മ്യാൻമർ അതിർത്തിയിൽ സർക്കാർ മതിൽ കെട്ടുന്നു

ഗുവാഹത്തി : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഉടൻ മതിൽ കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇതോടെ ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്‌പരം അതിർത്തിയിലേക്ക് കടക്കാൻ അനുവദിക്കുന്ന ഇളവ് ഉടൻ അവസാനിക്കും. അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ഉടൻ തന്നെ ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം […]

രഞ്ജിത്ത് ശ്രീനിവാസൻ വധം: 15 പോപ്പുലര്‍ ഫ്രണ്ടുകാരും കുററക്കാർ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണൽ കോടതി കണ്ടെത്തി.കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതല്‍ 12വരെയുള്ള പ്രതികള്‍ കൊലനടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതല്‍ 15വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിന്‍റെ […]

സിനിമാ വ്യവസായത്തിന്റെ തലവരമാറ്റാന്‍ ഡി.എന്‍.എഫ്.ടി

കൊച്ചി: ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് മുടക്കുമുതലിന്റെ ഒരംശം തിരികെ വരുമാനമായി നേടാമെന്ന് പ്രതീക്ഷയാണ് ഇപ്പോഴും നിര്‍മ്മാതാക്കളെ സിനിമാ രംഗത്ത് പിടിച്ചു നിര്‍ത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസിന്റെ ജാലകം കൂടി തുറക്കുകയാണ്. പേര് ഡി.എന്‍.എഫ്.ടി. സിനിമാ വ്യവസായത്തിന് കൂടുതല്‍ റൈറ്റ്‌സ് പ്രതിഫലം വാഗ്ദാനം ചെയ്യുകയാണ് ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കണ്‍ അഥവാ ഡിഎന്‍എഫ്ടി. ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്‍എഫ്ടി റൈറ്റ്സും വിറ്റ് നിര്‍മാതാക്കള്‍ക്ക് പണമുണ്ടാക്കാം. സുഭാഷ് മാനുവല്‍ എന്ന മലയാളി […]

ഇതാ രാം ലല്ല; ചിത്രങ്ങള്‍ പുറത്ത്

അയോധ്യ: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമവിഗ്രഹത്തിന്റെ പൂര്‍ണ ചിത്രം പുറത്ത്. ശ്രീരാമന്റെ അഞ്ചു വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് നിര്‍മിച്ച 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹത്തില്‍ സ്ഥാപിക്കുന്നതിന് മുന്‍പു പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. സ്വര്‍ണ വില്ലും ശരവും പിടിച്ചുനില്‍ക്കുന്ന ഭാവത്തിലാണ് ശ്രീരാമ വിഗ്രഹം. വിഗ്രഹത്തിന്റെ കണ്ണുകള്‍ തുണി കൊണ്ടു മൂടിയ ശേഷമാണ് ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചത്. പ്രതിഷ്ഠാ ദിനത്തില്‍ പൂജകള്‍ക്കു ശേഷം ഈ […]

ശ്രീരാമ വിഗ്രഹം ശ്രീകോവിലില്‍

അയോധ്യ: പ്രതിഷ്ഠാ ചടങ്ങിന്റെ മുന്നോടിയായി കോവിലിനുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു.ജനുവരി 22- ന് നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യതിഥി.പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച ഉച്ചക്ക് 1.28 ന്, പൂജാരിമാർ നിശ്ചയിച്ച മംഗള ഹൂർത്തത്തിൽ ശില്പി അരുൺ യോഗിരാജ് നിർമ്മിച്ച 51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ വിഗ്രഹം, സ്ഥാപിക്കുകയായിരുന്നു.അനിൽ മിശ്ര, ചമ്പത് റായ്, സ്വാമി ഗോവിന്ദ് ഗിരി എന്നിവരുൾപ്പെടെ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ചടങ്ങിൽ […]

മാസപ്പടി ഇടപാട്: മുഖ്യമന്ത്രിക്കും ബന്ധം എന്ന് കണ്ടെത്തൽ

കൊച്ചി : മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ കൊച്ചി സി എം ആർ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങുന്നു. ബംഗളൂരു റജിസ്റ്റാർ ഓഫ് കമ്പനീസ്( ആർഒസി) അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷമായി നിയന്ത്രണം ഉണ്ട് എന്ന് ആർഒസി റിപ്പോർട്ടിൽ പറയുന്നു. വിജയന് കെഎസ്ഐഡിസിയിലുള്ള നിയന്ത്രണം വഴി സിഎംആർഎലിനും സ്വാധീനമുണ്ടെന്നാണ് ആർഒസി റിപ്പോർട്ട്. സിഎംആർഎലിന് യാതൊരുവിധ സഹായവും സർക്കാർ നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ വാദം ഇതോടെ […]