ഇത്രയും സൗകര്യങ്ങളുള്ളപ്പോൾ മലയാളി എന്തിന് വിദേശത്തേക്ക് !
കണ്ണൂർ: കേരളത്തിലെ റോഡുകളും സർക്കാർ കെട്ടിടങ്ങളും പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉന്നത നിലവാരത്തിലാണ്. എടുത്ത് പറയേണ്ടതാണ് ആരോഗ്യ മേഖലയും സാക്ഷരതയും. ഇത്രയും സൗകര്യങ്ങളുള്ളപ്പോൾ മലയാളികൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് ചിന്തിച്ച് പോകാറുണ്ട്.നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ആരംഭിച്ച രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വിവിധ വിഷയങ്ങളിൽ കേരളം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും മതേതരത്വവും ഇന്ത്യക്ക് മാതൃകയാണ് .കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും കൂട്ടായ്മയും തന്നെ […]
ശുദ്ധി ബോധ്യങ്ങളെ അയോദ്ധ്യ വിശുദ്ധമാക്കുകയാണ്!
കൊച്ചി : “ശൂദ്രൻ തൊട്ട് അശുദ്ധമാക്കിയ” ശുദ്ധി ബോധ്യങ്ങളെ അയോദ്ധ്യ അഗ്നിശുദ്ധി ചെയ്ത് വിശുദ്ധമാക്കുകയാണ്! ‘രാംലല്ല’യുടെ പാദങ്ങളിൽ വിശുദ്ധിയുടെ പ്രാണസ്പർശം നിർവ്വഹിക്കുന്ന കൈകൾ ഒരു ശൂദ്രന്റെതാണ് എന്നത് ചരിത്രത്തിന്റെ പ്രായശ്ചിത്തം കൂടിയാണ്.’രാംലല്ല’യുടെ ദിവ്യവിഗ്രഹം തൊടുന്ന ‘നരേന്ദ്ര’ന്റെ കൈകളിൽ സനാതന വിരുദ്ധത കാണുന്നവർ രാമായണം ഒരാവർത്തി കൂടി വായിക്കുകയാണ് വേണ്ടത്….ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു. “രാമക്ഷേത്രം ഒരു ആത്മീയ സാധനയുടെ ലക്ഷ്യപൂർത്തി മാത്രമല്ല,നിശ്ചയമായും ഒരു രാഷ്ട്രീയ യുദ്ധവിജയം കൂടിയാണത്! മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിൽ മാത്രമല്ല മുദ്രാവാക്യങ്ങുടെ രണഭേരികളാലും അയോധ്യ അഭിരമിക്കപ്പെട്ടിട്ടുണ്ട്. പൂവും […]
സച്ചിദാനന്ദന് ഗാന്ധി നാമം ഉച്ചരിക്കാൻ അർഹതയില്ല
കൊച്ചി : സച്ചിദാനന്ദനെ പോലുള്ളവർ എന്തുകൊണ്ടാണ് ഗാന്ധിജിയുടെ പേരോ ഗാന്ധിജിയുടെ രാമന്റെ പേരോ ഉച്ചരിക്കാൻ അർഹതയില്ലാത്തവർ ആകുന്നത്? ഗാന്ധിജി തന്റെ പൊതുജീവിതത്തിൽ വാക്കും പ്രവർത്തിയും ഒരുമിച്ചു കൊണ്ടു നടന്നു. ഇന്നത്തെ രാഷ്ട്രീയജീവിതത്തിൽ അങ്ങനെ ഒരു ഉദാഹരണം ഇല്ല. അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കെതിരെ പ്രതികരണം നടത്തിയ കവി സച്ചിദാനന്ദനെതിരെ സിആർ പരമേശ്വരൻ.ഫേസ്ബുക്കിലൂടെയാണ് പരമേശ്വരന്റെ പ്രതികരണം. ഒരിക്കൽ സിപിഎം സർക്കാരിനാൽ വിധ്വംസനം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട യുവ സച്ചിദാനന്ദൻ ഇന്ന് DYFI മനുഷ്യച്ചങ്ങലയിൽ ഗുണ്ടകളോടും അഴിമതിക്കാരോടും സ്ത്രീ പീഡകരോടും ഒപ്പം രണ്ട് […]
നരേന്ദ്ര മോദിക്ക് അർഹതയുണ്ടോ ? സുബ്രഹ്‌മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തർഹത എന്ന് മുന്‍ രാജ്യസഭാംഗവും ബി.ജെ.പി. നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി ചോദിക്കുന്നു. ‘വ്യക്തിജീവിതത്തില്‍ മോദി ഒരിക്കലും ഭഗവാന്‍ രാമനെ പിന്തുടര്‍ന്നിട്ടില്ല, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തില്‍. പ്രാണപ്രതിഷ്ഠാ പൂജയില്‍ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണ്. കഴിഞ്ഞ ദശകത്തില്‍ രാമരാജ്യത്തിനനുസരിച്ച് മോദി പ്രവര്‍ത്തിച്ചിട്ടില്ല’ – എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സ്വാമി പറയുന്നു. മുമ്പും മോദിക്കെതിരെ സ്വാമി രംഗത്തെത്തിയിരുന്നു. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാന്‍ യുദ്ധംചെയ്ത രാമന്റെ പേരിലുള്ള ക്ഷേത്രത്തില്‍ […]
ഹൈന്ദവര്‍ക്കൊപ്പം നില്‍ക്കേണ്ട ദിനം; മതസൗഹാര്‍ദ ദീപവുമായി കാസ
