April 5, 2025 12:11 am

നടൻ ടി.പി. മാധവൻ വിടപറഞ്ഞു

കൊല്ലം : താര സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി പി മാധവൻ (88) അന്തരിച്ചു. അദ്ദേഹം 600ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു ടിപി മാധവൻ കഴിഞ്ഞിരുന്നത്.30 ലധികം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. മലയാള സിനിമയിൽ 40ലധികം വർഷക്കാലത്തോളം സജീവമായിരുന്ന മാധവൻ 1975 ൽ നടൻ മധു സംവിധാനം ചെയ്ത ‘കാമം ക്രോധം മോഹം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കേരള സർവകലാശാല ഡിനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോക്ടർ എൻ പി പിള്ളയുടെ മകനായി 1975 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാട് ആണ് അദ്ദേഹം ജനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News