സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വര്‍ധന

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് 31,982 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഇതില്‍ 18 വയസ്സിന് മുകളിലുള്ള 30,965 സ്ത്രീകളും 1,017 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്‌ 4.45 ലക്ഷം കേസുകള്‍ ആണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ നാല് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നുവെന്നാണ്‌ 2022ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ഇന്ത്യയില്‍ പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ […]

വോട്ടിംഗ് യന്ത്രം ചതിച്ചെന്ന് ദിഗ്‍വിജയ് സിങ്

  ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വൻ പരാജയത്തിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ്റെ ( ഇ വി എം ) വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിങ്. 2003 മുതല്‍ താൻ ഇ.വി.എമ്മില്‍ വോട്ട് ചെയ്യുന്നതിനെ എതിര്‍ക്കുന്നുണ്ടെന്നും ചിപ്പുള്ള എല്ലാ മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. വോട്ടിങ് യന്ത്രമാണ് പരാജയത്തിന് കാരണമെന്ന് 2012ല്‍ ബി.ജെ.പി ആരോപിച്ച വാര്‍ത്ത പങ്കുവച്ചാണ് അദ്ദേഹത്തിന്റെ […]

എഴുതിത്തള്ളിയ വായ്പ 10.6 ലക്ഷം കോടി

ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകള്‍ 10.6 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കാണിത്. ഇതില്‍ ഭൂരിപക്ഷവും വന്‍കിട കോര്‍പറേറ്റുകളുടെ വായ്പയായിരുന്നു. റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ടും അതത് ബാങ്കുകളുടെ ബോര്‍ഡ് അംഗീകാരത്തോടെയാണ് വായ്പകള്‍ എഴുതിത്തള്ളിയതെന്നും അദ്ദേഹം പറഞ്ഞു. എഴുതിത്തള്ളിയെങ്കിലും അടക്കാനുള്ള തുക തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകും.അഞ്ച്‌ കോടിയിൽ കൂടുതൽ വായ്പയെടുത്തിട്ടുള്ള 2,300ഓളം വ്യക്തികളുണ്ട് അവരുടെ വായ്പമാത്രം രണ്ടു […]

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി …

സതീഷ് കുമാർ വിശാഖപട്ടണം മലബാറിന്റെ സാംസ്ക്കാരിക  കളിത്തൊട്ടിലായ കോഴിക്കോട് നഗരത്തിലെ  ടൗൺ ഹാളിൽ ഒരു നൃത്ത പരിപാടി നടക്കുന്നു. പ്രശസ്ത സാഹിത്യകാരനായ  എം .ടി. വാസുദേവൻനായരായിരുന്നു  ആ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ ഒരു മലയാളി കുടുംബത്തിൽ നിന്നുള്ള  പെൺകുട്ടിയുടെ നൃത്തം സദസ്സിനെ അക്ഷരാർത്ഥത്തിൽ  ഇളക്കിമറിച്ചെന്നു മാത്രമല്ല  എം.ടി. യുടെ ഭാര്യ കലാമണ്ഡലം സരസ്വതി  അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ  നായിക ഈ പെൺകുട്ടി ആയാൽ നന്നായിരിക്കും എന്ന് ഒരു അഭിപ്രായം കൂടി പറയുകയുണ്ടായി… […]

വായ്പാ പരിധിയിൽ കേരളത്തിനു പ്രത്യേക ഇളവില്ല

ന്യൂഡൽഹി: ധനപ്രതിസന്ധി പരിഹരിക്കുന്നതിനു കേരളത്തിന് മാത്രം പ്രത്യേക ഇളവു നൽകാൻ ആകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ല. എന്‍.കെ. പ്രേമചന്ദ്രന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്‍റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവിലെ […]

സി പി എം നേതാക്കൾ പണം കൈപ്പററിയെന്ന് മൊഴി

  കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ കേസിലെ പ്രതിയായ വടക്കാഞ്ചേരിയിലെ സി പി എം നേതാവ് പിആർ അരവിന്ദാക്ഷൻ എൻഫോഴ്സ്മെൻ്റ് ഡയറക്റേററിനു ( ഇ ഡി )മൊഴി നൽകി. സിപിഎം നേതാക്കൾ പണം വാങ്ങിയെന്നാണ് മൊഴി. സതീഷ് കുമാറിന്റെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഇഡി സമർപ്പിച്ച മൊഴിയുടെ വിശദാംശംങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇടതുമുന്നണി കൺവീനർ കൂടിയായ ഇ.പി ജയരാജന് കേസിലെ പ്രതി പി […]

