ആർ. ഗോപാലകൃഷ്ണൻ
“ആരോ വിരൽ മീട്ടി, മനസ്സിൻ മൺവീണയിൽ”.
https://youtu.be/xL1aW1PupEk?t=44
‘പ്രണയ വർണ്ണങ്ങൾ’ (1998) എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതി, വിദ്യാസാഗർ ഈണം നല്കിയ ഈ നിത്യഹരിത ഗാനം.
“എനിക്ക് മലയാളികളോട് എന്നും പ്രിയമാണ്. എന്റെ സംഗീതവഴികളിൽ ഏറ്റവും കൂടുതൽ ആത്മവിശ്വാസം പകർന്നുതന്നവരാണവർ.” സംഗീത സംവിധായകൻ വിദ്യാസാഗർ പറയുന്നു…

തൊണ്ണൂറുകളുടെ മദ്ധ്യത്തില് ഒരു തരംഗം സൃഷ്ടിച്ചു രംഗപ്രവേശം ചെയ്ത് മലയാള ഭാഷയ്ക്ക് ഇണങ്ങുന്ന ഈണത്തിനോപ്പം നവീനമായ വാദ്യവിന്യാസം ഒരുക്കി മലയാളിയ്ക്ക് വളരെ പ്രിയങ്കരനായി മാറിയ ഇതരഭാഷാ സംഗീത സംവിധായകന് ആണ് മലയാളിയെ സംബന്ധിച്ച് വിദ്യാസാഗര്.
വിദ്യാസാഗർ തന്നെ ഈണമിട്ട് അദ്ദേഹം കൂടി ചേർന്ന് പാടിയ ഒരു പാട്ട്’ ‘നിറ’ത്തിലുണ്ടല്ലോ.

ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ കിഴക്കേ ഗോദാവരിയിലെ അമലാപുരത്ത് ബൊബ്ബിലി എന്ന സ്ഥലത്ത്, 1963 മാർച്ച് 2-ന് ജനനം. പിതാവ് സംഗീതജ്ഞനായിരുന്ന രാമചന്ദ്ര റാവു. അമ്മ സൂര്യകാന്തം. ഒരു സഹോദരി വിജയശ്രീ. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ വലിയ ആരാധകനായിരുന്നു; അങ്ങനെയാണീ പേരിട്ടത്.

വിദ്യാസാഗറിന്റെ മുത്തച്ഛൻ വരാഹ നരസിംഹ മൂർത്തി കർണ്ണാടക സംഗീത ലോകത്ത് പ്രശസ്തനായിരുന്നു. ആന്ധ്രാപ്രദേശിലെ വിജയനഗരം ബോബിലിനാട്ടുരാജ്യത്തിലെ നാടുവാഴിയുടെ ആസ്ഥാന സംഗീതവിദ്വൻ ആയിരുന്നുവെത്രേ, അദ്ദേഹം. വിദ്യാസാഗറിന്റെ അച്ഛൻ രാമചന്ദർ ദക്ഷിണേന്ത്യയിലെ മിക്ക സംഗീത സംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്;
പലതരം സംഗീതോപകരണങ്ങളിൽ പ്രാവീണ്യവുമുണ്ടായിരുന്നു. വിദ്യാസാഗർ ജനിച്ച് ഒരു വർഷമായപ്പോൾ കുടുംബം ചെന്നൈയിലേക്ക് കുടിയേറി. വിദ്യാസാഗറിന്റെ പഠനവും വളർച്ചയും ചെന്നെയിലായിരുന്നു. ചെന്നെ ടി നഗർ വെങ്കിട്ട സുബ്ബുറാവു എച്ച് എസ് ഇന്ത്യൻ കോളേജിൽ നിന്ന് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ വിദ്യാസാഗർ ബിരുദം നേടി.
വിദ്യാസാഗറിന്റെ ബാല്യം സംഗീത മയമായിരുന്നു. ചെറുപ്പത്തില് തന്നെ കര്ണാടക സംഗീത പാഠങ്ങള് അഭ്യസിച്ചിരുന്നു. സ്ക്കൂൾ വിട്ടു വന്നാൽ അച്ഛന്റെ സ്റ്റുഡിയോയിലേക്ക്. അവിടെ ഗിറ്റാർ, പിയാനോ, സന്തുർ, കീ ബോർഡ്, വൈബ്രഫോൺ എന്നിവയിൽ കളിച്ചും പഠിച്ചും സംഗീതത്തിലേക്ക് എത്തി. പിന്നീട് മുഴുവൻ സംഗീതത്തിലേക്ക് മുഴുകി. എ ആര് റഹ്മാന്റെയും ഇളയരാജയുടേയും ഗുരുവായ ധൻ രാജ് മാസ്റ്ററുടേ കീഴിൽ വെസ്റ്റേൺ സംഗീതം അഭ്യസിച്ചു.

