ദില്ലി : ഇസ്രയേലില്‍ നിന്നുള്ള അഞ്ച് മലയാളികള്‍ കൊച്ചിയിലെത്തി. കണ്ണൂര്‍, മലപ്പുറം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്.
ഇസ്രയേലില്‍ സമാധാന അന്തരീക്ഷമല്ലെങ്കിലും ജനജീവിതം ഇപ്പോഴും സാധാരണനിലയിലാണെന്ന് പാലക്കാട് സ്വദേശി നിള പ്രതികരിച്ചു. ഗാസ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ മാത്രമാണ് പ്രശ്നമുള്ളതെന്നും മറ്റുള്ള ഇടങ്ങളിലുള്ളവര്‍ സുരക്ഷിതരാണെന്നും ഇവര്‍ പറഞ്ഞു.
ഒന്‍പത് മലയാളികള്‍ ഉള്‍പ്പടെ 212 പേരാണ് ഓപ്പറേഷന് അജയിലൂടെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചിരുന്നു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിലെത്തിയിരുന്നു.ഇസ്രയേലില്‍ നിന്നുമെത്തുന്ന മലയാളികളെ സഹായിക്കാനായി കേരള ഹൗസില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍. 01123747079.
അതേസമയം, ഇസ്രായേലിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഉടനെ അടയ്ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓപ്പറേഷന് അജയ് ഒരാഴ്ചയെങ്കിലും തുടരുമെന്നും അതിനാലാണ് നയതന്ത്രകാര്യാലയങ്ങള്‍ അടയ്ക്കാത്തതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.