രമായി പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ‘ത്യാഗസീമ’ യഥാര്‍ഥത്തില്‍ അദ്ദേഹം അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ്….

കൗമുദി ബാലകൃഷ്‌‍ണന്‍റെ രചനയില്‍ കെ എം കെ മേനോന്‍ നിര്‍മ്മിച്ച്, സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ‘ത്യാഗസീമ’. ഭാരതി, സേതുലക്ഷ്‍മി, ശ്രീ നാരായണ പിള്ള, സി ഐ പരമേശ്വരന്‍ പിള്ള, ജി വിവേകാനന്ദന്‍ എന്നിവര്‍ക്കൊപ്പം പ്രേം നസീറും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു എന്നതാണ് മറ്റൊരു കൗതുകം….

🌏

തിരുവനന്തപുരം ശാസ്‍തമംഗലത്താണ് ‘ത്യാഗസീമ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ 1952 മാര്‍ച്ചില്‍ സി കേശവന്‍ മന്ത്രിസഭ വീണത് സത്യന്‍റെ സിനിമാ ജീവിതത്തെ തന്നെ ബാധിച്ചു. ഡിഎസ്‍പി സ്ഥാനത്ത് പിന്നീടെത്തിയ മേരി അര്‍പുതം (‘മറിയാർപൂതം’ എന്ന വിളിപ്പേരിൽ പ്രസിദ്ധം) സര്‍വ്വീസില്‍ തുടര്‍ന്നുകൊണ്ടുള്ള സത്യന്‍റെ സിനിമാഭിനയത്തെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗം രാജിവച്ച് സിനിമയില്‍ തന്നെ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം.

പക്ഷേ ‘ത്യാഗസീമ’യും പൂര്‍ത്തീകരിക്കാതെ നിലച്ചു…. സത്യൻ, പ്രേംനസീർ, മിസ് കുമാരി, അടൂ൪ഭാസി എന്നിവർ അഭിനയിച്ച ആദ്യചിത്രം എന്ന പ്രത്യേകത കൂടി റിലീസ് ചെയ്യാത്ത ഈ ചിത്രത്തിനുണ്ട്.

 

May be a black-and-white image of 2 people

 

🌏

(‘ത്യാഗസീമ’ വെളിച്ചം കണ്ടില്ലെങ്കിലും ‘സ്നേഹസീമ’ എന്നൊരു ചിത്രത്തിൽ മൂന്ന് വർഷം കഴിഞ്ഞപ്പോൾ സത്യൻ അഭിനയിച്ചു. ഇവ തമ്മിൽ പേരിലെ സാദൃശ്യം മാത്രം. . പൊൻകുന്നം വർക്കിയുടെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കി റ്റി.ഇ. വാസുദേവൻ 1954-ൽ നിർമ്മിച്ച മലയാള ചലച്ചിത്രമാണ് ‘സ്നേഹസീമ’. എസ്. എസ്. രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യനും പത്മിനിയും കൊട്ടാരക്കര ശ്രീധരൻ നായരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മലയാളത്തിലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 1954-ലെ നാഷണൽ ഫിലിം അവാർഡ് ഈ ചിത്രത്തിനു ലഭിച്ചു.)

ആലുവ ആസ്ഥാനമായ കേരള കോ ഓപ്പറേറ്റീവ് ഫിലിം സൊസൈറ്റി നിര്‍മ്മിച്ച ‘കെടാവിളക്ക്’ ആയിരുന്നു സത്യന്‍റേതായി പുറത്തുവരേണ്ടിയിരുന്ന മറ്റൊരു ചിത്രം. രാജേശ്വരി പണ്ഡാലയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ നിരവധി തവണ ചിത്രീകരണം നീട്ടിവെച്ച ചിത്രം അവസാനം ഉപേക്ഷിച്ചു.

 

May be an image of 2 people and text

 

🌏

എന്നാല്‍ തുടര്‍ പരാജയങ്ങളിലും തളരാതെ മുന്നോട്ടുപോവുകയായിരുന്നു സത്യന്‍. അവസാനം, 1952-ലാണ് സത്യൻ്റെ (വെളിച്ചം കണ്ട) ആദ്യ സിനിമ, പി സുബ്രഹ്മണ്യത്തിൻ്റെ ‘ആത്മസഖി’, പുറത്തിറങ്ങിയത്. സത്യനെ ഉള്‍പ്പെടുത്തുന്ന കാര്യമറിഞ്ഞ് പലരും, നിർഭാഗ്യ നടൻ എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തിയിട്ടും ‘ത്യാഗസീമ’യിലെ അദ്ദേഹത്തിന്‍റെ .പ്രകടനം കണ്ടിരുന്ന സുബ്രഹ്‍മണ്യം അത് മുന്‍നിര്‍ത്തി എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നു…. ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു.

————————————————————————————————————————————————————————————————————————

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കു