Editors Pick, Special Story
December 05, 2023

ജാതിക്കെതിരുനിന്നു നേടിയ ജീവിതം

കൊച്ചി :  ജാതിവ്യവസ്ഥയുടെ പീഡനങ്ങളെ എതിർത്ത് നേടിയ ജീവിതമായിരുന്നു അന്തരിച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ഡോക്ടർ കുഞ്ഞാമന്റേത് .   ജാതിക്കോമരങ്ങൾ വേട്ടയാടിയ ബാല്യം അദ്ദേഹത്തിന്റെ ചിന്താസരണികളെ ആദ്യന്തം സ്വാധീനിച്ചിരുന്നു .’എതിര് ‘ എന്ന് പേരിട്ട ആത്മ കഥയിൽ അദ്ദേഹം എഴുതി… ” ഞങ്ങളുടെ സമുദായത്തിന്റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോൾ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യകഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചിൽ വലിയ ആർത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ. ഹൈസ്‌കൂളിൽ […]

Featured, Special Story
December 05, 2023

നെൽകൃഷി ‘സബ്സിസ്റ്റൻസ് അഗ്രികൾച്ചർ’ അതുപോലെ അക്കാദമിക് പണ്ഡിതന്മാരും

കൊച്ചി : എനിക്കു പരിചയമുള്ളവരിൽ ഒരു യഥാർത്ഥ സ്കോളർ എന്ന് തോന്നിയിട്ടുള്ള അപൂർവം ചിലരിൽ ഒരാളാണ് കുഞ്ഞാമൻ. അക്കാദമിക് അംഗീകാരമല്ലാതെ മറ്റൊരു സ്ഥാനമാനങ്ങളിലും താല്പര്യമില്ലാതിരുന്ന ഒരാൾ. അതുപോലും അദ്ദേഹത്തിനു പലപ്പോഴും നിഷേധിക്കപ്പെട്ടു. അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധൻ  സി. അച്യുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി   ഫേസ്ബുക്കിൽ എഴുതുന്നു . “പക്ഷേ എപ്പോഴും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ അദ്ധ്യാപകമികവിൻ്റെ പ്രത്യക്ഷതെളിവ്. ഒരു അധ്യാപകനു വേറൊരു അംഗീകാരവും ആവശ്യമില്ല.” ‘നമ്മുടെ നെൽകൃഷി ‘സബ്സിസ്റ്റൻസ് […]

വയനാട് വനംകൊള്ള: ടി വി ചാനൽ ഉടമകൾക്ക് എതിരെ കുററപത്രം

സുല്‍ത്താന്‍ ബത്തേരി: റിപ്പോർട്ടർ ടി വി ഉടമകൾ പ്രതികളായ വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജോസൂട്ടി അഗസ്റ്റിന്‍, ആന്‌റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരെ മുഖ്യപ്രതികളാക്കി 84600 പേജുള്ള കുറ്റപത്രാണ് സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം കൂടി നല്‍കും.മരംമുറി സംഘത്തെ സഹായിച്ചവര്‍ ഉള്‍പ്പെടെ 12 പ്രതികളാണ് ആകെയുള്ളത്.സുല്‍ത്താന്‍ ബത്തേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം സമര്‍പ്പിച്ചത്. മുട്ടില്‍ വില്ലേജില്‍നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചുമാറ്റിയത്. മുട്ടില്‍ […]

കോഴിക്കോട് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക്

ന്യൂഡൽഹി: രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. കോഴിക്കോട് വിമാനത്താവളവും ഇതിൽ ഉൾപ്പെടും. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാൻ ആണ് ഉദ്ദേശ്യം. നേരത്തെ സ്വകാര്യ മേഖലയ്ക്ക് തിരുവനന്തപുരം , മംഗളൂരു വിമാനത്താവളങ്ങൾ കൈമാറിയിരുന്നു.