എന്റെ നീതി പരീക്ഷണം

  പി.രാജൻ സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം പരസ്യമായി പറയാതിരിക്കാൻ അടവ് നയം പയറ്റുന്ന പൊതുപ്രവർത്തകരെ ഞാൻ പരീക്ഷിച്ചിരുന്നു. സ്വാധീന ശക്തിയുള്ള അധികാരികളുടെ അഴിമതികളെ പരസ്യമായി എതിർക്കാൻ എല്ലാ പൊതുപ്രവർത്തകർക്കും എപ്പോഴും സാധിക്കണമെന്നില്ല. സാംസ്കാരിക പ്രവർത്തകരും അനീതിക്കെതിരായി പ്രതികരിക്കണമെന്ന് നിർബ്ബന്ധിക്കാനാവില്ല. കൊച്ചിയിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്വാഗത സംഘം രൂപവൽക്കരിക്കാനായി എറണാകുളത്ത് ചേർന്ന യോഗത്തിൽ എം. കെ.സാനു മാഷിന്റെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഞാൻ നടത്തിയ നീതിപരീക്ഷണം ഓർമ്മ വന്നത്. ഗുരുതരമായ രാഷ്ടീയ, സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത […]

ചെങ്കോട്ടയിൽനിന്ന്  പ്രചാരണത്തുടക്കം

കെ. ഗോപാലകൃഷ്ണൻ കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുണ്ടായ അപൂർവതകളിലൊന്ന്, തന്‍റെ സർക്കാരിന്‍റെ വിവിധ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആസന്നമായ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അവസരമാണ് തിരഞ്ഞെടുത്തത് എന്നതാണ്. എന്തിനധികം, അടുത്ത വർഷം താൻ മടങ്ങിവരുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ ഉറക്കെ പ്രഖ്യാപിച്ചു.  ഇത് വ്യക്തമാക്കുന്നതിന്, “അടുത്ത ഓഗസ്റ്റ് 15ന്, രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ചും നിങ്ങളുടെ കഴിവുകളുടെ വിജയങ്ങളെക്കുറിച്ചും നിങ്ങളുടെ തീരുമാനങ്ങൾ നിറവേറ്റുന്നതിലെ പുരോഗതിയെക്കുറിച്ചും കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ ചെങ്കോട്ടയിൽനിന്ന് നിങ്ങളോടു സംസാരിക്കും” എന്ന് അദ്ദേഹം ഉറപ്പിച്ചു […]

മുതലാളിയെ വിമര്‍ശിക്കാം

പി.രാജന്‍ ജീവനക്കാര്‍ മുതലാളിയെ ക്കുറിച്ച് അഭിപ്രായം പറയുന്നത് അച്ചടക്ക ലംഘനമാവില്ലെന്ന് മദ്രാസ്സ് ഹൈക്കോടതി വിധിച്ചതായ വാര്‍ത്ത മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ രസം തോന്നി. മാനേജിങ്ങ് ഡയറക്ടറുടെ താല്‍പ്പര്യത്തിനു വിരുദ്ധമായി പ്പെരുമാറിയെന്നു കുറ്റപ്പെടുത്തി അച്ചടക്ക നടപടിയെടുത്ത് ജോലിയില്‍ നിന്നു എന്നെപിരിച്ചു വിട്ട മാനേജ്‌മെന്റിനു ആത്മ പരിശോധന നടത്താന്‍ ഈ വിധി കാരണമായെങ്കില്‍ നല്ലതാണ്. കമ്പനിയുടെ ദുര്‍ഭരണത്തെ വിമര്‍ശിച്ചു കൊണ്ട് ഓഹരിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ആയിരുന്ന വീരേന്ദ്രകുമാറിനു അയച്ച കത്താണ് എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കാരണമായത്. […]