പത്തു വയസ്സ് ആയപ്പോള് തന്നെ ചലച്ചിത്രഗാന റെകോര്ഡിംഗിന് വൈബ്രഫോണ് വായിച്ചു തുടങ്ങിയിരുന്നു വിദ്യാസാഗര്. വൈബ്രഫോണ് വാദകനായി മലയാളത്തിലെ സീനിയര് സംഗീത സംവിധായകന് ദേവരാജന് മാസ്റ്റരുടെ ടീമില് എത്തുന്നതോടെ ആണ് അദ്ദേഹം മലയാളവുമായി ആദ്യമായി ബന്ധപ്പെടുന്നത്. തുടര്ന്ന് സ്വതന്ത്ര സംഗീത സംവിധായകന് ആകുന്ന വരെ ഒന്നര പതിറ്റാണ്ടോളം മലയാളത്തിലെ മിക്ക സംഗീത സംവിധായകര്ക്ക് വേണ്ടിയും വൈബ്രഫോണ്, സന്തൂര് വാദകനായും ഓര്ക്കസ്ട്ര അറേഞ്ചര് ആയും കണ്ടക്ടര് ആയും ഒക്കെ പ്രവര്ത്തിച്ചിട്ടുണ്ട്.

https://youtu.be/JeZC81maYNI?t=35
‘പൂമാനം’ എന്ന തമിഴ് ചിത്രത്തിനായി, 1989 -ൽ സംഗീതം ചെയ്തുകൊണ്ടാണ് വിദ്യാസാഗര് സ്വതന്ത്ര സംഗീത സംവിധായകന് ആകുന്നത്. ‘എൻ അൻപേ..’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു ആദ്യ സിനിമാ ഗാനം. അതേ വർഷം തന്നെ ‘ധര്മ്മ തേജ’ എന്ന ചിത്രത്തിലൂടെ തെലുങ്കില് അരങ്ങേറിയ വിദ്യാസാഗര് തൊണ്ണൂറുകളുടെ പകുതി വരെ തെലുങ്കിൽ തന്നെയാണ് കൂടുതല് ഗാനങ്ങള് ഒരുക്കിയിരുന്നത്.
തുടർന്ന്, 1995-ല് ‘കര്ണ്ണ’ എന്ന ചിത്രത്തിലൂടെ തമിഴില് ശക്തമായ തിരിച്ചുവരവ് നടത്തി; തുടര്ന്ന് ധാരാളം തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചു.
‘കർണ്ണാ’ (തമിഴ്) യിലെ ‘മലരേ മൗനമാ’ എന്ന എവർ ഗ്രീൻ ഗാനത്തിനു ശേഷം വിദ്യാസാഗർ പ്രശസ്തനായി.

