January 31, 2025 3:31 am

ഭരത് ഗോപിയുടെ ‘ഓർമയ്ക്കായി’

ആർ. ഗോപാലകൃഷ്ണൻ

🔸🔸

ടി മുതൽ മുടി വരെ കഥാപാത്രമായി പരിണമിക്കുന്ന അഭിനയ രീതികൊണ്ട്, മലയാളസിനിമയിലെ അഭിനേതാക്കളിൽ എക്കാലവും വേറിട്ടു നിൽക്കുന്ന അതുല്യ നടനപ്രതിഭയാണ് ഭരത് ഗോപി.

 

Twenty five years of Akkare (1984) - Bharat Gopy

സിനിമയിൽ ഒരു തിരഞ്ഞെടുപ്പ് പ്രയാസമുള്ള കാര്യമാണെങ്കിലും തന്റെ ശരീര ഭാഷക്ക് പറ്റിയ റോളുകൾ ആണ് മിക്കപ്പോഴും ഗോപിയെ തേടി വന്നിട്ടുള്ളത്; അല്ലങ്കിൽ ആ കഥാപ്രതിനിങ്ങുന്ന ശരീര ഭാഷയിലേക്ക് ഗോപി സ്വയം കൂടുമാറിയിരിക്കണമെന്നു കരുതണം.

‘ഓർമയ്ക്കായി’ എന്ന ഭരതൻ ചിത്രത്തിലെ മൂകനായ കഥ നായകൻ അവിസ്മരണീയമാണ്. കെ.ജി. ജോർജിന്റെ ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പൻ …. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ; അഭിനയ മുഹൂർത്തങ്ങൾ…. ഒരു FB പോസ്റ്റിൽ ഒതുങ്ങാത്ത അഭിനയ ജീവിതം!

🌍

‘ഭരത് ഗോപി’ എന്ന പേര് സ്വീകരിച്ച ‘വി. ഗോപിനാഥൻ‌ നായർ’ (‘കൊടിയേറ്റം ഗോപി’ എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്)…. ‘കൊടിയേറ്റം’ എന്ന ആദ്യകാല പ്രധാന ചിത്രത്തിലെ അഭിനയത്തിനു തന്നെ ഇദ്ദേഹത്തിന് 1997-ലെ ഏറ്റവും നല്ല നടനുള്ള ‘ദേശീയ ചലച്ചിത്ര അവാർഡ്’ (1977) ലഭിച്ചു.

‘ഭരത് അവാർഡ്’ എന്നുള്ള ടൈറ്റിൽ ഈ പുരസ്ക്കാരത്തിന് അക്കാലത്തിനു മുമ്പുതന്നെ ഉപേക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും ആളുകൾ ‘ഭരത് ഗോപി’ എന്ന് വിളിക്കുന്നതു കൊണ്ടാകാം അദ്ദേഹം പേര് ഔദ്യോഗികമായി ‘ഭരത് ഗോപി’ എന്നാക്കി. (‘കൊടിയേറ്റം ഗോപി’ എന്ന വിശേഷണം മാറ്റാൻ വേണ്ടിയാണു ‘ഭരത്’ എന്ന് പേരിനൊപ്പം ചേർത്തതെന്ന് അടൂർ പറഞ്ഞിട്ടുണ്ട്.)

(1968 മുതൽ 1974 വരെ മാത്രമേ ടൈറ്റിൽ നിലവിലുണ്ടായിരുന്നുള്ളു. അതുകൊണ്ട്‌, മലയാള നടന്മാരിൽ പി. ജെ. ആൻ്റണിക്കു മാത്രമേ (1973) ‘ഭരത് അവാർഡ്’ കിട്ടിയിട്ടുള്ളു.

🔸

Kodiyettam - Alchetron, The Free Social Encyclopedia

കൊടിയേററത്തിൽ ഗോപിയും ശാരദയും

ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ ‘യമനം’ എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് 1991-ൽ ലഭിച്ചു. ഗോപി രചിച്ച ‘അഭിനയം അനുഭവം’ എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1991-ലെ ‘പത്മശ്രീ’ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

🌍

‘ഗോപി’യുടെ മൃദഗം വായന ഞാൻ ആദ്യമായി കാണുന്നത് കാവാലത്തിന്റെ ‘ഒറ്റയാൻ’ എറണാകുളത്തു ചാവറ കൾച്ചറൽ സെൻ്ററിൽ അവതരിപ്പിച്ചപ്പോഴാണ് (1980): ജഗന്നാഥന്റെ അതിലെ നാടകാഭിനയം കൊഴിപ്പിച്ചത് ഗോപിയുടെ മൃദഗം വായനയാണ്. പിന്നീട് ‘യവനിക’ (1982)യിലെ ‘തബലിസ്റ്റ് അയ്യപ്പ’ന് ജീവൻ നൽകിയ ആ വിരലുകൾ….

