Featured, Special Story
October 01, 2023

തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

കൊച്ചി: പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിക്ക് പേരിട്ട് ഹൈക്കോടതി. താന്‍ നിര്‍ദേശിച്ച പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഭര്‍ത്താവിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മാതാവ് കുടുംബ കോടതിയെ സമീപിച്ചു. ജനന സര്‍ട്ടിഫിക്കറ്റിനായി മാതാപിതാക്കള്‍ ആലുവ നഗരസഭ സെക്രട്ടറിയെ സമീപിക്കാന്‍ കുടുംബ കോടതി ഉത്തരവിട്ടെങ്കിലും ഇതിന് ഇരുവരും കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനക്കെത്തിയത്. പ്രശ്‌ന പരിഹാരത്തിന് കാത്ത് നില്‍ക്കുന്നത് കുട്ടിക്ക് പേരിടുന്നത് അനന്തമായി വൈകിപ്പിക്കുമെന്നും ഇത് കുട്ടിയുടെ താല്‍പര്യത്തിനും ക്ഷേമത്തിനും വിരുദ്ധമാകുമെന്നും വിലയിരുത്തി പ്രത്യേകാധികാരം […]

Featured, Special Story
September 30, 2023

വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർക്കുക

കൊച്ചി:ഇ ഡി യുടെ കയ്യിൽപെട്ട സി പി എം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ പരിഹസിച്ചു നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ.  “ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർത്താൽ മതി ,വിറയൽ മാറും” ജോയ് മാത്യു  തുടരുന്നു . അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പോസ്റ്റിനു ചുവട്ടിൽ. ” അടിയന്തരാവസ്ഥയിൽ അകത്തു കിടന്ന ആളാണ്. …പിന്നെ ആണ് ED ….പിന്നെ തളർച്ച പോസ്റ്റ്‌ കോവിഡ് സിന്ഡ്രോമ് ആണ്. …വാക്‌സിന് പകരം ക്യാപ്‌സുൽ ആണ് എടുത്തത് […]

Main Story, Special Story
September 29, 2023

മൈലപ്ര സർവീസ് സഹകരണബാങ്ക്; അടുപ്പക്കാർക്കു വാരിക്കോരി വായ്പ്പ

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണബാങ്കിൽ മുൻ പ്രസിഡന്റ് ജെറി ഇൗശോ ഉമ്മനും സെക്രട്ടറി ജോഷ്വാ മാത്യുവിനും ബന്ധുക്കൾക്കും വാരിക്കോരി വായ്പ നൽകിയതായി സഹകരണവകുപ്പ് കണ്ടെത്തി. ഇരുവർക്കും ബന്ധുക്കൾക്കുമായി 36 വായ്പയാണ് നൽകിയത്. മുതലും പലിശയുമടക്കം 20.95 കോടി രൂപയാണ് ബാങ്കിന് തിരിച്ചുകിട്ടാനുള്ളത്. റിമാൻഡിൽ കഴിയുന്ന ജോഷ്വാ മാത്യുവിനും ബന്ധുക്കൾക്കുമാണ് വായ്പ കൂടുതൽ. 28 വായ്പയാണ് ജോഷ്വാ മാത്യുവും ബന്ധുക്കളും എടുത്തത്. പിതാവ്, ഭാര്യ, മകൾ, സഹോദരൻ, സഹോദരന്റെ ഭാര്യ, സഹോദരി, ഭാര്യയുടെ സഹോദരി, അടുത്ത ബന്ധു എന്നിവരുടെപേരിലാണ് […]

Featured, Special Story
September 28, 2023

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ!!

ചെങ്ങന്നൂർ : മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയിൽവച്ച് വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രളയകാലത്ത് ഉൾപ്പെടെ എംഎൽഎ കൂടിയായ സജി ചെറിയാൻ നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയാണ് കവിത. മന്ത്രിയെ വേദിയിലിരുത്തി  ചെങ്ങന്നൂർ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് പാട്ട് എഴുതിയതും. മന്ത്രിയെ ജനസേവകൻ, അഭിമാന താരം, ചെങ്ങന്നൂരിന്റെ അഭിലാഷം, കർമയോദ്ധാവ്, രണവീരൻ, ജന്മനാടിന്റെ രോമാഞ്ചം, കൺകണ്ട ദൈവം, കാവലാൾ, ജനമന്ത്രി, സന്തോഷതാരം തുടങ്ങിയ വാക്കുകളാൽ വിശേഷിപ്പിച്ചാണ് കവിത പുരോഗമിക്കുന്നത്.സാംസ്‌കാരിക […]

Editors Pick, Special Story
September 27, 2023

പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് നാട്ടിലെ പുതു ബാങ്കുകള്‍ ശ്രമിക്കുന്നത്

