Editors Pick, Special Story
October 07, 2023

ത​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ ഒ​രു​വ​രി പോ​ലും അം​ഗീ​ക​രി​ച്ചി​ല്ല

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യു​ണ്ടാ​യ എ​ള​മ​രം ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളെ തോ​ല്‍​പ്പി​ക്കാ​ന്‍ താ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെന്നും ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​വ​ര്‍​ത്തി​ച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എ​ന്നാ​ല്‍ പ​രാ​തി അ​ന്വേ​ഷി​ച്ച എ​ള​മ​രം ക​മ്മീ​ഷ​ന്‍ താ​ന്‍ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ എ​ഴു​തി​വ​ച്ചു. ത​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ ഒ​രു​വ​രി പോ​ലും അം​ഗീ​ക​രി​ച്ചി​ല്ല. അപ്പോ​ള്‍ ചി​ല​ത് മ​ന​സി​ലാ​യി. എ​ന്നാ​ല്‍ മ​ന​സി​ലാ​യ​ത് ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ലെ​ന്നും സു​ധാ​കാ​ര​ന്‍ കൂട്ടിച്ചേർത്തു. നേ​ര​ത്തെ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​മ്പ​ല​പ്പു​ഴ​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സു​ധാ​ക​ര​ന്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ […]

Featured, Special Story
October 06, 2023

ജ്യോത്സ്യന്മാരെയും പൂജാരിമാരെയും മാത്രം നോട്ടമിടുന്ന അൻസിയ

കൊച്ചി: പേര് ആതിര.. ശരിക്കുള്ള പേര് അൻസി അഷ്റഫ് (26). ജ്യോത്സ്യന്മാരെയും പൂജാരിമാരെയുമാണ് അൻസിയും സംഘവും നോട്ടമിട്ടിരുന്നത്. ഇവർ വലിയ ആഭരണങ്ങൾ ധരിക്കുമെന്നതിനാലാണത്രേ ഇവരെ നോട്ടമിടുന്നത് . തൃശൂർ മണ്ണുത്തി സ്വദേശിയാണ് ഇവർ.കഴിഞ്ഞ മാസം 24ന് ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ വച്ചായിരുന്നു തട്ടിപ്പ്. തട്ടിയെടുത്ത ആഭരണവും ഫോണും ഇനിയും കണ്ടെത്താനായിട്ടില്ല. ഫേസ്ബുക്കിൽ നിരവധിപ്പേരുമായി ചാറ്റ് ചെയ്ത് അടുത്ത തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് പിടിവീണത്. വിവാഹ ബന്ധം വേർപ്പെടുത്തി കഴിയുന്ന അൻസി മൂവാറ്റുപുഴയിൽ സുഹൃത്തിനൊപ്പമാണ് കഴിയുന്നത്.’ആതിര” എന്ന പേരിൽ ജ്യോത്സ്യനായ […]

Featured, Special Story
October 05, 2023

മുത്തലാഖ് ;പാവങ്ങളായ പുരുഷന്മാരെ ശിക്ഷിക്കുന്നു

കൊച്ചി :മുത്തലാഖിനെ ന്യായീകരിച്ച് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. തലാഖ് ചൊല്ലിയാൽ പിടികൂടി ജയിലിലടക്കുമെന്ന നിയമം മോദി ഉണ്ടാക്കിയിട്ടുണ്ട്. മുത്തലാഖ് നിയമം പാവങ്ങളായ പുരുഷന്മാരെ ശിക്ഷിക്കുന്നതാണെന്നും എംഎസ്എഫ് നേതാവ് വാദിച്ചു. വീടുകളിലിപ്പോൾ തലാഖ് ചൊല്ലാൻ കഴിയുന്നില്ലെന്നും ഭാര്യയ്‌ക്ക് നഷ്ടപരിഹാരം നൽകേണ്ടുന്ന അവസ്ഥയാണിപ്പോഴെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കവേ ആണ് ഫാത്തിമ തഹ്‌ലിയ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘മുത്തലാഖ് ഒരൊറ്റ വാക്കിൽ തീരുന്നതല്ല. അതിന് ഒരുപാട് ആഴങ്ങളുണ്ട്. മുസ്ലീം സ്ത്രീയുടെ വിവാഹവും വിവാഹ മോചനവും ഒരു വാക്കിലോ രണ്ടു വാക്കുള്ള […]

Featured, Special Story
October 05, 2023

നിക്ഷേപമുണ്ടായിട്ടും വിദഗ്ധ ചികിൽസയ്ക്കു പണമില്ലാതെ മരിച്ചു

കൊച്ചി : കരുവന്നൂർ ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും വിദഗ്ധ ചികിൽസയ്ക്കു പണം കിട്ടാതെ നിക്ഷേപകൻ മരിച്ചതിൽ പ്രതിഷേധം ശക്തം. കരുവന്നൂർ സ്വദേശിയായ ശശിയാണ് അഞ്ചു ദിവസം മുമ്പ് മരിച്ചത്.  കരുവന്നൂര്‍ സഹകരണബാങ്കില്‍ 14 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ചികിൽസയ്ക്കു വേണ്ടി ശശിയ്ക്ക് കൈ നീട്ടേണ്ടി വന്നു. ഭിന്നശേഷിക്കാരനായിരുന്ന അൻപത്തിമൂന്നുകാരൻ ശശിയ്ക്കായിരുന്നു ഈ ദുരിതാവസ്ഥ . ഒരു ലക്ഷത്തി 90,000 രൂപയാണ് ബാങ്ക് നൽകിയത്. ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.  സെപ്തംബര്‍ 30 നാണ് ശശി മരിച്ചത്. […]

