വീണയുടെ കമ്പനിയുടെ ഇടപാടുകൾ ദുരൂഹം എന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്‍റെ കമ്പനിയയ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത്ത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും ഇല്ലെന്ന് ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട്. രേഖകൾ ഒന്നും തന്നെ എക്സാലോജിക് രജിസ്ട്രാർ മുമ്പാകെ കൊടുത്തിട്ടില്ല. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് […]

‘സി പി എം നടത്തിയത് 100 കോടിയുടെ കള്ളപ്പണ ഇടപാട്’

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് . മന്ത്രി പി രാജീവ് അടക്കമുളളവർ വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദം ചെലുത്തിയതായി മൊഴിയുണ്ടെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂ‍ർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്. മൊത്തത്തിൽ ബാങ്കിന്‍റെ പ്രവർത്തനങ്ങളത്രയും […]

ഹൈറിച്ച്‌ കമ്പനി 1,630 കോടി രൂപയുടെ തട്ടിപ്പ് നടത്തി

തൃശൂര്‍: ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി   1,630 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ തട്ടിപ്പാണ് ഇത് എന്നാണ് കരുതുന്നത് . ചേര്‍പ്പ് എസ്.ഐ. ശ്രീലാലന്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിലാണ് ഈ തട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. മുന്‍ ഐ.പി.എസ്. ഓഫീസറായ പി.എ. വത്സന്‍ കോടതി മുഖേന നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന നിരവധി കണ്ടെത്തലുകളുള്ളത്. ഓണ്‍ലൈന്‍ […]

മാസപ്പടി വിവാദം: സർക്കാർ രാഷ്ടീയ പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം : നിയമസഭസമ്മേളനവും ലോക് സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ, ഇരുളിലായിരുന്ന മാസപ്പടി വിവാദം വീണ്ടും കൂടുതൽ ശക്തമായി കത്തുന്നത് സി പി എമ്മിനെയും സര്ക്കാരിനെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക്ക് എന്ന കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആണ് അന്വേഷിക്കുക. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് […]

എംടി-യുടെ പ്രസംഗവും നിർമാല്യവും …

 കൊച്ചി :  മുഖ്യമന്ത്രി പിണറായി   വിജയന്റെ ഏകാധിപത്യ ഭരണത്തെ വിമർശിച്ച എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന സിനിമ വീണ്ടൂം നിർമിച്ചാൽ  എങ്ങനെ ഉണ്ടാവുമെന്ന് ചിന്തിക്കുകയാണ്  സാമൂഹിക വിമർശകനായ ജയൻ രാജൻ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: എം ടി-യുടെ പ്രസംഗം ആഘോഷിക്കുന്ന സംഘികളോട് അന്തം കമ്മികൾ ‘നിർമ്മാല്യം’ വീണ്ടും കാണാനൊക്കെ പറയുന്നു. കാണുക മാത്രമല്ല, ആ ചിത്രം റീമേക്ക് ചെയ്യുക കൂടി വേണം എന്നാണ് എന്റെ അഭിപ്രായം. ഗതികെട്ട ഹിന്ദു […]

വാസുദേവൻ നായർ പറഞ്ഞതും പറയാത്തതും

കോഴിക്കോട് :  കേരള ലിറററേച്ചർ ഫെസ്റ്റിവലിൽ  എം. ടി. വാസുദേവൻ നായർ  വിമർശിച്ചത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി പിണറായി വിജയനെയോ  ? അത് മനസ്സിലാവാത്തവർ തർക്കിക്കട്ടെയെന്ന്  ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ് . അദ്ദേഹത്തിന്റെ  ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ :  എം ടി എന്താണ് പറഞ്ഞതെന്ന് എം ടി പറഞ്ഞതിലുണ്ട്. അത് വായിച്ചറിയാനുള്ള ഭാഷാബോധവും വിവേകവും മലയാളികൾക്ക് മറ്റാരിൽനിന്നെങ്കിലും കിട്ടേണ്ടതില്ല. എം ടിയുടെ പ്രസംഗത്തിന് വ്യാഖ്യാനം ചമയ്ക്കുന്നവർ ചെയ്യുന്നത് തങ്ങൾക്കല്ലാതെ, തങ്ങളുടെ സഹായമില്ലാതെ മറ്റാർക്കും […]