Featured, Special Story
October 16, 2023

കെ-റെയിൽ; വിളവെടുത്ത വാഴക്കുലയ്ക്ക് ലേലത്തിൽ 60250 രൂപ

തൃശ്ശൂർ: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയ്ക്ക് ഇന്നലെ ലേലത്തിൽ കിട്ടിയത് 60250 രൂപ. തൃശ്ശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ നട്ട വാഴയാണ് കുലച്ചത്. സംസ്ഥാനത്ത് എൽഡിഎഫ് എംഎൽഎമാരുടെ എണ്ണത്തിന് തുല്യമായി 99 വാഴകളാണ് സമര സമിതി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ടത്. ഈ വാഴകളിലായിരുന്നു വിളവെടുപ്പ്.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാഴകൾ നട്ടത്. വാഴക്കുലയ്ക്ക് ലേലത്തിലൂടെ കിട്ടിയ തുക ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് പണിയാൻ നൽകുമെന്ന് […]

Featured, Special Story
October 15, 2023

ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി :വയനാട് വള്ളിയൂർക്കാവ് ദേവീക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം തേടി. എന്ത് സാഹചര്യത്തിലാണ് ദേവസ്വം ഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചത് എന്നാണ് വിശദീകരിക്കേണ്ടത്. ക്ഷേത്രത്തിന്റെ കണക്കുകളിൽ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.  മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന വയനാട് വള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിലെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിനെതിരെ ഒരുകൂട്ടം ഭക്തരാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ഫണ്ട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കുന്നു എന്നായിരുന്നു ഹർജിയിലെ […]

Featured, Special Story
October 15, 2023

ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈന

ബെയ്ജിംഗ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. ഇസ്രയേലിന്‍റെ പ്രവൃത്തികള്‍ പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ കടന്നുവെന്നും ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടന്‍ നിറുത്തിവെക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. പ്രശ്‌നങ്ങള്‍ എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റ് രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ച് കഴിഞ്ഞ് ഇതാദ്യമായാണ് ചൈന പ്രതികരിക്കുന്നത് . സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ […]

Featured, Special Story
October 15, 2023

ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്‌മ യോഗം ചേരുന്നു

ജിദ്ദ: ഇസ്രായേൽ-ഹമാസ് യുദ്ധം ഒൻപതാം ദിവസത്തേക്ക് കടക്കുമ്പോൾ അറബ് ലോകത്ത് ആശങ്കയുയരുന്നു. ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് നേഷൻസ്(ഒ.ഐ.സി) ആണ് അടിയന്തര യോഗം വിളിച്ചത്. ജിദ്ദയിൽ അസോസിയേഷന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണമനുസരിച്ച് വരുന്ന ബുധനാഴ്‌ചയാണ് യോഗം. ഗാസയിൽ പ്രതിരോധമില്ലാത്ത സാധാരണക്കാരായ പൗരന്മാർ നേരിടുന്ന ഭീഷണി, സൈനിക വിപുലീകരണം എന്നിവയാണ് യോഗത്തിൽ പ്രധാന ചർച്ചയാകുക. 57 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒ ഐ സി നിലവിൽ ഐക്യരാഷ്‌ട്ര സഭ കഴിഞ്ഞാൽ ലോകത്തിലേറ്റവും വലിയ രണ്ടാമത് […]

Editors Pick, Special Story
October 13, 2023

ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​ള്ള അ​ഞ്ച് മ​ല​യാ​ളി​ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി

ദില്ലി : ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​ള്ള അ​ഞ്ച് മ​ല​യാ​ളി​ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്. ഇ​സ്ര​യേ​ലി​ല്‍ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മ​ല്ലെ​ങ്കി​ലും ജ​ന​ജീ​വി​തം ഇ​പ്പോ​ഴും സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി നി​ള പ്ര​തി​ക​രി​ച്ചു. ഗാ​സ-​ഇ​സ്ര​യേ​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ മാ​ത്ര​മാ​ണ് പ്ര​ശ്‌​ന​മു​ള്ള​തെ​ന്നും മ​റ്റു​ള്ള ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. ഒ​ന്‍​പ​ത് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ 212 പേ​രാ​ണ് ഓ​പ്പ​റേ​ഷ​ന്‍ അ​ജ​യി​ലൂ​ടെ പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഇ​വ​രെ സ്വീ​ക​രി​ച്ചി​രു​ന്നു. കേ​ര​ള ഹൗ​സ് അ​ധി​കൃ​ത​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​മെ​ത്തു​ന്ന മ​ല​യാ​ളി​ക​ളെ […]

Editors Pick, Special Story
October 13, 2023

ഇസ്രായേല്‍ – പലസ്തീൻ; വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ

കൊച്ചി : ഇസ്രായേല്‍ – പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട  ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ.  ഹമാസിനെ ഭീകരരായി ചിത്രീകരിച്ചതിനെതിരെയായിരുന്നു ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ ഇസ്രായേല്‍ – പലസ്തീൻ വിഷയത്തില്‍ തന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശൈലജ.  യുദ്ധത്തെക്കുറിച്ച് താന്‍ എഴുതിയ പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത് എന്ന് […]

Editors Pick, Special Story
October 13, 2023

യുദ്ധം എതിർക്കപ്പെടേണ്ടതാണ് എന്നാൽ പലസ്തീനെ തള്ളിപ്പറയരുത്

തിരുവനന്തപുരം: ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണെന്നും സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.  കാരണം പലസ്തീനികളോടാണ് അനീതി കാണിച്ചിട്ടുള്ളത്. നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ. സ്വന്തം രാജ്യവും തെരുവുകളും വീടും […]

Editors Pick, Special Story
October 13, 2023

സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശമാക്കുന്നു ; പിണറായി

തിരുവനന്തപുരം : മാദ്ധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് ശുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണ്. അല്ലാതെ ഭരണപക്ഷമല്ല,​ ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളൽ എന്ന രീതിയാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമയ്ക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്,​ […]

Editors Pick, Special Story
October 13, 2023

മെഡൽ നേട്ടം ; സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല

കൊച്ചി: ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി മടങ്ങിയെത്തിയ തന്നെ അനുമോദിക്കാൻ ആകെ വീട്ടിലെത്തിയത് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് മാത്രമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. മെഡൽ നേട്ടത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല. എന്തിനേറെ പറയുന്നു ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നിട്ടില്ലെന്നും ശ്രീജേഷ് പറഞ്ഞു. ‘ബംഗാൾ ഗവർണർ മാത്രമാണ് വീട്ടിലെത്തിയത്. അദ്ദേഹം വന്നതിൽ സന്തോഷമുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി […]

Special Story
October 11, 2023

സഹകരണ മേഖലയിൽ തിരുത്തലുകൾ വേണം ;തോമസ് ഐസക്

കൊച്ചി :കരുവന്നൂർ ബാങ്ക് തട്ടിപ്പിൽനിന്ന് പാഠം പഠിക്കാനുണ്ടെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സഹകരണ മേഖലയിൽ തിരുത്തലുകൾ നടത്തുന്നതിന് അനുഭവം സഹായമാകും. തെറ്റുകാരെ തിരുത്തി സർക്കാർ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ തിരുത്താൻ തയാറാകണം. അതെസമയം വാണിജ്യ ബാങ്കുകൾ എഴുതി തള്ളിയത് 15 ലക്ഷം കോടിയുടെ കടമാണെന്നും അത് സഹകരണമേഖലയിൽ നടക്കില്ലെന്നും തോമസ് ഐസക് കൊച്ചിയിൽ പറഞ്ഞു. ബാങ്കിലെ ഓഡിറ്റ് വിഭാഗത്തിനടക്കം പരിശീലനം നല്‍കണമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.