Editors Pick, Special Story
September 24, 2023

ജാതിവിവേചന ചർച്ചകൾ കാണുമ്പോൾ ചിരിക്കേണ്ടിവരും !

കൊച്ചി: ” ഓരോ ജാതിക്കാർക്കും ഇപ്പോൾ ഓരോ സംഘടനകളുണ്ട്. അവയെല്ലാം നിലനിൽക്കുന്നതും തഴച്ചുവളരുന്നതും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെയാണ്. ഇത്തരം ജാതി സംഘടനകൾ നടത്തുന്ന എല്ലാ സമ്മേളനങ്ങളിലും പരിപാടികളിലും ഇവരെല്ലാം പങ്കെടുക്കും.ജാതി ചിന്തയെ പല രീതിയിലും ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലിരുന്നാണ് നമ്മുടെ മന്ത്രിമാർ ഇതേപ്പറ്റിയിങ്ങനെ വേവലാതിപ്പെടുന്നത്” എഴുത്തുകാരനായ എൻ.ഇ. സുധീർ ഫേസ്ബുക്കിൽ .  കിട്ടാവുന്ന ജാതി സ്റ്റേജുകളിലൊക്കെ കയറി നിരങ്ങി ആചാരവിളക്കും കൊളുത്തി പുറത്തു വന്ന് ജാതിയതെയ്ക്കെതിരെ പ്രസംഗിക്കുന്നതെന്തിന്? വിവേചനത്തെപ്പറ്റി നിലവിളിക്കുന്നതെന്തിന് ?നവോത്ഥാനം […]

Featured, Special Story
September 24, 2023

കാനഡ – ഇന്ത്യ ; ഉറുമ്പ് ആനക്കെതിരെ യുദ്ധത്തിന് സമം

ദില്ലി : ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ അഭിപ്രായ പ്രകടനവുമായി രംഗത്ത്. ഉറുമ്പ് ആനക്കെതിരെ യുദ്ധം ചെയ്യുന്നതിന് സമമാണ് കാനഡ ഇന്ത്യക്കെതിരെ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആനയായും കാനഡയെ ഉറുമ്പായുമാണ് റൂബിൻ താരതമ്യപ്പെടുത്തിയത്. കാനഡയും ഇന്ത്യയും തമ്മിലുള്ള പ്രശ്നത്തിൽ അമേരിക്ക പക്ഷം പിടിക്കേണ്ടി വന്നാൽ ഇന്ത്യക്കൊപ്പമായിരിക്കും ഇന്ത്യ തന്ത്രപരമായി കാനഡയേക്കാൾ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോ അധികകാലം അധികാരത്തിലിരിക്കാനിടയില്ലെന്നും അദ്ദേഹം പടിയിറങ്ങിയ ശേഷം യുഎസിന് കാനഡയുമായുള്ള ബന്ധം വീണ്ടും […]

Main Story, Special Story
September 24, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സഹകരണ പ്രസ്ഥാനത്തിനേറ്റ കറുത്ത പാട്

കണ്ണൂർ: “സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പെന്ന് സ്പീക്കർ  എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്താണ് സ്പീക്കറുടെ പരാമർശം. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. […]

Featured, Special Story
September 23, 2023

അനിലിന്റെ ബി ജെ പി പ്രവേശനത്തിന്റെ കഥ പറഞ് എലിസബത്ത് ആന്റണി

ആലപ്പുഴ: അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെ ന്യായീകരിച്ച് മാതാവും എ കെ ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെ മക്കൾക്ക് രാഷ്ട്രീയത്തിലേക്ക് വരാനാകാതായെന്നും ‘കൃപാസനം’ യൂട്യൂബ് ചാനലിലൂടെ അവർ വെളിപ്പെടുത്തി. എലിസബത്തിന്റെ വാക്കുകൾ “2021 ൽ എനിക്കും ഭർത്താവിനും കൊവിഡ് ബാധിച്ചു, വളരെ സീരിയസായി. എന്റെ ബ്രദർ ഉടമ്പടിയെടുത്ത ആളായിരുന്നു. എന്റെ ബ്രദറും സഹോദരിമാരും എനിക്ക് വേണ്ടി വീഡിയോ കോളിലൂടെ പ്രാർത്ഥിച്ചു. ബ്രദർ ഉടമ്പടിയെടുത്ത ആളായിരുന്നതുകൊണ്ട് നെറ്റിയിൽ […]

Featured, Special Story
September 23, 2023

വന്ദേഭാരത് എക്സ്പ്രസ്  ആലപ്പുഴ വഴി; തൻ്റെ മിടുക്കെന്നു എഎം ആരിഫ് 

കൊച്ചി :  തന്റെ ശ്രമഫലമായാണ്  വന്ദേഭാരത് എക്സ്പ്രസ്  ആലപ്പുഴ വഴി തന്നെ  ഓടിക്കുന്നതെന്നു സി പി എം നേതാവ് എഎം ആരിഫ്  ഫേസ്ബുക്കിൽ .ആരിഫിനെ ട്രോളി സോഷ്യൽ മീഡിയയും നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും. ഫെയ്സ് ബുക്കിൽ പങ്കുവെച്ച പോസ്റ്റ് —– “കേരളത്തിനു രണ്ടാമതൊരു വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നു എന്ന സൂചനകൾ ലഭിച്ചപ്പോൾ തന്നെ അത് ആലപ്പുഴ വഴി ഓടിക്കണം എന്ന് ആവശ്യപ്പെട്ട് അന്നത്തെ റെയിൽവേ ബോർഡ് ചെയർമാൻ A C ലഹോട്ടിക്ക് കത്തു നൽകിയിരുന്നു.. തുടർന്ന് റെയിൽവേ […]

