മുംബൈ: സിനിമ നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീണ്ടും ദുരുഹതകൾ തുടരുന്നു.സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് കണ്ടെത്തി
ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ല.ഈ ആശയക്കുഴപ്പം അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി.
സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെന്ന് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു.
സംഭവ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പ്രതിയെന്ന് കരുതി ഒരാളെ അറസ്റ്റു ചെയ്തിരുന്നു എന്നാൽ പിന്നീട് അയാളെ പോലീസ് വിട്ടയച്ചു. പിന്നീടാണ് ഷരീഫുല്‍ ഇസ്ലാമിനെ പ്രതിയാക്കിയത്.
സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്.
ആക്രമിക്കപ്പെട്ട സംഭവം വ്യാജമാണെന്ന് ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്. മന്ത്രിമാരും രാഷ്ടീയ നേതക്കളും ഇതേററുപിടിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സെയഫ് അലി ഖാനോ കുടുംബമോ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.