Special Story
October 11, 2023

സഹകരണ മേഖലയിൽ തിരുത്തലുകൾ വേണം ;തോമസ് ഐസക്

കൊച്ചി :കരുവന്നൂർ ബാങ്ക് തട്ടിപ്പിൽനിന്ന് പാഠം പഠിക്കാനുണ്ടെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സഹകരണ മേഖലയിൽ തിരുത്തലുകൾ നടത്തുന്നതിന് അനുഭവം സഹായമാകും. തെറ്റുകാരെ തിരുത്തി സർക്കാർ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ തിരുത്താൻ തയാറാകണം. അതെസമയം വാണിജ്യ ബാങ്കുകൾ എഴുതി തള്ളിയത് 15 ലക്ഷം കോടിയുടെ കടമാണെന്നും അത് സഹകരണമേഖലയിൽ നടക്കില്ലെന്നും തോമസ് ഐസക് കൊച്ചിയിൽ പറഞ്ഞു. ബാങ്കിലെ ഓഡിറ്റ് വിഭാഗത്തിനടക്കം പരിശീലനം നല്‍കണമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Featured, Special Story
October 11, 2023

ശമ്പളം ആവശ്യപ്പെട്ട് മല്ലികാ സാരാഭായ് കത്ത് നൽകി

തിരുവനന്തപുരം: സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നുപറഞ്ഞ് കേരള കലാമണ്ഡലത്തിൽ ചാൻസലറായി നിയമിതയായ നർത്തകി മല്ലികാ സാരാഭായ് സർക്കാരിനോട് ശമ്പളം ആവശ്യപ്പെട്ട് കത്ത് നൽകി. ആവശ്യം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കുറഞ്ഞത് മൂന്നുലക്ഷംരൂപയെങ്കിലും ശമ്പളമായി നൽകേണ്ടിവരും.ചാൻസലറായതിനാൽ വൈസ് ചാൻസലറെക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യവും ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ, മല്ലികാ സാരാഭായിയുടെ ആവശ്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ് കലാമണ്ഡലം ഇപ്പോൾ മല്ലികയ്ക്ക് നൽകുന്നത്. കലാമണ്ഡലംപോലെ, സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലെ ചാൻസലർമാരുടെ ശമ്പളവ്യവസ്ഥ സർക്കാർ പരിശോധിക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചനയ്ക്കുശേഷമേ തീരുമാനമുണ്ടാകൂ. പുതിയ […]

Editors Pick, Special Story
October 11, 2023

ഹമാസ് പിന്തുണ; മിയ ഖലീഫക്കു കോടികളുടെ നഷ്ടം

വാഷിങ്ടൺ: ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ  മുൻ അശ്‌ളീല ചിത്രങ്ങളിലെ നടിയായ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടം. ‘മിയ ഖലീഫ’ എന്നറിയപ്പെടുന്ന സാറാ ജോ ചാമൗണുമായുള്ള കരാറുകൾ കനേഡിയൻ യുഎസ് കമ്പനികൾ നിർത്തലാക്കിയതോടെയാണിത്. ‘പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ തെളിയും’- എന്നായിരുന്നു മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ […]

Editors Pick, Special Story
October 11, 2023

ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല സ്വത്തുക്കള്‍ കവര്‍ന്നിട്ടില്ല; സുരേഷ് ഗോപി

കൊച്ചി: ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടില്ല. ദളിതന്റെ പേരില്‍ വോട്ട് വാങ്ങിയവര്‍ ആകാശവാഹിനികളില്‍ പറക്കുകയും ചിക്കമംഗളുരുവില്‍ തോട്ടം വാങ്ങുകയുമാണ്. പ്രൊഫ. എം.കെ സാനുവിന്റെ കാലില്‍ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്..  സുരേഷ് ഗോപി പ്രതികരിച്ചു. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍  പങ്കെടുക്കുന്നതില്‍നിന്ന് പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കി. ഇതേത്തുടര്‍ന്ന് എം.കെ. സാനു […]

Featured, Special Story
October 11, 2023

റിവ്യൂ ഏഴല്ല, 70 ദിവസം കഴിഞ്ഞാലും പാടില്ല; ഹൈക്കോടതി

കൊച്ചി: സിനിമകളെ നശിപ്പിക്കുന്ന റിവ്യൂ ഏഴല്ല, 70 ദിവസം കഴിഞ്ഞാലും പാടില്ലെന്നാണ് നിലപാടെന്ന് ഹൈക്കോടതി. സിനിമാ വ്യവസായത്തെ തകർക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഒരു മൊബൈലുണ്ടെങ്കിൽ എന്തുമാകാമെന്ന അവസ്ഥയാണ്. അതേസമയം ആരോഗ്യകരമായ നിരൂപണത്തിന് ഇത് തടസ്സമല്ല. റിവ്യൂവിലൂടെ സിനിമാപ്രവർത്തകരെ ബ്ളാക്ക് മെയിൽ ചെയ്യുന്ന വ്ളോഗർമാരാണ് ഉത്തരവിനെ ഭയക്കേണ്ടതെന്നും വിശദീകരിച്ചു. സിനിമാ നിരൂപണങ്ങളുടെ മറവിൽ ബ്ളാക്ക് മെയിൽചെയ്തു പണം തട്ടുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശവും നൽകി.സിനിമകളെ തകർക്കുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് “ആരോമലിന്റെ ആദ്യപ്രണയം” എന്ന […]

Featured, Special Story
October 11, 2023

കോഴക്കേസിൽ കെ സുരേന്ദ്രൻ ഹാജരാവണം

കാസർകോ‍‍ട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാല് തവണയും കേസ് പരി​ഗണിച്ചപ്പോൾ കെ സുരേന്ദരൻ അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ തങ്ങൾ വിടുതൽ ഹർജി നൽകുകയാണ്, അതുകൊണ്ടാണ് ഹാജരാകാത്തത് എന്നായിരുന്നു പ്രതികളുടെ അഭിഭാഷകർ കോടതിയോട് വ്യക്തമാക്കിയത്. കഴിഞ്ഞ നാലാം തീയതി വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് വാദം നടന്നിരുന്നു. അതിലാണിപ്പോൾ കോടതി വിധി […]

Featured, Special Story
October 09, 2023

മരിച്ചയാളുടെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു പോലീസ്

പാറ്റ്‌ന: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോലീസ് കനാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി അധികൃതര്‍. ഞായറാഴ്ചയാണ് ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത്. വഴിയാത്രക്കാരനായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ട്രക്ക് ഇടിച്ച് മരിച്ച വയോധികന്‍റെ മൃതദേഹം മൂന്നു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴയ്ച്ച് കനാലിലേക്ക് ഇടുന്നതാണ് വീഡിയോയിലുള്ളത്. മുസാഫര്‍പൂരിലെ ഫകുലി ഒപി ഏരിയയിലെ ധോധി കനാല്‍ പാലത്തിന് സമീപത്ത് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകം സമൂഹ മാധ്യമത്തില്‍ വൈറലാകുകയായിരുന്നു. […]

Editors Pick, Special Story
October 08, 2023

മറവി കവർന്നെടുത്ത കനകാംബരം

കൊച്ചി :ആടിയ പദങ്ങളും, പാടിയ പാട്ടുകളും എന്തിനേറെ തന്റെ പേര് പോലും കനകലതയ്ക്കിന്നോര്മയില്ല . മറവിരോഗവും… പാര്‍ക്കിൻസൺസും.. ഒന്നിച്ചെത്തിയിരിക്കുകയാണ്.ഈ ദുരിതത്തിന്റെ നടുക്കടലിലാണ് നടിയിപ്പോൾ. കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ലേറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത.അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തി പിന്നീട് പ്രഫഷനൽ നാടകങ്ങളുടെ ഭാഗമായ നടി ഇപ്പോൾ ജീവിത നാടകത്തിന്റെ വഴികളിൽ വഴിമറന്നലയുന്നു. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ‘ഡിമൻഷ്യ ‘ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് […]

Featured, Special Story
October 08, 2023

ദിവസം 4000 രൂപവരെ; പരിശീലനം നേടിയ 32,926 പേർ; തെങ്ങു കയറാൻ ആളില്ല

കൊച്ചി: ദിവസം 4000 രൂപവരെവരുമാനം .. പരിശീലനം നേടിയ 32,926 പേർ.. തെങ്ങു കയറാൻ ആളില്ല.‘ഒരു പഞ്ചായത്തില്‍ 10 തെങ്ങു കയറ്റക്കാരെയെങ്കിലും ആവശ്യമുണ്ടെന്നാണ് കണക്ക്. ആകെ 10,000 പേര്‍ എന്നു കണക്കാക്കിയാല്‍ പോലും നിലവിലെ ആവശ്യകതയുടെ പത്തിലൊന്നു പേരെ പ്പോലും ലഭിക്കുന്നില്ല. നല്ല വരുമാനമുള്ള സ്ഥിര ജോലിയായിട്ടും ആരും വരുന്നുമില്ല.’ ഇതേസമയം മരുഭൂമിയിൽ ഒട്ടകത്തെ നോക്കാനും, കൊടും തണുപ്പിൽ ആപ്പിൾ പറക്കാനും വിസക്ക് ജന ലക്ഷങ്ങൾ വാരി നിൽക്കുന്നു. കേരളത്തിൽനിന്നും മാറിയാൽ മലയാളി ഏതു തരം ജോലിക്കും […]

Featured, Special Story
October 07, 2023

പഠിച്ച് പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടണം

കൊച്ചി:  ‘‘വലിയ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ഒരൊറ്റ ഇൻക്രിമെന്റ് പോലും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇന്‍ക്രിമെന്റ് പൊയിട്ടുള്ളത്. എനിക്ക് ഇനി ജീവിക്കാൻ താൽപര്യമില്ല.’’- സഹപ്രവർത്തകർക്കെതിരെ ആരോപണങ്ങളുന്നയിച്ച്  ജീവനൊടുക്കിയ പൊലീസുകാരൻ ജോബി ദാസ് ആത്മഹത്യാ കുറിപ്പിൽ എഴുതി. വിഷമിക്കരുതെന്നും അമ്മയെ നന്നായി നോക്കണമെന്നും മക്കളോടായി ജോബി കുറിച്ചു. നന്നായി പഠിച്ച് പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കണമെന്നും അമ്മയെ നന്നായി നോക്കണമെന്നുമാണ് ജോബി മക്കൾക്കായി കുറിച്ചത്.മരണശേഷം തന്റെ മൃതദേഹം കാണാൻ പോലും ഇവരെ അനുവദിക്കരുതെന്നും എഴുതിയിട്ടുണ്ട്. […]