കൊച്ചി: പ്രാണ്‍പ്രതിഷ്ഠാ കര്‍മ്മത്തിന് ആശംസകള്‍ നേര്‍ന്ന് എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളിലും മതസൗഹാര്‍ദ്ദ മെഴുകുതിരികള്‍ തെളിയിക്കാന്‍ കാസ. അന്യമതസ്ഥരുടെ ആരാധനാ നിര്‍മിതികള്‍ അടിച്ചു തകര്‍ത്ത് അതിന്മേല്‍ ഇസ്ലാമിക ആരാധനാലയങ്ങള്‍ പണിയുന്നത് ഇസ്ലാമിക ശക്തികള്‍ അധിനിവേശം നടത്തിയ ഇടങ്ങളിലെല്ലാം കാണാമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ). ഇന്നും തുടരുന്നതിന്റെ തെളിവാണ് ഹഗിയ സോഫിയ. രണ്ടുവര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ നടന്നതും ഇപ്പോള്‍ അര്‍മേനിയയില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ അതേകാര്യമാണ് 500 വര്‍ഷം മുന്‍പ് അയോദ്ധ്യയില്‍ ബാബറിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് എഫ്ബി […]
നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല !!
തൃശ്ശൂർ: ” നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസ്സിലുള്ള രാമന്‍ ഗാന്ധിയുടെ രാമനാണ്. ആ രാമന്‍ അള്ളായും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണ്” കവി സച്ചിദാനന്ദൻ പറഞ്ഞു അയോധ്യയിലെ പ്രതിഷ്ഠയിൽ ആ രാമൻ അസ്വസ്ഥനായിരിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്കുശേഷം തൃശ്ശൂർ കോർപറേഷൻ പരിസരത്തു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സച്ചിദാനന്ദൻ. “രണ്ടുദിവസത്തിനകം നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസ്സിലുള്ള രാമന്‍ ഗാന്ധിയുടെ […]
ഗതാഗതക്കുരുക്കിന് പരിഹാരം കെ റെയിൽ; മുകുന്ദന്‍
കൊച്ചി: കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരേയൊരു വഴി കെ റെയിലാണെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കേരളത്തിന്‍റെ മുന്നോട്ടുപോക്കിനെ ബോധപൂര്‍വമായി ആരൊക്കെയോ തടയുകയാണെന്നും എത്ര വന്ദേഭാരത് വന്നാലും നിലവില്‍ കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കപ്പെടില്ലെന്നും മുകുന്ദന്‍. മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണിയായി മയ്യഴിയില്‍ അണിചേര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മുടെ മുന്നോട്ടുപോക്കിനെ തടയുന്നതിനെതിരെയുള്ള പ്രതിഷേധ ഇരമ്പലാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധമെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. … ‘ഇന്ന് നമ്മള്‍ കേരളത്തില്‍ എവിടെ പോയാലും വാഹനക്കുരുക്കുകളാണ്. ഇപ്പോഴത്തെ റെയില്‍പാതകളുപയോഗിച്ച് വലിയ ട്രെയിനുകള്‍, […]
ശ്രീരാമ പ്രതിഷ്ഠാ ചടങ്ങിന് ജസ്ററിസ് അശോക് ഭൂഷണ്‍ മാത്രം
ന്യൂഡൽഹി : ബാബറി മസ്ജിദ് – ശ്രീരാമഭൂമി കേസിൽ നാലുവർഷം മുമ്പ് വിധി പ്രസ്താവിച്ച അഞ്ച് സുപ്രീംകോടതി ജഡ്ജിമാരില്‍ ഒരാള്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എസ് എ ബോബ്ഡെ, സൂപ്രീംകോടതി ജഡ്ജിമാരായിരുന്ന അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. വിരമിക്കലിന് ഒരുമാസത്തിന് ശേഷം നാഷണല്‍ ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർമാനായി […]
വീണുപോയ ക്യാമറയും വിജയത്തിൻ്റെ ഫലപ്രാപ്തിയും
കൊച്ചി: “ചില ഓർമ്മകൾ പൂക്കളെ പോലെയാണ്. അവ സ്നേഹത്തിൻ്റെ സുഗന്ധം പരത്തും” സുരേഷ് ഗോപിയെക്കുറിച് പ്രശസ്ത സിനിമ സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്കിലെഴുതുന്നു. ഗുരുവായൂരമ്പലനടയിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സഹപ്രവർത്തകൻ്റെയോ സുഹൃത്തിൻ്റെയോ മാത്രമായിരുന്നില്ല. മറിച്ച് ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവെക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു” ഷാജി കൈലാസ് എഴുതുന്നു …. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:—- വീണുപോയ […]