Featured, Special Story
October 05, 2023

രാസായുധങ്ങളെക്കാള്‍ മെച്ചം ജൈവായുധങ്ങളാണ്‌

കൊച്ചി : ” ഇരയായി ഉടുപ്പിട്ട്‌ അഭിനയിക്കുകയാണ്‌ ഇര പിടിക്കുവാനുള്ള പുതിയ തന്ത്രം. ആലയില്‍ കടക്കാനും ആടുകളെ നയിക്കാനും ഇതും ഒരു തന്ത്രമാണെന്ന് പഴമക്കാരും അറിഞ്ഞിരുന്നു”‍  നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ പിണറായി വിജയനെയും ഇടതുമുന്നണിയെയും വിമർശിച്ചു പോസ്റ്റിട്ടതിനു പുരോഗമന കലാ സാഹിത്യസംഘം ഹരീഷിനെ വിലക്കിയിരുന്നു.ഇതിൽ പ്രതികരിച്ചാണ്‌ ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്.  എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമർപ്പിക്കുന്നു…ഇതാണ് വൈരുദ്ധ്യാത്മക കള്ളത്തരം …പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ..ഇങ്ങളിട്ടാൽ കീറിയ കോണകം…എന്തായാലും […]

Editors Pick, Special Story
October 05, 2023

ഗുരുവായൂര്‍ ദേവസ്വം; പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലെന്ന്

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം പേരകം, എരുമയൂര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവിടെ മറ്റു ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതെന്നും ഇതു സംബന്ധിച്ച് വിശദീകരണ പത്രിക നല്‍കാമെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് […]

Editors Pick, Special Story
October 05, 2023

‘ന്യൂസ് ക്ലിക്ക്’ അറസ്റ്റ്; പ്രതിഷേധിച്ച് പിണറായി,പരിഹസിച് സോഷ്യൽ മീഡിയ

തിരുവനന്തപുരം:‘ന്യൂസ് ക്ലിക്ക്’ ഓൺലൈനിന്റെ എഡിറ്റർ ഇൻ ചീഫിനെയും നിക്ഷേപകനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നു പറഞ്ഞ മുഖ്യമന്ത്രി, എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതു ഫാഷിസ്റ്റ് രീതിയാണെന്നും സമൂഹമാധ്യമത്തിൽ ചൂണ്ടിക്കാട്ടി. അനവധി പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിച്ചത് .ചില പ്രതികരണങ്ങൾ ചുവടെ  “മറു നാടൻ കുഴൽ നാടൻ എന്നിവർക്കൊന്നും ഈ അവകാശങ്ങൾ ഇല്ലേ”, “സാത്താന്റെ സുവിശേഷം…..”കണ്ണാടിയിൽ “നോക്കി പറയേണ്ട ഡയലോഗ് “ “എതിർ ശബ്ദങ്ങളെ സ്ഥിരമായി ജയിലിൽ അടക്കുന്ന, […]

Featured, Special Story
October 04, 2023

ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്ന കപട സദാചാരം നിർത്താം

കൊച്ചി: വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി. ശ്രീ. ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ നിർഭാഗ്യകരമായ ചർച്ചകൾ അത്തരത്തിൽ ഒരു പുനർ വിചിന്തനത്തിന് സമൂഹത്തിന് അവസരമൊതുക്കിയാൽ അത്രയും നല്ലത് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ. ഇപ്പോഴത്തെ പോലെ വീടുകളിൽ തന്നെ ആളുകൾക്ക് കെയർ ഒരുക്കാൻ ശ്രമിക്കുന്നത് അവരുടെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുകയേ ഉള്ളൂ. കാരണം ശരിയായ പരിചരണം നല്കാൻ അറിവോ കഴിവോ ഉള്ളവരല്ല വീട്ടിൽ ഉള്ളത്, ഹോം നേഴ്‌സ് എന്ന പേരിൽ […]

Featured, Special Story
October 04, 2023

സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ്

തൃശൂർ:സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് എൻഫോഴ്‍സ്മെന്റ് (ഇഡി) നോട്ടിസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെ അടക്കം സ്വത്തുവിവരങ്ങൾ ഹാജരാക്കാനാണു ഇ‍‍ഡി നിർദേശം. സ്വത്തു വിവരങ്ങള്‍ ഹാജരാക്കാന്‍ മുൻപു പലതവണ കണ്ണനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലാണു നടപടി. തൃശൂർ ജില്ലയിലെ സഹകരണ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാടിന്റെ മുഖ്യകണ്ണികളെക്കുറിച്ചു വ്യക്തമായി അറിയാവുന്നയാളാണു കണ്ണനെന്നാണു ഇഡി പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച കണ്ണനെ ഇ‍ഡി ചോദ്യംചെയ്തിരുന്നു. എം.കെ.കണ്ണൻ […]

Featured, Special Story
October 04, 2023

സഞ്ജീവ് ഭട്ടിന് സുപ്രീം കോടതിയുടെ മൂന്നു ലക്ഷം രൂപ പിഴ

ന്യൂഡൽഹി∙ തുടർച്ചയായി ഹർജികൾ സമർപ്പിച്ചതിന് മുൻ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. സഞ്ജീവ് സമർപ്പിച്ച മൂന്നു ഹർജികൾ തള്ളിയ സുപ്രീം കോടതി ഓരോ ഹർജിക്കും ഒരു ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. ലഹരി മരുന്നു കേസിൽ വ്യാജ തെളിവുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് വിക്രം നാഥ്, രാജേഷ് ബിൻഡാൽ എന്നിവരുടെ ബെഞ്ചാണ് പിഴ ചുമത്തിയത്. കേസ് നീതിയുക്തമല്ലെന്നു വാദിച്ച സഞ്ജീവ് […]