Editors Pick, Special Story
October 13, 2023

ഇസ്രായേല്‍ – പലസ്തീൻ; വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ

കൊച്ചി : ഇസ്രായേല്‍ – പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട  ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ.  ഹമാസിനെ ഭീകരരായി ചിത്രീകരിച്ചതിനെതിരെയായിരുന്നു ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ ഇസ്രായേല്‍ – പലസ്തീൻ വിഷയത്തില്‍ തന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശൈലജ.  യുദ്ധത്തെക്കുറിച്ച് താന്‍ എഴുതിയ പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത് എന്ന് […]

Editors Pick, Special Story
October 13, 2023

യുദ്ധം എതിർക്കപ്പെടേണ്ടതാണ് എന്നാൽ പലസ്തീനെ തള്ളിപ്പറയരുത്

തിരുവനന്തപുരം: ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണെന്നും സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.  കാരണം പലസ്തീനികളോടാണ് അനീതി കാണിച്ചിട്ടുള്ളത്. നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ. സ്വന്തം രാജ്യവും തെരുവുകളും വീടും […]

Editors Pick, Special Story
October 13, 2023

സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശമാക്കുന്നു ; പിണറായി

തിരുവനന്തപുരം : മാദ്ധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് ശുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണ്. അല്ലാതെ ഭരണപക്ഷമല്ല,​ ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളൽ എന്ന രീതിയാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമയ്ക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്,​ […]

Editors Pick, Special Story
October 13, 2023

മെഡൽ നേട്ടം ; സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല

കൊച്ചി: ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി മടങ്ങിയെത്തിയ തന്നെ അനുമോദിക്കാൻ ആകെ വീട്ടിലെത്തിയത് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് മാത്രമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. മെഡൽ നേട്ടത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല. എന്തിനേറെ പറയുന്നു ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നിട്ടില്ലെന്നും ശ്രീജേഷ് പറഞ്ഞു. ‘ബംഗാൾ ഗവർണർ മാത്രമാണ് വീട്ടിലെത്തിയത്. അദ്ദേഹം വന്നതിൽ സന്തോഷമുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി […]

Special Story
October 11, 2023

സഹകരണ മേഖലയിൽ തിരുത്തലുകൾ വേണം ;തോമസ് ഐസക്

കൊച്ചി :കരുവന്നൂർ ബാങ്ക് തട്ടിപ്പിൽനിന്ന് പാഠം പഠിക്കാനുണ്ടെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സഹകരണ മേഖലയിൽ തിരുത്തലുകൾ നടത്തുന്നതിന് അനുഭവം സഹായമാകും. തെറ്റുകാരെ തിരുത്തി സർക്കാർ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ തിരുത്താൻ തയാറാകണം. അതെസമയം വാണിജ്യ ബാങ്കുകൾ എഴുതി തള്ളിയത് 15 ലക്ഷം കോടിയുടെ കടമാണെന്നും അത് സഹകരണമേഖലയിൽ നടക്കില്ലെന്നും തോമസ് ഐസക് കൊച്ചിയിൽ പറഞ്ഞു. ബാങ്കിലെ ഓഡിറ്റ് വിഭാഗത്തിനടക്കം പരിശീലനം നല്‍കണമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Featured, Special Story
October 11, 2023

ശമ്പളം ആവശ്യപ്പെട്ട് മല്ലികാ സാരാഭായ് കത്ത് നൽകി

തിരുവനന്തപുരം: സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നുപറഞ്ഞ് കേരള കലാമണ്ഡലത്തിൽ ചാൻസലറായി നിയമിതയായ നർത്തകി മല്ലികാ സാരാഭായ് സർക്കാരിനോട് ശമ്പളം ആവശ്യപ്പെട്ട് കത്ത് നൽകി. ആവശ്യം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കുറഞ്ഞത് മൂന്നുലക്ഷംരൂപയെങ്കിലും ശമ്പളമായി നൽകേണ്ടിവരും.ചാൻസലറായതിനാൽ വൈസ് ചാൻസലറെക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യവും ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ, മല്ലികാ സാരാഭായിയുടെ ആവശ്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ് കലാമണ്ഡലം ഇപ്പോൾ മല്ലികയ്ക്ക് നൽകുന്നത്. കലാമണ്ഡലംപോലെ, സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലെ ചാൻസലർമാരുടെ ശമ്പളവ്യവസ്ഥ സർക്കാർ പരിശോധിക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചനയ്ക്കുശേഷമേ തീരുമാനമുണ്ടാകൂ. പുതിയ […]

