മുംബൈ: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഒമാനും തമ്മില്‍ പുതിയ കരാര്‍. ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ഒമാന്‍ സുല്‍ത്താനേറ്റിന്റെ ഗതാഗത, വാര്‍ത്താവിനിമയ, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും തമ്മില്‍ 2023 ഡിസംബര്‍ 15ന് ഒപ്പുവച്ച ധാരണാപത്രം (എംഒയു) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. പരസ്പര പിന്തുണ, സാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കല്‍, വിവര കൈമാറ്റം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ നിക്ഷേപങ്ങള്‍ എന്നിവയിലൂടെ കരാര്‍കക്ഷികള്‍ക്കിടയില്‍ സമഗ്രമായ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്. ഇരു കക്ഷികളും ഒപ്പിട്ട തീയതി മുതല്‍ ധാരണാപത്രം പ്രാബല്യത്തില്‍ വരും. കൂടാതെ, മൂന്ന് വര്‍ഷത്തേക്ക് കരാര്‍ പ്രാബല്യം നിലനില്‍ക്കും.
വിവര സാങ്കേതിക മേഖലയിലെ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഐടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു. ഇതിലൂടെ ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്ക് ഒമാനില്‍ കൂടുതല്‍ തൊഴില്‍ സാധ്യത രൂപപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. വിവര സാങ്കേതിക മേഖലയിലെ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഐടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു. ഇതിലൂടെ ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്ക് ഒമാനില്‍ കൂടുതല്‍ തൊഴില്‍ സാധ്യത രൂപപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
ഉഭയകക്ഷി, പ്രാദേശിക സഹകരണ മേഖലയ്ക്ക് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയുടെ ഉയര്‍ന്നുവരുന്ന മേഖലകളില്‍ അന്തര്‍ദേശീയ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഐസിടി മേഖലയില്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യന്‍ നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജന്‍സികളുമായും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയ സഹകരിക്കുന്നു.
ഈ കാലയളവില്‍, ഐസിടി മേഖലകളിലെ സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതാത് സംഘടനകള്‍/ഏജന്‍സികള്‍ എന്നിവയുമായി ധാരണാപത്രങ്ങള്‍/ ഉടമ്പടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിന്, ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച വിവിധ സംരംഭങ്ങളുമായി ഇത് ചേര്‍ന്നുപോകുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ ലോക മാതൃകയില്‍, പരസ്പര സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ്സ് അവസരങ്ങള്‍ കണ്ടെത്തുന്നതിനും മികച്ച സമ്പ്രദായങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഡിജിറ്റല്‍ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിരവധി പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.