കോട്ടയം: സാധാരണക്കാരന്റെ അവസാന ചില്ലിക്കാശും കൊള്ളപ്പലിശയുടെ മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കോട്ടയം കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നതെന്നും ജെയ്ക് അഭിപ്രായപ്പെട്ടു. കര്‍ണാടക ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് അയ്മനത്തെ വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ സാധാരണക്കാരനായ മനുഷ്യന്റെ അവസാന ചില്ലിക്കാശിനേയും നാണയത്തുട്ടിനേയും ഏതുവിധേനയും പലിശയുടേയും കൊള്ളപ്പലിശയുടേയും മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് […]

Main Story, Special Story
September 27, 2023

തിരിച്ചടയ്‌കേണ്ടത് 125.83 കോടി; തിരിച്ചുകിട്ടിയത് 4,449 രൂപ

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പിൽ പോലീസ് കേസെടുത്തിട്ട് രണ്ടുവര്‍ഷവും രണ്ടുമാസവും, ഇതേവരെ തിരിച്ചുകിട്ടിയത് 4,449 രൂപ മാത്രം.  വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നഷ്ടമുണ്ടാക്കിയവര്‍ തിരിച്ചടയ്‌ക്കേണ്ട 125.83 കോടിയില്‍ ഒരാള്‍ മാത്രം തിരിച്ചടച്ച തുകയാണിത്. ബാങ്കിന്റെ വളം ഡിപ്പോയില്‍ േജാലി ചെയ്തിരുന്ന കെ.എം. മോഹനനാണ് 4,449 രൂപ തിരിച്ചടച്ച് ബാധ്യത തീര്‍ത്തത്. ബാങ്കിന്റെ 20 ഭരണസമിതിയംഗങ്ങളേയും അഞ്ചു ജീവനക്കാരേയുമാണ് സഹകരണ വകുപ്പ് പ്രതി ചേര്‍ത്തത്. ഇവരുടെ വസ്തുക്കള്‍ ജപ്തിചെയ്യാന്‍ തുടങ്ങിയെങ്കിലും എല്ലാവരും ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി.2021 ജൂലായ് […]

Featured, Special Story
September 27, 2023

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതിയിലെ വാസ്തുവിദ്യാ വൈദഗ്ധ്യം വ്യക്തമാക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. വിഷുവ ദിനത്തില്‍ ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ദൃശ്യമാണ് മന്ത്രി പങ്കുവച്ചത്. “ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം” എന്നാണ് റിയാസ് ഇതിനെ വിശേഷിപ്പിച്ചത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ ക്ഷേത്ര ഗോപുര ജാലകങ്ങളിലൂടെ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. മന്ത്രി ചിത്രം പങ്കുവച്ചതോടെ ചര്‍ച്ചകളും സജീവമായി. ഇതിലെന്താ ഇത്ര വൈദഗ്ധ്യം, എല്ലാ നിര്‍മിതിയിലും […]

Featured, Special Story
September 27, 2023

സുഖവാസത്തിനല്ല ഞാന്‍ ഗോവയിലേക്ക് പോയത്; സൽ‍മ

കൊച്ചി: ”സുഖവാസത്തിനല്ല ഞാന്‍ ഗോവയിലേക്ക് പോയത്. എന്റെ മകന്‍ അവിടെയാണ് താമസിക്കുന്നത്. മകള്‍ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാന്‍ സാധിക്കാത്തതുകൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയത്. ഞാനും മക്കളും എന്റെ ഭര്‍ത്താവിനെ നന്നായിട്ട് തന്നെയാണ് നോക്കിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി അടക്കമുള്ള സൗകര്യവുമുള്ളതുകൊണ്ടാണ് ‘സിഗ്‌നേച്ചര്‍’ എന്ന സ്ഥാപനത്തിലാക്കിയത്. കെ.ജി.ജോര്‍ജിനെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് കുടുംബം ഗോവയില്‍ സുഖവാസത്തിനു പോയി എന്ന ആരോപണത്തിനു മറുപടിയായി ഭാര്യ സല്‍മ ജോര്‍ജ്.  തങ്ങള്‍ നോക്കിയില്ലെന്ന് യൂട്യൂബ് ചാനലുകളിലും സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നുവെന്നും […]

അന്വേഷണം കൂടുതൽ സി പി എം നേതാക്കളിലേക്ക്

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പു കേസിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മുന്‍ എംഎൽഎ കൂടിയായ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇ‍ഡി റെയ്ഡ് നടത്തിയിരുന്നു. കേസിലെ പ്രധാന പ്രതി സതീഷ് കുമാർ, എം.കെ. കണ്ണൻ പ്രസിഡന്റായിട്ടുള്ള തൃശൂർ […]

Featured, Special Story
September 24, 2023

തിരുവനന്തപുരത്ത് മോദിമത്സരിച്ചാലും താൻ ജയിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് മോദിമത്സരിച്ചാലും താൻ ജയിക്കും എന്ന് തരൂർ .മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്  തരൂരിന്റെ മറുപടി അതായിരുന്നു . പാർട്ടി പറഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻതന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി ആണ് […]