Editors Pick, Special Story
October 11, 2023

ഹമാസ് പിന്തുണ; മിയ ഖലീഫക്കു കോടികളുടെ നഷ്ടം

വാഷിങ്ടൺ: ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ  മുൻ അശ്‌ളീല ചിത്രങ്ങളിലെ നടിയായ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടം. ‘മിയ ഖലീഫ’ എന്നറിയപ്പെടുന്ന സാറാ ജോ ചാമൗണുമായുള്ള കരാറുകൾ കനേഡിയൻ യുഎസ് കമ്പനികൾ നിർത്തലാക്കിയതോടെയാണിത്. ‘പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ തെളിയും’- എന്നായിരുന്നു മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ […]

Editors Pick, Special Story
October 11, 2023

ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല സ്വത്തുക്കള്‍ കവര്‍ന്നിട്ടില്ല; സുരേഷ് ഗോപി

കൊച്ചി: ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടില്ല. ദളിതന്റെ പേരില്‍ വോട്ട് വാങ്ങിയവര്‍ ആകാശവാഹിനികളില്‍ പറക്കുകയും ചിക്കമംഗളുരുവില്‍ തോട്ടം വാങ്ങുകയുമാണ്. പ്രൊഫ. എം.കെ സാനുവിന്റെ കാലില്‍ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്..  സുരേഷ് ഗോപി പ്രതികരിച്ചു. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍  പങ്കെടുക്കുന്നതില്‍നിന്ന് പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കി. ഇതേത്തുടര്‍ന്ന് എം.കെ. സാനു […]

Featured, Special Story
October 11, 2023

റിവ്യൂ ഏഴല്ല, 70 ദിവസം കഴിഞ്ഞാലും പാടില്ല; ഹൈക്കോടതി

കൊച്ചി: സിനിമകളെ നശിപ്പിക്കുന്ന റിവ്യൂ ഏഴല്ല, 70 ദിവസം കഴിഞ്ഞാലും പാടില്ലെന്നാണ് നിലപാടെന്ന് ഹൈക്കോടതി. സിനിമാ വ്യവസായത്തെ തകർക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഒരു മൊബൈലുണ്ടെങ്കിൽ എന്തുമാകാമെന്ന അവസ്ഥയാണ്. അതേസമയം ആരോഗ്യകരമായ നിരൂപണത്തിന് ഇത് തടസ്സമല്ല. റിവ്യൂവിലൂടെ സിനിമാപ്രവർത്തകരെ ബ്ളാക്ക് മെയിൽ ചെയ്യുന്ന വ്ളോഗർമാരാണ് ഉത്തരവിനെ ഭയക്കേണ്ടതെന്നും വിശദീകരിച്ചു. സിനിമാ നിരൂപണങ്ങളുടെ മറവിൽ ബ്ളാക്ക് മെയിൽചെയ്തു പണം തട്ടുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശവും നൽകി.സിനിമകളെ തകർക്കുന്ന നെഗറ്റീവ് റിവ്യൂകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് “ആരോമലിന്റെ ആദ്യപ്രണയം” എന്ന […]

Featured, Special Story
October 11, 2023

കോഴക്കേസിൽ കെ സുരേന്ദ്രൻ ഹാജരാവണം

കാസർകോ‍‍ട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നാല് തവണയും കേസ് പരി​ഗണിച്ചപ്പോൾ കെ സുരേന്ദരൻ അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ തങ്ങൾ വിടുതൽ ഹർജി നൽകുകയാണ്, അതുകൊണ്ടാണ് ഹാജരാകാത്തത് എന്നായിരുന്നു പ്രതികളുടെ അഭിഭാഷകർ കോടതിയോട് വ്യക്തമാക്കിയത്. കഴിഞ്ഞ നാലാം തീയതി വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് വാദം നടന്നിരുന്നു. അതിലാണിപ്പോൾ കോടതി വിധി […]