Bharath Gopi - Alchetron, The Free Social Encyclopedia

 

🌍

തിരുവനന്തപുരം ജില്ലയിലെ ചിറയിൻ‌കീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി 1936 നവംബർ 8-ന് ജനനം. ഗോപിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഞാനൊരു അധികപ്പറ്റ്’ എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്സി. പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ ‘പ്രസാധന ലിറ്റിൽ തിയേറ്റർ’ പിറവിയെടുത്തത്. 1960-ൽ ആരംഭിച്ച ‘പ്രസാധന’ 1973 വരെ പ്രവർത്തനം തുടർന്നു. ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരൻ.

Panchavadi Palam Malayalam Full Movie | Bharath Gopi, Nedumudi Venu|  പഞ്ചവടിപ്പാലം

 

🌍

ജി ശങ്കരപ്പിള്ളയുടെ പ്രസാധന ലിറ്റിൽ തീയറ്റേഴ്സിലൂടെ അഭിനയരംഗത്തെത്തിയ ഗോപിനാഥൻ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കാവാലം നാരായണപ്പണിക്കർ ക്കൊപ്പം ‘തിരുവരങ്ങി’ലും പ്രവർത്തിച്ചു.

1972-ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി ബോർഡിനെ പ്രതിനിധാനം ചെയ്തു ശ്രീരംഗം വിക്രമൻ നായരുടെ ‘ശൂന്യം ശൂന്യം ശൂന്യം’ എന്ന നാടകവുമായി മത്സരവേദിയിലെത്തിയ ഇദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. കാവാലം നാരായണപ്പണിക്കരുടെ ‘തിരുവരങ്ങ് ‘എന്ന നാടകസമിതിയുമായി ചേർന്നുളള പ്രവർത്തനങ്ങൾ ഗോപിയെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കി.

പല ദേശീയ നാടകോത്സവങ്ങളിലും തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി വേദിയിലെത്തിയ ഇദ്ദേഹം പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. സാമുവൽ ബെക്കറ്റിന്റെ വിഖ്യാതമായ ‘ഗോദോയെ കാത്ത്’ എന്ന നാടകം അടൂർ ഗോപാലകൃഷ്ണൻ അവതരിപ്പിച്ചപ്പോൾ അതിലെ ‘എസ്ട്രഗോൺ’ എന്ന കഥാപാത്രമായി വേഷമിട്ടത് ഗോപിയായിരുന്നു.

The 25+ Best Bharath Gopi Movies, Ranked By Fans
നാടകാഭിനയത്തിനു പുറമേ രചന, സംവിധാനം എന്നീ മേഖലകളിലും ഗോപി ശ്രദ്ധ പതിപ്പിച്ചിരുന്നു. കുട്ടികളുടെ നാടകമുൾപ്പെടെ അഞ്ചുനാടകങ്ങൾ എഴുതുകയും മൂന്നെണ്ണം സംവിധാനം ചെയ്തു.

🌍

അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത്. അടൂരിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെയാണ് അദ്ദേഹം സിനിമയെ സ്നേഹിച്ചു തുടങ്ങിയത്. സിനിമാ അഭിനയത്തിൽ തത്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ‘സ്വയംവര’ത്തിൽ ചെറിയൊരു വേഷം ചെയ്തത്. 1972-ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ, തൊഴിൽരഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്.

1975-ൽ അടൂരിന്റെ തന്നെ ‘കൊടിയേറ്റം’ എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചുവല്ലോ. പിന്നീട് 1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപിയെ തേടിയെത്തി. 1985-ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി.

 

Prithviraj dedicates 'Empuraan' to Bharath Gopi | nowrunning

🌍

തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986-ൽ ഗോപി പക്ഷാഘാതം വന്ന് തളർന്നു പോയി. പക്ഷാഘാതത്തെത്തുടർന്ന്‌ കുറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം ‘പാഥേയം’ എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്‌ നടത്തിയത്‌.
‘സത്തെ സേ ഉഠാതാ ആദ്മി’, ‘ആഖാത്’ എന്നീ രണ്ടു ഹിന്ദി ചിത്രങ്ങളും വിസ്മരിക്കാന്‍ പറ്റില്ല.

‘ദേ, ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായ തിനെത്തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ചുദിവസങ്ങൾക്കുശേഷം 2008 ജനുവരി 29-ന് ഉച്ച തിരിഞ്ഞ് നിര്യാതനായി. 71-ാം വയസ്സിലാണ് അന്ത്യം.

…………………….

Chidambaram (film) - Alchetron, The Free Social Encyclopedia

 

ഭരത് ഗോപി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ:
ഞാറ്റടി (1979); ഉത്സവപ്പിറ്റേന്ന് (1988); യമനം (1991); എന്റെ ഹൃദയത്തിന്റെ ഉടമ (2002)
🔸
ഭരത് ഗോപിയുടെ കൃതികൾ:
‘അഭിനയം അനുഭവം’; ‘നാടകനിയോഗം’
🔸
ദേശീയപുരസ്കാരങ്ങൾ:

ഏറ്റവും മികച്ച നടൻ – കൊടിയേറ്റം – 1977; സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം – യമനം – 1991; ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകം – അഭിനയം അനുഭവം -1995; പത്മശ്രീ അവാർഡ് – 1991🔸

 

Profiles - Bharat Gopy

————————-——-————-————————-————————-——————
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News