മലയാളത്തിലെ ആദ്യ ഗാനരചയിതാവ്

സതീഷ് കുമാര്‍ വിശാഖപട്ടണം 85 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1938 ജനവരി 19 -ന് മലയാളക്കരയില്‍ ഒരു മഹാത്ഭുതം അരങ്ങേറുന്നു. കൊച്ചിയില്‍ പനമ്പും ഓലയും തുണിയും കൊണ്ട് മറച്ചു കെട്ടിയ സെലക്ട് എന്ന സിനിമാ ടാക്കീസിനുള്ളിലെ വലിച്ചുകെട്ടിയ വെള്ളത്തുണിയില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ സംസാരിക്കാനും പാട്ടുപാടാനുമൊക്കെ തുടങ്ങിയത് അന്നുമുതലാണ്. വെള്ളത്തുണിക്ക് പുറകിലിരുന്നു സംസാരിക്കുന്നത് ആരാണെന്നറിയാനുള്ള ആകാംക്ഷയില്‍ പലരും വെള്ളിത്തിരയ്ക്ക് പുറകിലേക്കു പോയി ഒളിഞ്ഞുനോക്കിയിരുന്നുവത്രെ! കേരള സംസ്ഥാനം രൂപവത്ക്കരിക്കപ്പെടുന്നതിനു മുന്‍പേ ‘ബാലന്‍’എന്ന ആദ്യ ശബ്ദചിത്രത്തിലൂടെ മലയാളക്കരയില്‍ ഒരു […]

സാധ്യതകള്‍ തുറന്നിട്ട് പവാര്‍

കെ. ഗോപാലകൃഷ്ണന്‍ ശരദ് ഗോവിന്ദറാവു പവാറിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായൊരു സ്ഥാനമാണുള്ളത്, അതുല്യപദവിയെന്ന് അതിനെ വിശേഷിപ്പിക്കാനാണ് ചിലരുടെ താത്പര്യം. രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ചരിത്രം പരിശോധിച്ചും ഭാവിസാധ്യത കണക്കുകൂട്ടിയും രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങള്‍ വിലയിരുത്തിയും മാത്രമാണ് സാധാരണയായി അദ്ദേഹം തീരുമാനങ്ങളെടുക്കുക. മുന്നിലുള്ള വെല്ലുവിളികളില്‍നിന്ന് എത്രമാത്രം നേട്ടം കൊയ്യാമെന്ന വിലയിരുത്തലിനുശേഷമായിരിക്കും അന്തിമതീരുമാനമെന്നു ചിലര്‍ പറയുന്നു. തീരുമാനമെന്തായാലും രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മ ഒരു ഘടകമായി സാധാരണനിലയില്‍ അദ്ദേഹം പരിഗണിക്കാറേയില്ല. എല്ലാവരെയും ഒരുമിപ്പിച്ച് അഭിപ്രായസമന്വയത്തോടെ കൊണ്ടുപോകുക എന്നതാണ് സാധ്യതയുടെ കലയായ രാഷ്ട്രീയത്തില്‍ മികച്ച പ്രകടനത്തിനു പവാറിനെ പ്രാപ്തനാക്കുന്നത്. […]

അഗ്‌നിപര്‍വ്വതം പുകഞ്ഞു

സതീഷ് കുമാര്‍ വിശാഖപട്ടണം മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ ജോസഫ് നിര്‍മ്മിച്ച് കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തിന് മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്… അഭിനയ സാമ്രാട്ടായിരുന്ന സത്യന്റെ അവസാന ചിത്രവും പില്‍ക്കാലത്ത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മമ്മൂട്ടിയുടെ ആദ്യസിനിമയുമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. ആലപ്പുഴയിലെ ഒരു തൊഴിലാളി നേതാവിന്റെ യഥാര്‍ത്ഥ ജീവിതകഥയായിരുന്നു തകഴി ശിവശങ്കരപ്പിള്ള അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവലിലൂടെ വരച്ചുകാട്ടിയത്. താന്‍ വിശ്വസിച്ച പ്രത്യയ ശാസ്ത്രത്തിനു വേണ്ടി […]

നായര്‍ സര്‍വ്വീസ് സൊസൈറ്റിയും സാമൂഹ്യനീതിയും

പി.രാജന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭരണഘടനക്ക് ഒരു സവിശേഷതയുണ്ട്. അധഃസ്ഥിതരുടെ ഉന്നമനവും ഭരണഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ആ സവിശേഷത. അധഃസ്ഥിതര്‍ എന്ന പദത്തിന് പകരം ‘സാധുജനം’ എന്നാണ് ഭരണഘടനയില്‍ ഉപയോഗിച്ചിരിക്കുന്നത്. അയ്യന്‍കാളി സ്ഥാപിച്ച സാധുജനപരിപാലനയോഗത്തില്‍ നിന്നാണ് ‘സാധുജനം’ എന്ന പദം സ്വീകരിച്ചതെന്ന് കരുതാന്‍ കാരണമുണ്ട്. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ടി.കെ.മാധവന്റെ സ്വാധീനത്താല്‍ ഗാന്ധിജിയും കോണ്‍ഗ്രസ്സും ഉപയോഗിച്ച ‘ഹരിജന്‍’ എന്ന പദമല്ല എന്‍.എസ്.എസ്. പ്രയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. ‘സാധുജന’ങ്ങളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ […]

