ഭിന്നത കൂടുന്നു, ഐക്യം കുറയുന്നു
കെ. ഗോപാലകൃഷ്ണൻ ജനാധിപത്യ ശക്തികളെയും ഭരണഘടനാ നടപടികളെയും ദുർബലപ്പെടുത്തുന്ന, സ്വേച്ഛാധിപത്യ നടപടികളെ പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ എതിർക്കുന്നതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ വിഭാവനം ചെയ്ത ഇന്ത്യാ മുന്നണിയിലിപ്പോൾ ഭിന്നത വർധിക്കുകയും ഐക്യം കുറയുകയുമാണ്. ഏതാനും മാസങ്ങൾക്കകം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, സാധ്യമായ എല്ലാ രൂപത്തിലും മോദിജി ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ മിക്കവാറും തിടുക്കത്തിൽ നടത്തുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ഒരു ഐക്യശക്തിയായി രൂപപ്പെടുത്തേണ്ട പ്രധാനപ്പെട്ടവർ വഴിപിരിയുന്നതിന്റെ ലക്ഷണങ്ങൾ […]