വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ
ന്യൂഡൽഹി : ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രയേലിനെതിരെയുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ അംഗീകരിക്കില്ല. എന്നാൽ ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന നിർദേശം ഇന്ത്യ ആവർത്തിക്കുന്നു. അമേരിക്ക യുഎന്നിൽ മുംബൈ ആക്രമണം പരാമർശിച്ചത് നേട്ടമെന്നാണ് സർക്കാർ കരുതുന്നത്.കശ്മീരിലെ പാകിസ്ഥാൻ നിയന്ത്രിക്കുന്ന ഭീകരവാദം ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നുമുണ്ട്. അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. മനുഷ്യത്വം ഉള്ളവർ ഗാസയിലെ […]