തീവ്രവാദത്തിന് മതമുണ്ട്

പി.രാജന്‍ ഇസ്ലാം മതത്തിന്റെ ചില വ്യാഖ്യാനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന തീവ്രവാദികളുണ്ടെന്ന് തടിയന്റവിടെ നസീറിനെ എന്‍.ഐ.എ.കോടതി ശിക്ഷിച്ചതില്‍ നിന്നും വ്യക്തമായിരിക്കുന്നു. മ അദ്‌നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട തടിയന്റവിടെ നസീര്‍ താന്‍ ഉന്നതമായ ലക്ഷ്യത്തിന് വേണ്ടിയാണ് സമരം ചെയ്തതെന്നും മരണത്തെ ഭയക്കുന്നില്ലന്നും തുറന്ന് പറഞ്ഞിരുന്നു. തീവ്രവാദത്തിന് മതമില്ലന്നാണ് ഇസ്ലാമിസ്റ്റുകളും അവരെ പിന്തുണക്കുന്നവരും പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര ഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മൂടി വക്കാനും സ്വയം പ്രതിരോധത്തിനും ചില ഹൈന്ദവ സംഘടനകളില്‍ നിന്നുള്ള ഒറ്റപ്പെട്ട പ്രതികരണങ്ങളുമായി അതിനെ തുലനം […]

ചാരനായി കുട്ടി, കൂട്ടാളിയായി വി.പി.ആര്‍ !

എൻ.പി.രാജേന്ദ്രൻ പാക്കിസ്ഥാന്‍ മലയാളിയായ ബി.എം. കുട്ടി എഴുതിയ 528 പേജ് വരുന്ന ‘ഒരു പാകിസ്താന്‍ മലയാളിയുടെ ആത്മകഥ‘ എന്ന ദീര്‍ഘകൃതിയില്‍ വാസ്തവകഥകള്‍ ഏറെയുണ്ട്. വിഭജനകാലത്ത് ഉത്തരേന്ത്യന്‍ മുസ്ലിങ്ങളാണല്ലോ അഭയാര്‍ത്ഥികളായി പാക്കിസ്ഥാനിലേക്കു വന്നത്… നല്ല നാടായ കേരളത്തില്‍നിന്ന് എന്തിന് ഇങ്ങോട്ടു വന്നു എന്ന ചോദ്യം പലരും മലപ്പൂറം തിരൂര്‍ വൈലത്തൂര്‍ ചിലവില്‍ ദേശത്ത് ബിയ്യാത്തില്‍ തറവാട്ടുകാരനായ ബി.എം കുട്ടിയോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിച്ചവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന, തൂക്കിക്കൊല്ലപ്പെട്ട സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ്.  മുന്‍കൂട്ടിയൊരു തീരുമാനമൊന്നുമില്ലാതെ ഏകനായി ചുറ്റിക്കറങ്ങി […]

ഗാനനഭസ്സിലെ വൃശ്ചിക പൂനിലാവ്

സതീഷ് കുമാര്‍ വിശാഖപട്ടണം കെ .കെ. പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ കുഞ്ചാക്കോ നിര്‍മ്മിച്ച ‘നല്ലതങ്ക ‘ എന്ന സിനിമയിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. ചിത്രത്തിലെ ഒരു ശ്ലോകത്തിന് സംഗീത സംവിധാനം ചെയ്യാന്‍ ശാസ്ത്രീയ സംഗീതത്തില്‍ നല്ല അവഗാഹമുള്ള ഒരാളെ ആവശ്യമുണ്ടായിരുന്നു. ‘നല്ലതങ്ക ‘ യില്‍ പാട്ടുകള്‍ എഴുതുന്നത് അഭയദേവും പ്രധാന ഗായിക പി ലീലയുമാണ് … ലീല തന്നെയാണ് തന്റെ ഗുരുനാഥനായ ദക്ഷിണാമൂര്‍ത്തി എന്ന സംഗീതജ്ഞനെക്കുറിച്ച് സംവിധായകനോട് പറയുന്നത്. അങ്ങനെ ‘ നല്ലതങ്ക ‘ യിലൂടെ […]