ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ ആരതി നിത്യേന സംപ്രേഷണം ചെയ്യാന്‍ ദൂരദര്‍ശന്‍ തയാറെടുക്കുന്നു. രാവിലെ 6.30 നായിരിക്കും ആരതി.
ദിവസവും രാംലല്ലയുടെ ദിവ്യ ദർശനമായിരിക്കുമെന്നാണ് ദൂരദർശൻ അറിയിച്ചിരിക്കുന്നത്. ‘ഇനി മുതല്‍ എല്ലാ ദിവസവും രാംലല്ലയുടെ ആരതി ദര്‍ശിക്കാമെന്നും തത്സമയം രാവിലെ 6.30 മുതല്‍ ഡിഡി ഡിഡി നാഷണലില്‍ കാണാമെന്നും’ ദൂരദര്‍ശന്‍ എക്സ് അക്കൗണ്ടില്‍ കുറിച്ചു.
അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭക്തര്‍ക്ക് ഇനി ദര്‍ശനം ദൂരദര്‍ശനിലൂടെ സാധ്യമാകുമെന്നും ഡിഡി നാഷണലിന്‍റെ വക്താവ് പറഞ്ഞു. ആരതി തല്‍സമയം സംപ്രേക്ഷണം ചെയ്യാനുള്ള അനുമതിക്കായി തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അനുമതി ലഭിച്ചു- വക്താവ് അറിയിച്ചു.
രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് രാമക്ഷേത്രത്തിലെ ദർശന സമയം. ഭക്തരുടെ തിരക്ക് കാരണം ക്ഷേത്രം ഉച്ചയ്‌ക്ക് ശേഷം ഒരു മണിക്കൂര്‍ നേരം അടച്ചിടും.