ആയുസ്സ് കൂട്ടാൻ ജപ്പാൻകാരെ അനുകരിച്ചാലോ ?

കൊച്ചി: ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള ജപ്പാന്‍കാരുടെ ഭക്ഷണക്രമം, നമുക്കും പരീക്ഷിച്ചാലോയെന്ന് ഐക്യരാഷ്ടസഭ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി ചോദിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഉള്ള ആളുകള്‍ ജപ്പാനിലാണ്.അവരുടെ ഭക്ഷണശൈലി നമ്മൾക്കും അനുകരിക്കാവുന്നതാണെന്ന് അദ്ദേഹം ശുപാർശ ചെയ്യുന്നു. മലയാളികളേതിനേക്കാള്‍ നാലിലൊന്ന് അരിയാഹാരം മാത്രമാണ് അവര്‍ ഭക്ഷിക്കുന്നത്. സമീകൃത ആഹാര രീതിയാണ് ജപ്പാന്‍കാരുടേത്. മലയാളികളും അരിയാഹാരം കുറയ്ക്കാന്‍ സമയമായെന്നും മുരളി തുമ്മാരുകുടി പറയുന്നു. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്, ജപ്പാന്‍, കെ റെയില്‍, അരിയാഹാരം ! ‘ഓ ഇനിയിപ്പോ ജപ്പാന്റെ എഫിഷ്യന്‍സിയെ […]

കോവിഡ്:മുന്‍ ബിജെപി സര്‍ക്കാറിനെതിരെ അന്വേഷണം

ബെംഗളൂരു: മുന്‍ ബിജെപി സര്‍ക്കാരിൻ്റെ കാലത്ത് കോവിഡ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനായി പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. കൊവിഡ് കാലത്തെ ക്രമക്കേടുകളെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, റിപ്പോര്‍ട്ടില്‍ 500 കോടി രൂപ തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നിയമ-പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്‌ കെ പാട്ടീല്‍ പറഞ്ഞു. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട 7,223.64 കോടിയുടെ ചെലവുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

ടാറ്റയുടെ സാമ്രാജ്യം ഇനി ആരുടെ കൈകളിലേക്ക് ?

മുംബൈ: വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം 86ാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇനി ആരു നയിക്കും എന്ന ചോദ്യം ഉയരുന്നു. രത്തന്‍ അവിവാഹിതനാണ്. അതുകൊണ്ട് തന്നെ ആരായിരിക്കും ഇനി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ അമരത്തേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിസിനസ് ലോകം. ഈ സംശയം പ്രസക്തമാകുമ്ബോള്‍ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടേതാണ് ആ പേരുകള്‍. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റയുടെ […]

ഹരിയാനയിൽ അട്ടിമറി നടന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബി ജെ പി ഹാട്രിക് വിജയം കൈവരിച്ച ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് സ്വന്തമാക്കിയത് 37 സീററും. ഐ സി സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുതിർന്ന നേതാക്കളായ ജയ്‌റാം രമേശ്, പവൻ ഖേര, അജയ് മാക്കൻ തുടങ്ങിയവർ കമ്മീഷനെ കണ്ടു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് […]

നടൻ ടി.പി. മാധവൻ വിടപറഞ്ഞു

കൊല്ലം : താര സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി പി മാധവൻ (88) അന്തരിച്ചു. അദ്ദേഹം 600ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു ടിപി മാധവൻ കഴിഞ്ഞിരുന്നത്.30 ലധികം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. മലയാള സിനിമയിൽ 40ലധികം വർഷക്കാലത്തോളം സജീവമായിരുന്ന മാധവൻ 1975 ൽ നടൻ […]

സ്വർണ്ണക്കള്ളക്കടത്ത് കണക്ക് പറഞ്ഞ് ജലീൽ കുടുങ്ങി..

കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴി നടത്തുന്ന സ്വർണ്ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണെന്ന ഇടതുമുന്നണി എം എൽ എയും മുൻ മന്ത്രിയുമായ കെ.ടി ജലീലിൽ ഫേസ്ബുക്കിൽ അഭിപ്രായം എഴുതിയത് വിവാദമാവുന്നു. സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും ജലീല്‍ ,ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”കരിപ്പൂരില്‍ നിന്ന് സ്വർണ്ണം കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്.ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. […]