Special Story
September 23, 2023

നവ വരൻ ഭാര്യയുടെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ

ചെന്നൈ : വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വരനെ ഭാര്യയുടെ വിവാഹ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് റാണിപേട്ട സ്വദേശി ശരവണനെ (27) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പായിരുന്നു ശരവണനും ചെങ്കൽപേട്ട സ്വദേശിനിയായ ബന്ധുവായ രാജേശ്വരിയും (21) തമ്മിലുള്ള വിവാഹം. ചെറുപ്പം മുതൽ അറിയാവുന്നവരായിരുന്നു ഇരുവരും. വീട്ടുകാർ പല ആലോചനകൾ കൊണ്ട് വന്നിട്ടും അതൊക്കെ എതിർത്താണ്    രാജേശ്വരിയെ തന്നെ വിവാഹം ചെയ്തത്. രാജേശ്വരിയുടെ മാതാപിതാക്കൾക്ക് ശരവണെ പണ്ടേ അറിയാമായിരുന്നു. […]

Special Story
September 23, 2023

‘താക്കോൽ ഉടമയുടെ കയ്യിൽ,അകത്തുണ്ടായിരുന്ന 60 പവൻ കാണാനില്ല’

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായതായി പരാതി. 60 പവനോളം തൂക്കമുള്ള ആഭരണങ്ങളാണ് കാണാതായത്. ബെംഗളൂരുവില്‍ താമസിക്കുന്ന സുനിതയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോൽ ലോക്കർ ഇടപാടുകാരന്റെ കൈവശവും, മാസ്റ്റർ കീ ബാങ്കിലുമാണുണ്ടാകുക. രണ്ട് താക്കോലുകളും ഉപയോഗിച്ച് മാത്രമേ ലോക്കർ തുറക്കാനാവുകയുള്ളു. പിന്നെങ്ങനെയാണ് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന 60 പവൻ കാണാതായത് എന്നാണ് ഉയരുന്ന ചോദ്യം. ബെംഗളൂരുവില്‍ കുടുംബസമേതം താമസിക്കുകയാണ് സുനിത. നാട്ടിലെത്തി ബാങ്ക് ലോക്കർ […]

Featured, Special Story
September 23, 2023

അനിൽകുമാറിന് വായ്പ ; സി.പി.എം നേതാവ് സി.കെ ചന്ദ്രന്റെ അറിവോടെ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ അനിൽകുമാറിന് വായ്പ നൽകിയത് സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ ചന്ദ്രന്റെ അറിവോടെയാണെന്ന് ബോർഡിലെ സി.പി.എം പ്രതിനിധിയായിരുന്ന ഇ.സി ആന്റോ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ബാങ്കിന്റെ മുൻ മാനേജർ ബിജു കരീമും അക്കൗണ്ടന്റ് സി.കെ ജിൽസുമാണ് തട്ടിപ്പിന് കൂട്ടു നിന്നവരിൽ പ്രധാനികൾ. റബ്‌കോ ഏജന്റ് ബിജോയ്, കിരൺ തുടങ്ങിയവരെല്ലാം ഇവരുടെ ബിനാമികളാണെന്നും ആന്റോ പറഞ്ഞു. മുൻ മന്ത്രി എ.സി മൊയ്തീൻ, മുൻ എം.പി പി.കെ ബിജു […]

Featured, Special Story
September 23, 2023

കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ; ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേടിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ കോട്ടയം റേഞ്ച് എസ്.പി വിനോദ്‌കുമാറിന് അന്വേഷണ ചുമതല. . ഈ മാസം 20നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി തട്ടിപ്പ് ഉന്നയിച്ചതിന് പിന്നാലെ കുഴൽനാടനെതിരെ സി.പി.എം ഭൂമി ക്രമക്കേട് ആരോപണം ഉയർത്തുകയും വിജിലൻസിന് പരാതി നൽകുകയും ചെയ്‌തിരുന്നു. ആഭ്യന്തര അഡി. സെക്രട്ടറിയാണ് വിജിലൻസ് ഡയറക്ടർക്ക് അന്വേഷണത്തിന് […]

Featured, Special Story
September 23, 2023

വെറും എം.ബി.രാജേഷ് അല്ല…എം.ബി.ഏ.രാജേഷാണ്

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇ.ഡി അന്വേഷണത്തില്‍ പ്രതികരണവുമായി മന്ത്രി എം.ബി രാജേഷ്. ഇന്ത്യയിലെ എത്ര പൊതുമേഖലാ ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും അതിലെല്ലാം ഇ.ഡിക്ക് ഈ സമീപനം ഉണ്ടായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെ അഭിപ്രായത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ:—- “താങ്കൾ വെറും എം.ബി.രാജേഷ് അല്ല…എം.ബി.ഏ.രാജേഷാണ്… Master of Business Administration രാജേഷ്…നമ്മുടെ വരയെ ചെറുതാക്കാൻ മുകളിൽ ഒരു വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത,കൊള്ളരുതാത്ത കച്ചവടക്കാരൻ…ചുരുക്കി […]