കൈവെട്ടു കേസ്: ഒന്നാം പ്രതി എൻ ഐ എ പിടിയിൽ

കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് എന്‍ഐഎയുടെ പിടിയിലായി.ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് കൈവട്ടുകയായിരുന്നു.അശമന്നൂർ നൂലേലി മുടശേരി സവാദ് (38) പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ് മരപ്പണിക്കാരനായി മട്ടന്നൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു.13 വര്‍ഷമായി എന്‍ഐഎയും പോലീസും തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ മട്ടന്നൂര്‍ ബേരത്ത് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നുമായിരുന്നു സവാദിനെ എന്‍ഐഎ പിടികുടിയത്.2010 ജൂലൈ 4 ന്  ടിജെ ജോസഫിന്റെ കൈ വെട്ടിയത് സവാദായിരുന്നു. കേസില്‍ സംഭവം നടന്നതിന് പിന്നാലെ […]

കുപ്പിവെള്ളം ആരോഗ്യത്തിന് ആപത്ത് ?

ന്യൂയോര്‍ക്ക്: പ്ലാസ്ററിക് കുപ്പികളിൽ ലഭിക്കുന്ന ശുദ്ധജലത്തിൽ മാരകമായ രോഗം ഒളിച്ചിരിക്കുന്നുവെന്നും , ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായും പഠനറിപ്പോര്‍ട്ട്. മനുഷ്യന്റെ കോശങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് നാനോപ്ലാസ്റ്റിക് പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആശങ്കകള്‍ വിലകുറച്ച്‌ കാണുന്നതിന്റെ ആപത്തും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുപ്പിവെള്ളത്തിലെ നാനോപ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ചാണ് ഗവേഷണം നടത്തിയത്. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം വരുന്ന നാനോ പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മുന്‍പത്തെ കണ്ടെത്തലുകളെ […]

ബിൽക്കിസ് ബാനു കേസ്: പ്രതികൾ മുങ്ങി

അഹമ്മദാബാദ് : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കേസിലെ പ്രതികൾ താമസിച്ചിരുന്ന വീടുകൾ ഒഴിഞ്ഞ നിലയിൽ. പതിനൊന്ന് പ്രതികളിൽ ഒന്‍പതു പേരും താമസിച്ചിരുന്ന രന്ധിക്പൂർ, സിങ്‌വാദ് ഗ്രാമങ്ങളിലെ വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.കൂട്ടക്കൊലയും കൂട്ടബലാത്സംഗവും ചെയ്ത പ്രതികൾ പ്രതികൾ ഒളിവിലാണെന്നാണ് പറയുന്നത്. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ തള്ളിയ സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത് വന്നതിനെത്തുടർന്ന് മാധ്യമ പ്രവർത്തകർ ഈ ഗ്രാമത്തിലെത്തിയെങ്കിലും പ്രതികളെ കാണാൻ സാധിച്ചില്ല. കുടുംബാംഗങ്ങളോട് ചോദിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടില്ല. ഈ രണ്ടു […]

അയോധ്യയിലേക്ക് തിരുപ്പതിയിൽ നിന്ന് ഒരു ലക്ഷം ലഡു

തിരുപ്പതി : അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷത്തോളം മിനി ലഡുകൾ തയ്യാറാക്കുന്നു. ജനുവരി 22 നാണ് ഉദ്ഘാടനം. പരിപാടിയിൽ പങ്കെടുക്കുനായി എത്തുന്നവർക്ക്, ലഡു വിതരണം ചെയ്യാൻ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് ഓഫീസർ ധർമ റെഡ്ഡി അറിയിച്ചു. സാധാരണയായി, തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രസാദമായാണ് ലഡു നൽകുന്നത്. ലഡുവിന് 176 ഗ്രാം മുതൽ 200 ഗ്രാം വരെ തൂക്കമുണ്ടാകും. അയോധ്യയിലേക്ക് അയക്കുന്ന മിനി ലഡു 25 […]

തിരുവനന്തപുരം എന്നും ശശി തരൂരിനു സ്വന്തം: ഒ രാജഗോപാൽ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി യെ തോല്‍പ്പിക്കാനാകില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഒ.രാജഗോപാല്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. ”പാലക്കാട്ടുകാരനായ തരൂരിന്‍റെ മഹിമ ലോകം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ തരൂര്‍ തീരുമാനിച്ച അവസരത്തില്‍ ഞാന്‍ സംശയിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാണ് അദ്ദേഹം. നല്ല ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കും. എന്നാല്‍ […]

Editors Pick, Special Story
January 09, 2024

പിണറായി സ്തുതിയിൽ തെറ്റില്ലെന്ന് ഇ പി ജയരാജൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്‌തുതി ഗാനത്തിൽ തെറ്റില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനം ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതിൽ തെറ്റില്ല. പി ജയരാജൻ ആർമിയെ (പിജെ ആർമി) പാർട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. പിജെ ആർമി എന്ന പേരിൽ ജയരാജനെ പുകഴ്‌ത്തികൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതും പാർട്ടിയ്ക്ക് തലവേദനയായിരുന്നു. പിന്നീട് ഈ പേജിന്റെ പേര് റെഡ് ആർമി എന്ന് മാറ്റുകയും ചെയ്തു. […]

പ്രതിഷ്ഠാ ചടങ്ങിലേക്ക് ബാബ്‌റി മസ്ജിദ് കേസിലെ ഹര്‍ജിക്കാരനും

അയോദ്ധ്യ:രാമജന്മഭൂമി ബാബ്‌റി മസ്ജിദ് കേസിലെ ഹര്‍ജിക്കാാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷേത്രം ഉദ്ഘാടനത്തിലേക്ക് ക്ഷണം. ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്ഷണം സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ആണ് ഈ വിവരം പുറത്തുവന്നത്. വെള്ളിയാഴ്ച അന്‍സാരിക്ക് ക്ഷണക്കത്ത് കിട്ടി. ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികൾ ഇദ്ദേഹത്തിന്റെ രാംപഥിന് സമീപത്തെ കോട്ടിയ പഞ്ചിത്തോലയിലെ വീട്ടിലെത്തി ക്ഷണക്കത്ത് കൈമാറുകയായിരുന്നു. അന്‍സാരിയുടെപിതാവ് ഹഷീം അന്‍സാരി മരിക്കുന്നത് വരെ അയോദ്ധ്യാക്കേസില്‍ ഒരു പ്രധാന ഹര്‍ജിക്കാരനായിരുന്നു. 90 കളുടെ അവസാനം മുതല്‍ കേസില്‍ ഇടപെട്ട ഹഷീം അന്‍സാരി 2016 ലായിരുന്നു മരണമടഞ്ഞത്. […]

രാമക്ഷേത്ര ചടങ്ങ്: കോൺഗ്രസ്സ് വിട്ടു നിൽക്കില്ല

ന്യൂഡൽഹി: അയോധ്യയിൽ  ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തല്പര്യമുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയെന്ന് സൂചന. ഇന്ത്യ മുന്നണി സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളുടെ മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന യൂണിറ്റ് നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതൂ സംബന്ധിച്ച തീരുമാനം. ഉത്തർപ്രദേശിലെയും ബിഹാറിലെയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ നിർദേശം തേടുകയായിരുന്നു.നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ […]