നവകേരള സദസ്സ്; സ്കൂൾ ബസ്സ് നൽകേണ്ടെന്ന് കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെ നേട്ടങ്ങൾ കൊട്ടിഘോഷിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിനായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് സ്വദേശിയായ രക്ഷിതാവാണ് സർക്കുലർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.ഹർജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി […]

കള്ളപ്പണക്കേസ്: സി പി എം നേതാക്കൾ കൂടുതൽ കുരുക്കിലേക്ക്

കൊച്ചി: സിപിഎം നേതാക്കളായ മുൻ മന്ത്രി എ.സി.മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ തുടങ്ങിയരുടെ ബിനാമി ആയിരുന്നു സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാർ എന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ്. കേസിലെ മുഖ്യസാക്ഷികളിൽ ഒരാളായ ഇടനിലക്കാരൻ കെ.എ.ജിജോറിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ ബോധിപ്പിച്ചപ്പോൾ ആണ് ഇക്കാര്യം പുറത്തുവന്നത്. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സതീഷ്കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇ.ഡി. പ്രതിയുടെ ഉന്നതബന്ധങ്ങൾ കോടതിയുടെ […]

അഭ്യൂഹങ്ങൾക്ക് വിരാമം: ലീഗ് യു ഡി എഫിൽ തന്നെ

സുല്‍ത്താന്‍ ബത്തേരി: മൂസ്ലിം ലീഗ് ഇടതൂപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് കൂറുമാറുന്ന സാഹചര്യമില്ലെന്ന് പാർടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിനെ ശക്തിപ്പെടുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ച് പോലും ലീഗ് മാറിനടക്കില്ല.കേരള ബാങ്കിന്റെ വാതിലില്‍കൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറുന്നെങ്കില്‍ അത് തുറന്നുപറയും,അദ്ദേഹം പറഞ്ഞു.സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. മുന്നണി ബന്ധം ഉറപ്പിക്കാനുള്ള ഒരായിരം കാര്യങ്ങള്‍ ഇവിടെ ഉണ്ട്. എന്നാല്‍ മുന്നണി മാറാനുള്ള […]

മാമാട്ടിക്കുട്ടിയമ്മ …

സതീഷ് കുമാർ വിശാഖപട്ടണം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലെ ടോപ് ഡയരക്ടേഴ്സ് ലിസ്റ്റിൽ  ഇടംപിടിച്ച ഫാസിൽ 1983-ൽ ഒരു പുതിയ സിനിമയെടുക്കാൻ തീരുമാനിക്കുന്നു… മോഹൻലാലും , ഭരത് ഗോപിയും , സംഗീതയുമൊക്കെ ഉണ്ടെങ്കിലും  അഞ്ചു വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ …”എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ”  എന്ന പേരിൽ.  ഈ അഞ്ചു വയസ്സുകാരിയെ മുടിയിൽ മുല്ലപ്പൂ ചൂടിച്ചു കൊണ്ട് പട്ടുസാരി ഉടുപ്പിച്ചും , പഴയ ക്രിസ്ത്യാനി പെമ്പിളമാരുടെ ചട്ടയും മുണ്ടും ഉടുപ്പിച്ചും , മുസ്ലീം വേഷവിതാനത്തിലുള്ള പുതു […]

മല്ലികപ്പൂവിന് മധുരഗന്ധം പകർന്ന കലോപാസകൻ …

 സതീഷ് കുമാർ വിശാഖപട്ടണം   മലയാള സിനിമയുടെ ആധികാരിക ചരിത്രം എഴുതുന്നവർ ഒരുപക്ഷേ കെ. പി. കൊട്ടാരക്കര എന്ന നിർമ്മാതാവിന് വലിയ സ്ഥാനമൊന്നും നൽകുകയില്ലായിരിക്കാം. എങ്കിലും അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതി നിർമ്മിച്ച 28 സിനിമകളും പ്രേക്ഷകർ കൈകളും നീട്ടി സ്വീകരിച്ചവയായിരുന്നു … തനി കച്ചവട സിനിമകൾ ആയിരുന്നുവെങ്കിലും ജീവിത ദുഃഖങ്ങളെല്ലാം മറന്ന് രണ്ടര മണിക്കൂർ ശരിക്കും ആസ്വദിക്കുവാനുള്ള എല്ലാ മസാല വിഭവങ്ങളും അദ്ദേഹത്തിന്റെ പ്രിയ സംവിധായകരായ ശശികുമാറും എ.ബി. രാജും ആ സിനിമകളിൽ  ഒരുക്കി വെച്ചിട്ടുണ്ടായിരിക്കും.  ശ്രീ […]

സദസ്സ് വിവാദച്ചുഴിയിൽ; ജനത്തിൻ്റെ നെഞ്ചിച്ചവിട്ടിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരൂം ജനങ്ങളെ കാണാൻ ഇറങ്ങുന്ന നവ കേരള സദസ്സ് വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക്. ഒരു കോടി രൂപയൂടെ ആഡംബര ബസ് ചർച്ചയായതിനു പിന്നാലെ പരിപടിക്കായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കറിയത്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ […]

ഗുരുവായൂർ കേശവൻ സിനിമയായപ്പോൾ..

സതീഷ് കുമാർ വിശാപട്ടണം നിലമ്പൂർ കോവിലകത്തെ വലിയ തമ്പുരാൻ  ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയ ആനയാണ് ഗുരുവായൂർ കേശവൻ .. തലയെടുപ്പും ,ഗാംഭീര്യവും , ശാന്തസ്വഭാവവും , ആനച്ചന്തവുമെല്ലാം ഒത്തിണങ്ങിയ ഗുരുവായൂർ കേശവ   50 വർഷത്തോളം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയതിനാൽ “ഗജരാജൻ “  പട്ടം നൽകി ആദരിക്കപ്പെട്ട ഒരേയൊരു നാട്ടാനയാണ് …   മദപ്പാടിൽപ്പോലും ആരെയും ഉപദ്രവിച്ചിട്ടില്ല എന്നുള്ളതാണ് ഈ ആനയുടെ മറ്റൊരു സവിശേഷത …  ഏത് ഉത്സവത്തിന്  പോയാലും തിടമ്പേറ്റണം എന്ന കാര്യത്തിൽ ഗുരുവായൂർ കേശവന് പ്രത്യേക […]

ഗസയിലെ കൂട്ടശിക്ഷ ന്യായീകരിക്കാനാവുമോ ?

കൊച്ചി : ഹമാസിനെ തുരത്താനായി ഇസ്രായേല്‍ ഗസയില്‍ ബോംബിടുന്നത് ഗാസക്കാര്‍ക്കെല്ലാം കൂട്ടശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ഇ.ആർ.പരമേശ്വരൻ. എല്ലാ ഗാസാക്കാരും ഹമാസല്ല, അവരെല്ലാം ഹമാസിന്റെ ഭീകരതയോട് യോജിക്കുന്നില്ല. എന്തിനേറെ ഹമാസിനെ എതിര്‍ക്കുന്നവര്‍ പോലും അവരിലുണ്ടാകും- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം : ഗോത്രീയതയും ഇസ്ലാമോഫോബിയയും ”ദേ അത് ചെയ്തത് മുസ്ലിങ്ങളാണ്, അല്ലെങ്കില്‍ ആയിരിക്കും, അവര്‍ പണ്ടും ഇങ്ങനെ ചെയ്തിട്ടുണ്ട്….ഇങ്ങനെയാണ് ‘ചിലര്‍’ പറയുന്നത്. എന്നാല്‍ സത്യമതല്ല. മുസ്‌ളിം വിരുദ്ധരായത് കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത് […]

ഇലഞ്ഞിപ്പൂമണം ഒഴുകി വന്നപ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം ലോകപ്രശസ്ത ടൂത്ത്പേസ്റ്റ് “കോളിനോസി “ന്റെ പരസ്യചിത്രങ്ങൾ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ …? നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന പല്ലുകൾ കാട്ടി ചിരിക്കുന്ന ആ പരസ്യത്തിൽ നിന്നാണ് ഈ ഉൽപ്പന്നം വിപണി പിടിച്ചെടുത്തത്… എഴുപതുകളിൽ മലയാള ചലച്ചിത്രരംഗത്തെത്തിയ ഒരു ചെറുപ്പക്കാരനെ “കോളിനോസ് പുഞ്ചിരിയുള്ള നടൻ “എന്നാണ് അന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. ശശികുമാർ സംവിധാനം ചെയ്ത “റസ്റ്റ് ഹൗസ് ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത ആ നടനാണ് വിൻസെന്റ്. പ്രേംനസീർ , മധു തുടങ്ങിയ മധ്യവയസ്സ് […]

ജനങ്ങളെ കാണാൻ മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസ്സിൽ വരും

തിരുവനന്തപുരം: നവകേരള സദസ്സിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള പ്രത്യേക ബസിനു ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവിടും. ആഡംബര സൗകര്യങ്ങളുള്ള ബസിനായി പണം അനുവദിച്ചു. ട്രഷറി നിയന്ത്രണം മറികടന്നാണ് ധനവകുപ്പ് ഇതിന് ഉത്തരവ് ഇറക്കിയത്.നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്സ്.ഇടതു മുന്നണി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളെ ധരിപ്പിക്കാൻ ആണ് ഈ പരിപാടി . ബെൻസ് കമ്പനിയുടെ 25 പേർക്ക് സഞ്ചരിക്കാനാകുന്ന ബസ്സാണ് ഒരുക്കുന്നത്.ബെം​ഗളൂരുവിൽ നിന്നുള്ള ബസ് നവീകരണത്തിന് […]