കുവൈത്തിൽ പകുതിയും അവിവാഹിതർ…
കുവൈത്ത് സിറ്റി: വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ മേഖലകളില്‍ സർക്കാരിൽ നിന്ന് നല്ല പിന്തുണയുണ്ടായിരുന്നിട്ടും കുവൈത്തിലെ പകുതിയോളം പൗരന്മാരും അവിവാഹിതരെന്ന് കണക്കുകള്‍. അവിവാഹിതരായവരുടെ എണ്ണം 409,201 ആണ്. ഇതില്‍ 215,000 പുരുഷന്മാരും 19,4000 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്. സാമൂഹിക പ്രശ്നങ്ങളാണ് മുഖ്യകാരണം എന്ന് കരുതപ്പെടുന്നു. 49 ലക്ഷം ആണ് കുവൈററിലെ ജനസംഖ്യ. വർദ്ധിച്ചു വരുന്ന വിവാഹമോചനനിരക്ക് കുവൈത്തിലെ ദാമ്പത്യ സ്ഥിരതയെക്കുറിച്ചുള്ള അശങ്കകള്‍ ഉയർത്തുന്നുണ്ട്. കുവൈത്തികള്‍ക്കിടയില്‍ 38,786 വിവാഹമോചനങ്ങള്‍ നീതിന്യായ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവും ഉയർന്ന നിരക്ക് 35നും 39 […]
പ്രാർഥനയ്ക്ക് ആളില്ല; പള്ളികൾ വിൽപ്പനയ്ക്ക്
ലണ്ടന്‍: കുര്‍ബാനയ്ക്ക് എത്തുന്ന വിശ്വാസികള്‍ കുത്തനെ കുറഞ്ഞു. മിക്ക പള്ളികളും കാട് പിടിച്ച് നശിക്കുന്നു. കൊറോണ അടങ്ങിയിട്ടും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ രക്ഷപെടുന്നില്ല. പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നതെന്ന്ചെംസ്ഫഡ് ബിഷപ്പ് ആയ ഗലി ഫ്രാന്‍സിസ് ദെഹ്ഖാനി പറയുന്നു. കോവിഡിനു മുമ്പ് എല്ലാ ആഴ്ചയിലും ഏകദേശം 8,54,000 വിശ്വാസികള്‍ കുര്‍ബാനയ്ക്കും മറ്റുമായി എത്താറുണ്ടായിരുന്നു. 2023 ല്‍ അത് 6,85,000 ആയി. പ്രതിവാര അനുഷ്ഠാനങ്ങള്‍ക്കായി എത്താറുണ്ടായിരുന്ന 1,69,000 വിശ്വാസികള്‍ അപ്രത്യക്ഷരായി. […]
മനുഷ്യന്‍റെ അഹന്തയും ആനകളുടെ ദുരിതങ്ങളും…
കൊച്ചി: കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഘോഷങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത. കടലില്‍ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കില്‍ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു – രൂക്ഷവിമർശനവുമായി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്ബ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും. സ്വന്തം ഭാരം മറ്റൊരു കാലിലേക്ക് മാറ്റാൻ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മില്‍ ബന്ധിപ്പിക്കുന്നത്. […]
എം എൽ എ യുടെ വില അമ്പതു കോടി….
തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മാററി മന്ത്രിയാവാൻ ശ്രമിക്കുന്ന എൻ സി പി യിലെ തോമസ് കെ തോമസ് കൂറുമാറാനായി ഇടതുമുന്നണിയിലെ ആൻ്റണി രാജു, കോവൂർ കുഞ്ഞുമോൻ എന്നീ എം എൽ എ മാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്ന വാർത്ത വിവാദമാവുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും മുൻ ഗതാഗത മന്ത്രിയുമായ ആന്റണി രാജു, ആർഎസ്പി(എല്‍) നേതാവ് കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് ബിജെപി സഖ്യകക്ഷിയായ എൻ സി പി (അജിത് പവാർ)ല്‍ ചേരാനായി പണം […]
ഒളിപ്പിച്ചു വെച്ചിരുന്ന 120 കിലോ സ്വർണം കണ്ടുകിട്ടി
തൃശൂർ: വൻകിട സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം പിടിച്ചെടുത്തു. പരിശോധന തുടരുമെന്നും സംസ്ഥാന ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു.5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 74 കേന്ദ്രങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജി എസ് ടി […]