കാൻബറ: പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ടുപോകുന്ന ഭാഷാ ”വേരുകളാണ് ” ഈ ചെറു സിനിമയുടെ ഇതിവൃത്തം. ഒപ്പം ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറു സിനിമ അടിവരയിടുന്നു.
പ്രവാസികളിൽ നഷ്ടമാകുന്ന മാതൃ ഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാനും അതിന്റെ ദൂഷ്യ ഫലങ്ങളെ എടുത്തു കാട്ടാനും ഈ ചിത്രം ശ്രമിക്കുന്നു. കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം.വേരുകളിലെ അഭിനേതാക്കളെല്ലാം പുതു മുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ ജോൺ നിർവഹിച്ചിരിക്കുന്നു. സംവിധാനവും ദൃശ്യാവിഷ്ക്കാരവും ഫിലിപ്പ് കാക്കനാട് മനോഹരമാക്കിയിട്ടുണ്ട്. ബിന്ദു ജോമോന്റെ മനോഹരമായ വരികൾക്ക് ഷാന്റി ആന്റണി ഈണം പകർന്നിരിക്കുന്നു.യു ട്യൂബിൽ വൈറലായി മുന്നേറുകയാണ് ഈ ചെറു സിനിമ
ക്യാൻ ടൗൺ ക്രീയേഷൻസ് ആണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ നജിം അർഷാദ് പാടിയ ഗാനം ചിത്രത്തെ മനോഹരമാക്കുന്നു..
പശ്ചാത്തല സംഗീതം : ഷെയ്ക്ക് ഇലാഹി , ഡിസൈൻ : ജൂബി വര്ഗീസ് , ശബ്ദ മിശ്രണം: ഷെഫിൻ മായൻ , എഡിറ്റിംഗ്: ധനേഷ് എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ “പൂനിലാവിൽ പൂഞ്ചിരിതൂകി” എന്ന ക്രിസ്തുമസ് കരോൾ സംഗീതത്തിന് പിന്നിലും ‘ക്യാൻ ടൗൺ’ ക്രീയേഷൻസ് ആയിരുന്നു.