January 7, 2025 12:53 pm

നടന്‍ മോഹന്റെ മൃതദ്ദേഹം തെരുവില്‍

ചെന്നൈ: അപൂര്‍വ സഹോദരന്‍ എന്ന കമല്‍ ഹാസന്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ മോഹനെ (60) തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂലായ് 31നാണ് മൃതദേഹം കണ്ടതെങ്കിലും മരിച്ചത് മോഹനാണെന്ന് തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്കു ശേഷമാണ്. മധുരയിലെ തിരുപാര്‍ക്കുന്‍ഡ്രം ക്ഷേത്രത്തിന് സമീപത്തെ റോഡരികില്‍ മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

1989ല്‍ പുറത്തിറങ്ങിയ അപൂര്‍വ സഹോദരങ്ങളില്‍ ചെയ്ത അപ്പു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. നാന്‍ കടവുള്‍, അതിശയ മനിതര്‍കള്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. അവസരങ്ങള്‍ കുറഞ്ഞതോടെ തിരുപരനന്‍ കുന്‍ഡ്രത്തേക്ക് താമസം മാറി. അവസാന നാളുകള്‍ കടുത്ത ദാരിദ്രയത്തിലായിരുന്നു. മധുരയിലെ തെരുവോരത്തായിരുന്നു അദ്ദേഹം സ്ഥിരമുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജന്മനാടായ സേലത്ത് സംസ്‌കാരം നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News