April 3, 2025 10:11 am

മമ്മൂട്ടീസ് ഹൗസിൽ ഒരു രാത്രി തങ്ങാന്‍ 75000 രൂപ

കൊച്ചി: നടൻ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ വീട് ഹോംസ്റേറ ആയി മാറുന്നു.

മുക്കാല്‍ ലക്ഷം രൂപയാണ് ഒരു ദിവസത്തെ വാടക.ഒരു ഹോസ്പിറ്റാലിറ്റി കമ്പനിയാണ് മമ്മൂട്ടീസ് ഹൗസ് എന്ന വീട് ആരാധകര്‍ക്ക് ആസ്വദിക്കാനായി അവസരം ഒരുക്കുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുല്‍ഖര്‍ അബോഡ്, സുറുമീസ് സ്‌പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളാണ് ഉള്ളത്. എട്ടു പേര്‍ക്ക് താമസിക്കാം.

Want to stay at actor Mammootty's house in Kochi's Panampilly Nagar? How to  book, rates, other facilities | Mammootty House Staycation | Kerala  destinations | Onmanorama

ഏപ്രില്‍ ഒന്നുമുതല്‍ ഇതിനു അവസരമുണ്ടാകും. പ്രൈവറ്റ് തിയേറ്റര്‍, ഗ്യാലറി, പ്രോപ്പര്‍ട്ടി ടൂര്‍ എന്നിവയും പാക്കേജിന്റെ ഭാഗമായിരിക്കും.

മമ്മൂട്ടിയും കുടുംബവും വീടു മാറി. എളംകുളത്തെ വീട്ടിലാണ് ഇപ്പോൾ താമസം

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News