ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ …

സതീഷ് കുമാർ വിശാഖപട്ടണം “ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ……” https://youtu.be/NpokTlKna7s?t=10 എഴുപതുകളിൽ കേരളത്തിലെ കാമുകഹൃദയങ്ങളെ ഇക്കിളി കൊള്ളിച്ച ഒരു ചലച്ചിത്രഗാനത്തിന്റെ പല്ലവിയായിരുന്നു ഇത്. “സിന്ദൂരച്ചെപ്പ് “എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഈ ഗാനത്തിന്റെ മാധുര്യം അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒട്ടും കുറഞ്ഞു പോയിട്ടില്ല. വരികളുടെ ലാളിത്യവും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന പ്രണയ കല്പനകളുമായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു …. “ നാലുനില പന്തലിട്ടു വാനിലമ്പിളി നാഗസ്വരമേളമിട്ടു പാതിരാക്കിളി ഏകയായി രാഗലോലയായി […]

കേന്ദ്ര സർക്കാർ സഹായം: കേരളം വീഴ്ച വരുത്തി: നിർമല സീതാരാമൻ

തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് കേന്ദ്ര സർക്കാർ ധനസഹായം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എന്നാൽ കേരള സർക്കാർ വ്യക്തവും കൃത്യവുമായ പ്രപ്പോസൽ നൽകിയില്ലെന്ന് അവർ പറഞ്ഞു.രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്.കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. വിധവ- […]

പിന്നണി വന്നിട്ടില്ലാത്ത കാലം …

സതീഷ് കുമാർ വിശാഖപട്ടണം 1940 –  ലാണ് ശ്യാമള പിക്ച്ചേഴ്സിന്റെ ബാനറിൽ “ജ്ഞാനാംബിക ”  എന്ന മലയാള ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ആദ്യചിത്രമായ ബാലന് പിന്നാലെ  രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ്  ഈ ചിത്രം പുറത്തിറങ്ങന്നത്.സ്ഥിരമായി തമിഴ് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന മദ്രാസിലെ അണ്ണാമലചെട്ടിയാരായിരുന്നു “ജ്ഞാനാംബിക ” യുടെ  നിർമാതാവ്. ഏറെ പ്രശസ്തമായ ശ്യാമള സ്റ്റുഡിയോയുടെ ഉടമയാണ് ഇദ്ദേഹം. ബാലൻ സംവിധാനം ചെയ്ത എസ് നൊട്ടാണി എന്ന പാഴ്സി തന്നെ  ഈ ചിത്രത്തിന്റേയും സംവിധായകനായി എത്തി. സി മാധവൻ […]

വെടിനിർത്തൽ വെള്ളിയാഴ്ച മുതൽ

ടെൽ അവീവ് : ആഴ്ചകളായി നീളുന്ന ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമം. ഗാസയിൽ‌ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തില്‍ വരും. ഈജിപ്തിന്റേയും അമേരിക്കയുടെയും സഹായത്തോടെ ഖത്തർ നടത്തിയ നയതന്ത്ര ചർച്ചകൾ വിജയത്തിലെത്തുകയായിരുന്നു. ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇരുന്നൂറോളം പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.വൈകീട്ട് 4 മണിയോടെ (ഇന്ത്യൻ സമയം വൈകീട്ട് 7.30) […]

ഗോൾഡൻ ജൂബിലിയുടെ  നിറവിൽ  നിർമ്മാല്യം

സതീഷ് കുമാർ വിശാഖപട്ടണം   1972-ലാണ് മലയാളസിനിമയെ മൂന്നാമതും പൊന്നണിയിച്ചു കൊണ്ട് എം .ടി . വാസുദേവൻ നായരുടെ “നിർമ്മാല്യം ” എന്ന ചലച്ചിത്രത്തിന്  ദേശീയ പുരസ്ക്കാരം  ലഭിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ” പള്ളിവാളും കാൽച്ചിലമ്പും ” എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു നിർമ്മാല്യം. കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നായിരുന്ന ഒരു  വെളിച്ചപ്പാടിന്റെ ജീവിത സംഘർഷങ്ങളുടെ  മഹാവിസ്ഫോടനമായിരുന്നു  ഈ ക്ലാസിക്ക് ചലച്ചിത്രം. അതുവരേയ്ക്കും താൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ദേവിയുടെ മുഖത്ത് കാർക്കിച്ചു തുപ്പി ക്കൊണ്ട് ഇന്ത്യൻ സിനിമയിലെന്നല്ല […]

കാടിന്റെ മക്കളുടെ കഥ പറഞ്ഞ  പി. വത്സല ..

സതീഷ് കുമാർ വിശാഖപട്ടണം  എഴുപതുകളിലാണ് മലയാളത്തിലെ ആനുകാലികപ്രസിദ്ധീകരണങ്ങളുടെ വസന്തകാലം ആരംഭിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള മനോരമ ആഴ്ചപ്പതിപ്പുമായിരുന്നു ആ കാലത്ത് വായനക്കാരെ കൂടുതൽ ആകർഷിച്ചിരുന്ന പ്രസിദ്ധീകരണങ്ങൾ . മലയാള മനോരമ സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിലും മാതൃഭൂമി സാഹിത്യമൂല്യങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നത്. മാതൃഭൂമിയിൽ ഒരു കഥയോ കവിതയോ ലേഖനമോ പ്രസിദ്ധീകരിക്കുക എന്നുള്ളത് ഓരോ എഴുത്തുകാരുടേയും ഒരുകാലത്തെ സ്വപ്നമായിരുന്നു.  നിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരുന്ന മാതൃഭൂമിയുടെ ഈ സാഹിത്യമൂല്യമാണ്  ഇത്തരമൊരു വാരിക തുടങ്ങാൻ കൊല്ലത്തെ വ്യാപാര പ്രമുഖനായ കൃഷ്ണസ്വാമിറെഡ്ഡിയാരെ പ്രേരിപ്പിച്ചത്.അങ്ങിനെയായിരുന്നു “കുങ്കുമം “എന്ന […]

വ്യാജ പരസ്യം ചെയ്താൽ ഒരു കോടി പിഴയെന്ന് സുപ്രിം കോടതി

ന്യൂഡൽഹി : യോഗാചാര്യൻ ബാബ രാം ദേവ് നയിക്കുന്ന് പതഞ്ജലി ആയുര്‍വേദ് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി സുപ്രീംകോടതി. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തെറ്റിധാരണ പരത്തുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ ഓരോ പരസ്യത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഇന്ത്യൻ മെഡിക്കൾ അസോസിയേഷൻ (ഐ എം എ ) സമര്‍പ്പിച്ച ഹര്ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ചില ഗുരുതര […]

ചൈന സർക്കാർ 1300 മുസ്ലിം പള്ളി പൂട്ടി

ബീജിംഗ്: കമ്യൂണിസ്ററ് പാർട്ടിയുടെ ഏകാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ചൈനയിൽ ഇസ്ലാം ആചാരങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥാപിത ശ്രമങ്ങൾ തുടരുന്നുവെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) പുതിയ റിപ്പോർട്ടിൽ ആരോപിച്ചു.പള്ളികൾ അടപ്പിക്കുകയോ നശിപ്പിക്കുകയോ രൂപാന്തരം വരുത്തുകയോ ചെയ്യുന്ന നടപടികൾ അതിശക്തമായ രീതിയിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഏകദേശം 20 ദശലക്ഷം മുസ്ലീങ്ങളുണ്ട് എന്നാണ് സർക്കാർ കണക്ക്. ഇതിൽ തന്നെ രണ്ട് പ്രധാന മുസ്ലീം വിഭാഗങ്ങളുണ്ട്.എട്ടാം നൂറ്റാണ്ടിൽ താങ് രാജവംശത്തിന്റെ കാലത്ത് ചൈനയിലെത്തിയ മുസ്ലീങ്ങളിൽ നിന്നുള്ളവരാണ് ഹൂയികൾ. രണ്ടാമത്തെ വിഭാഗം […]

ബേപ്പൂർ സുൽത്താന്റെ  “നീലവെളിച്ചം “…

സതീഷ് കുമാർ വിശാഖപട്ടണം വൈക്കം മുഹമ്മദ് ബഷീറിന്റെ “നീലവെളിച്ചം ” എന്ന ചെറുകഥ ചന്ദ്രതാരാ പ്രൊഡക്ഷനു വേണ്ടി 1964-ലാണ് ടി.കെ. പരീക്കുട്ടി ചലച്ചിത്രമാക്കുന്നത് .  “ഭാർഗ്ഗവിനിലയം”എന്ന പേരിൽ പുറത്തുവന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ പ്രേതകഥ കൂടിയായിരുന്നു.. വെള്ളസാരിയിൽ പാദസരം കിലുക്കിയെത്തിയ  ഈ പ്രേതത്തിന്റെ എത്രയോ പ്രേതങ്ങളാണ്  പിന്നീട് മലയാളസിനിമകളിൽ നിറഞ്ഞാടിയത്..   വിൻസെന്റ് എന്ന ക്യാമറാമാൻ സംവിധായകനാകുന്നതും ഈ  ചലച്ചിത്രത്തിലൂടെയാണ്. പ്രേംനസീർ ,മധു , പി ജെ ആൻറണി ,വിജയനിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ […]

രക്തച്ചൊരിച്ചിലിന് താൽക്കാലിക വിരാമമാവുന്നു

ജറൂസലം : പതിമൂവ്വായിരത്തിലധികം പേർ കൊല്ലപ്പെട്ട ഇസ്രായേൽ – ഹമാസ് യുദ്ധത്തിനു താൽക്കാലിക ശമനം. ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ആദ്യ ഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിന് കരാർ സഹായകമാകുമെന്ന് ഇസ്രായേൽ സർക്കാർ വ്യക്തമാക്കി. “ഞങ്ങൾ യുദ്ധത്തിലാണ്, ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ […]