എസ്.ബി.ഐ അറ്റാദായത്തിൽ 178% വ‌‌‌‌‌ർദ്ധന

In Editors Pick, ഇന്ത്യ
August 05, 2023

​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പൊ​തു​മേ​ഖ​ല​ ​ബാ​ങ്കാ​യ​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​എ​സ്.​ബി.​ഐ​)​യു​ടെ​ 2024​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​ഒ​ന്നാം​പാ​ദ​ ​പ്ര​വ​ർ​ത്ത​ന​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഏ​പ്രി​ൽ​-​ജൂ​ൺ​ ​പാ​ദ​ത്തി​ൽ​ ​ബാ​ങ്കി​ന്റെ​ ​അ​റ്റാ​ദാ​യ​ത്തി​ൽ​ 178​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​വ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സ​മാ​ന​ ​പാ​ദ​ത്തി​ലെ​ 6068.08​ ​കോ​ടി​ ​രൂ​പ​യി​ൽ​നി​ന്ന് ​ഈ​വ​ർ​ഷം​ 16884.29​ ​കോ​ടി​യാ​യി​ ​കു​ത്ത​നെ​ ​ഉ​യ​‌​ർ​ന്നു.​ ​ജ​നു​വ​രി​-​ ​മാ​ർ​ച്ച് ​പാ​ദ​വു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ 1.13​ ​ശ​ത​മാ​ന​മാ​ണ് ​വ​ർ​ദ്ധ​ന.​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക​പ്പു​റ​മാ​ണ് ​ബാ​ങ്കി​ന്റെ​ ​അ​റ്റാ​ദാ​യ​ത്തി​ലെ​ ​വ​ള​ർ​ച്ച.

അ​റ്റ​ ​പ​ലി​ശ​ ​വ​രു​മാ​നം​ ​ക​ഴി​ഞ്ഞ​ ​വ​‌​ർ​ഷ​ത്തെ​ 31197​ ​കോ​ടി​ ​രൂ​പ​യി​ൽ​നി​ന്ന് 24.7​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച് 38904​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​നെ​റ്റ് ​ഇ​ന്റ​റ​സ്റ്റ് ​മാ​ർ​ജി​ൻ​ ​(​എ​ൻ.​ഐ.​എം​)​ 3.47​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്നു.​ ​മാ​ർ​ച്ചി​ല​വ​സാ​നി​ച്ച​ ​പാ​ദ​ത്തി​ൽ​ ​ഇ​ത് 3.84​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.

മൊ​ത്തം​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്തി​ 3.91​ ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.76​ ​ശ​ത​മാ​ന​മാ​കു​ക​യും​ ​ചെ​യ്തു.​ ​നി​കു​തി​ക്കു​ശേ​ഷ​മു​ള്ള​ ​ലാ​ഭം​ 13,760​ ​കോ​ടി​ ​രൂ​പ​ ​മു​ത​ൽ​ 16,340​ ​കോ​ടി​ ​രൂ​പ​വ​രെ​യാ​കു​മെ​ന്നാ​യി​രു​ന്നു​ ​വി​ല​യി​രു​ത്ത​ൽ. പ്ര​വ​ർ​ത്ത​ന​ ​ലാ​ഭ​മാ​ക​ട്ടെ​ 12,753​ ​കോ​ടി​ ​രൂ​പ​യി​ൽ​നി​ന്ന് 25,297​ ​കോ​ടി​യു​മാ​യി.​ 98.37​ ​ശ​ത​മാ​ന​മാ​ണ് ​വ​ർ​ദ്ധ​ന.
ജൂ​ണി​ൽ​ ​അ​വ​സാ​നി​ച്ച​ ​പാ​ദ​ത്തി​ലെ​ ​ക​ണ​ക്കു​ ​പ്ര​കാ​രം​ 33.03​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ബാ​ങ്ക് ​വാ​യ്പ​യാ​യി​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ 29​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യി​ൽ​നി​ന്ന് 14​ ​ശ​ത​മാ​ന​മാ​ണ് ​ഈ​യി​ന​ത്തി​ലെ​ ​വ​ർ​ദ്ധ​ന. മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​ഫ​ല​ ​പ്ര​തീ​ക്ഷ​യി​ൽ​ ​എ​സ്.​ബി.​ഐ​ ​ഓ​ഹ​രി​ക​ൾ​ ​മെ​ച്ച​പ്പെ​ട്ടാ​ണ് ​തു​ട​ങ്ങി​യ​തെ​ങ്കി​ലും​ ​മൂ​ന്നു​ ​ശ​ത​മാ​ന​ത്തോ​ളം​ ​താ​ഴ്ന്ന് 573​ ​രൂ​പ​യി​ലാ​ണ് ​ക്ലോ​സ് ​ചെ​യ്ത​ത്.