ചാണ്ടി ഉമ്മന് പഞ്ചസാരകൊണ്ട് തുലാഭാരം
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചാണ്ടി ഉമ്മന് നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി. ഇന്നലെ രാവിലെ 10ന് ദീപാരാധന തൊഴുത് മകയിരം നക്ഷത്രത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും നടത്തിയശേഷമാണ് ചാണ്ടി ഉമ്മൻ 90 കിലോ പഞ്ചസാരയിൽ തുലാഭാര വഴിപാട് നടത്തിയത്. ഇവിടെ നടന്ന സമ്മേളനത്തിലും പങ്കെടുത്ത് മഠാധിപതിയുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്. പുതുപ്പള്ളി ഇലക്ഷനുമായി ബന്ധപ്പെട്ട് നോമിനേഷൻ നൽകുന്നതിനു മുൻപ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ […]