കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലിന് മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ ഹാജരായില്ല. ഇന്നലെ രാവിലെ 11ന് കൊച്ചി ആസ്ഥാനത്ത് ഹാജരാകാനാണ് ഇ.ഡി സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. തനിക്ക് രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സുരേന്ദ്രന്റെ അവശ്യം ഇ.ഡി അംഗീകരിക്കുകയായിരുന്നു. സുരേന്ദ്രന് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കും. ഇതേ കേസില്‍ ഐ.ജി ജി. ലക്ഷ്മണും ഇ.ഡിക്ക് മുന്നില്‍ എത്തിയിരുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് നാളെ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ളത്.
Post Views: 128