പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് നാട്ടിലെ പുതു ബാങ്കുകള്‍ ശ്രമിക്കുന്നത്

In Editors Pick, Special Story
September 27, 2023

കോട്ടയം: സാധാരണക്കാരന്റെ അവസാന ചില്ലിക്കാശും കൊള്ളപ്പലിശയുടെ മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കോട്ടയം കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നതെന്നും ജെയ്ക് അഭിപ്രായപ്പെട്ടു. കര്‍ണാടക ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് അയ്മനത്തെ വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സാധാരണക്കാരനായ മനുഷ്യന്റെ അവസാന ചില്ലിക്കാശിനേയും നാണയത്തുട്ടിനേയും ഏതുവിധേനയും പലിശയുടേയും കൊള്ളപ്പലിശയുടേയും മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകള്‍  അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നത്’, ജെയ്ക് പറഞ്ഞു.

‘എന്താണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്. കര്‍ണാടക ബാങ്കുപോലെയുള്ള പുതുതലമുറ ബാങ്കുകള്‍ക്കുള്ള താക്കീതാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ഏതെങ്കിലുമൊരു വ്യാപാരിയുടെ കടയില്‍ കയറി അവരുടെ വ്യാപാരം നടത്തിയ ശേഷം ബാക്കിയായ ചില്ലിക്കാശും നാണയത്തുട്ടുകളും പിടിച്ചുപറിച്ച് അതില്‍നിന്ന് ലാഭമൂറ്റിക്കുടിച്ച് വളരാമെന്നാണ് കര്‍ണാടക ബാങ്കുപോലെയുള്ള ബാങ്കുകള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനി ഈ ബാങ്ക് കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കണോ വേണ്ടയോയെന്ന് ഡി.വൈ.എഫ്.ഐ. തീരുമാനിക്കും. അത് നിങ്ങള്‍ക്കുള്ള താക്കീതാണ്, അത് നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം’, ജെയക് വ്യക്തമാക്കി.

അയ്മനം കുടയുംപടിയിലെ വ്യാപാരി കെ.സി. ബിനു(50)വിന്റെ ആത്മഹത്യയിലാണ് കുടുംബം കര്‍ണാടക ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ്  ജെയ്ക് സി. തോമസിന്റെ പ്രസ്താവനക്കെതിരെ.   ചില പ്രതികരണങ്ങൾ ചുവടെ .


“കർണാടക ബാങ്ക് എന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ !!
കരുവന്നൂർ എന്ന് കേട്ടാലോ ശൂ എന്ന് തണുത്തുറഞ്ഞീടണം’

“കരുവണ്ണൂരിലോ സഖാവെ ? അവിടെ മുക്കാം അല്ലെ

“ചൈനീസ് ആപ്പും ബാങ്കിങ് ആപ്പും തമ്മിലുള്ള വ്യത്യാസം അറിയാത്ത ജന്മങ്ങൾ !!

“പിന്നെ കർണാടക ബാങ്ക് 1924-ൽ സ്ഥാപിച്ച ഒരു പഴയ ബാങ്ക് ആണ് !!

———————————————–

എല്ലാം കോ-ഓപ്പറേറ്റീവ് ആക്കിയലോ സഹോദരാ? അപ്പോ KYC ഒന്നും ഇല്ലാതെ സഖാക്കൾക്ക് കട്ട് മുടിക്കാലോ??

“പറയുന്നവനും അത് കേട്ട് കയ്യടിക്കുന്നവർക്കും ഒരു ശകലം……..

ആ ബാങ്ക് പൂട്ടിച്ചു അവിടെയൊരു സഹകരണബാങ്ക് തുടങ്ങണം സഹാക്കളെ….”