പള്ളി സമുച്ചയത്തിൽ 55 ഹിന്ദു ദേവതാ ശിൽപ്പങ്ങൾ
ന്യൂഡൽഹി : വിവാദത്തിൽ മുങ്ങി നിൽക്കുന്ന വാരാണസി ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ കൂടുതൽ ഹിന്ദു ദേവീ ദേവന്മാരുടെ ശില്പങ്ങൾ കണ്ടെത്തിയ വിവരം പുറത്ത്. 17-ാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഇവിടെ ക്ഷേത്രം നശിപ്പിക്കപ്പെട്ടതായി മനസ്സിലാവുന്നുവെന്ന് വാരണാസി ജില്ലാ കോടതി നിയോഗിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സഘം കോടതിയിൽ ബോധിപ്പിച്ചു. കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിലാണ് പള്ളി നിൽക്കുന്നത് എന്നാണ് ഇത് നൽകുന്ന സൂചന. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് 15 ശിവലിംഗം, വിഷ്ണുവിന്റെ മൂന്ന് ശിൽപങ്ങൾ, ഗണപതിയുടെ […]
ഹൈറിച്ച് കമ്പനിയുടെ 212 കോടി കണ്ടുകെട്ടി
തൃശൂർ: സംസ്ഥാനം കണ്ട ഏററവും വലിയ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നീ ‘ഹൈറിച്ച്’ കമ്പനി ഉടമകളുടെ 212 കോടിയുടെ സ്വത്തു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ വെട്ടിപ്പ് നടത്തിയത്. നൂറുകോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് ഉടമകൾക്കെതിരായ ഇഡി കേസ്. മണിചെയിൻ മാതൃകയിലുളള സാമ്പത്തിക ഇടപാടു വഴി കളളപ്പണം ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. എന്നാൽ പ്രതാപനും […]
ഒട്ടകത്തെപ്പോലെ കരഞ്ഞു നടക്കുന്നു മോദിയെന്ന് സുബ്രഹ്മണ്യ സ്വാമി
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി വീണ്ടും കടുത്ത പരിഹാസവുമായി രംഗത്തെത്തി. ചൈനയുടെ നാവിക കപ്പലിന് നങ്കൂരമിടാൻ മാലദ്വീപ് അനുവാദം നല്‍കിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹ മാധ്യമങ്ങളിലെ സ്വാമിയുടെ പോസ്റ്റ്. മാലദ്വീപിന്റെ നടപടി ഇന്ത്യയെ പരിഹസിക്കലാണെന്നു പറഞ്ഞ അദ്ദേഹം, 2020 മുതല്‍ ലഡാക്കില്‍ ചൈന 4042 ചതുരശ്ര കിലോമീറ്റർ കൈയേറിയിട്ടും ഒരു എതിർപ്പുപോലും ഉയർത്തിയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. നിസ്സഹായനായ ഒട്ടകത്തെപ്പോലെ കരഞ്ഞുനടക്കുന്ന മോദി, ‘ആരും വന്നിട്ടില്ല’ എന്നു […]