https://youtu.be/Ch4zCH6wvic?t=11

കമല് സംവിധാനം ചെയ്ത ‘ അഴകിയ രാവണന് ‘ എന്ന ചിത്രത്തിലൂടെ 1996-ല് ആണ് വിദ്യാസാഗര് മലയാളത്തില് എത്തിയത്. ആദ്യ സിനിമയിലെ ഗാനങ്ങള് തന്നെ സൂപ്പര് ഹിറ്റുകള് ആയി. ഇതിന് സംസ്ഥാന പുരസ്കാരം നല്കിയാണ് മലയാളമണ്ണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്.
‘അഴകിയ രാവണൻ’, ‘പ്രണയവർണ്ണങ്ങൾ’, ‘നിറം’, ‘സമ്മർ ഇൻ ബെതലഹെം’, ‘കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത്’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റി.
തുടര്ന്ന് ഒന്നിനുപുറകെ ഒന്നായി ഇറങ്ങിയ ഗാനങ്ങള് എല്ലാം തന്നെ ഹിറ്റ് ചാര്ട്ടുകളുടെ മേൽനിരയില് തന്നെ സ്ഥാനം പിടിച്ചു. അദ്ദേഹത്തിന്റെ ഈണത്തിൽ മലയാളിത്തം നിലനിർത്തിക്കൊണ്ട് തന്നെ പാശ്ചാത്യ – പൗരസ്ത്യ വാദ്യോപകരണങ്ങളുടെ മനോഹരമായ കൂടിച്ചേരലും ഉണ്ടായിരുന്നു. മലയാളികൾക്ക് ആ പാട്ടുകൾ നവ്യ അനുഭൂതി പകർന്നു.
വിദ്യാസാഗറിന്റെ മലയാള സംഗീത ജീവിതത്തിൽ രചനയിൽ മുഖ്യകൂട്ടായത് ഗിരീഷ് പുത്തഞ്ചേരിയും ആലാപത്തിൽ, സുജാതയുമാണ്. അതേസമയം പി ജയചന്ദ്രനും യേശുദാസിനും ചിത്രയ്ക്കും അദ്ദേഹം മികച്ച ഗാനങ്ങള് നല്കി.
പ്രണയവര്ണ്ണങ്ങളിലെ ഗാനങ്ങള്ക്ക് 1998-ലും ദേവദൂതനിലെ ഗാനങ്ങള്ക്ക് 2000-ലും കേരള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.

കര്ണ്ണയ്ക്ക് ശേഷം 2001-ഓടെയാണ് വിദ്യാജി തമിഴില് തുടരെ ഹിറ്റുകള് സൃഷിട്ച്ചത്. 2001ലും 2007ലും തമിഴനാട് സംസ്ഥാന പുരസ്ക്കാരം നേടി.
തെലുങ്കില് മനോഹരഗാനങ്ങള് ഒരുക്കി നല്കിയ വിദ്യാസാഗറെ തേടി 2004-ല് സ്വരാഭിഷേകം എന്ന ചിത്രത്തിലെ ഗാനങ്ങള്ക്ക് ദേശീയ പുരസ്ക്കാരം ആണ് എത്തിയത്.
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ സംഗീതം ചെയ്ത വിദ്യാസാഗര് മലയാളിയായ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘ബിയോണ്ട് ദി സോൾ’ എന്ന ഇംഗ്ലീഷ് ചിത്രത്തിനും സംഗീതം നൽകി മൂന്നു പതിറ്റാണ്ടാണ്ടിലേറെക്കാലമായി മുകളിലായി സംഗീതരംഗത്ത് നിറഞ്ഞു നില്ക്കുന്നു.
സ്വരാഭിഷേകം എന്ന തെലുഗു ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനത്തിനുള്ള 2005-ലെ ദേശീയപുരസ്കാരം ലഭിച്ചു.

ഭാര്യ സൂര്യകാന്തം (വിദ്യാസാഗറിന്റെ മാതാവിന്റെ പേരു തന്നെയാണ് ഭാര്യയുടെ പേരും) മക്കൾ:പല്ലവി, ശ്രീദേവി, വിനീത, ഹർഷവർദ്ധൻ.
വിദ്യാസാഗറിൻ്റെ 62-ാം ജന്മദിനമാണിന്ന്.
———————————————————-
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________ _____________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 28