എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം

ന്യൂഡൽഹി: അടൽ ബിഹാരി വാജ്പേയ് സർക്കാരിലെ ഉപ പ്രധാനമന്ത്രിയും മുൻ ബിജെപി പ്രസിഡണ്ടുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട രഥയാത്ര നയിച്ചത് അഡ്വാനിയായിരുന്നു. തൊണ്ണൂററാറാം വയസിലാണ് അഡ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതി കിട്ടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ”എക്സി”ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാര വിവരം അറിയിച്ചത്. ‘അഡ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ട്. വളരെ വൈകാരികമായ നിമിഷമാണിത്. ഈ ബഹുമതി ലഭിച്ചതിൽ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചു. ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് […]

തിരഞ്ഞെടുപ്പ് വരുന്നു; ‘മാസപ്പടി’യിൽ സി പി എം പ്രതിരോധത്തിൽ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിനും കൊച്ചിയിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിനും എതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം ഒട്ടും വൈകില്ല. ഇതോടെ സി പി എമ്മും പിണറായി വിജയനും കനത്ത സമ്മർദ്ദത്തിലാവും. വീണയെ ചോദ്യം ചെയ്യാനുള്ള നടപടികൾ താമസിയാതെ ആരംഭിക്കും. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർ ഒ സി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരീസ് ഫ്രോഡ് […]

ഗവർണരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കുറെ നാടകങ്ങളും

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പലപ്പോഴും നിലപാടുകളിൽ മലക്കംമറിയുകയും മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുകയുമാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ വിലയിരുത്തുന്നു. ‘ ഉദാഹരണത്തിന്, സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും ഉള്ള s.164 CrPC പ്രകാരമുള്ള അപേക്ഷകളുടെ വിശദാംശങ്ങൾ വളരെ ആധികാരികത ഉള്ളവയായിരുന്നു .പക്ഷേ,അവ പുറത്തുവന്നപ്പോൾ സതീശൻ പിണറായിയെ എതിർക്കുന്നതിന് അവയെ ഉപയോഗിക്കുന്നതിന് പകരം പറഞ്ഞത് സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ല എന്നാണ്. അത്,എന്താടോ അങ്ങനെ? ‘ – പരമേശ്വരൻ ചോദിക്കുന്നു   അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് […]

മുഖ്യമന്ത്രിയുടെ മകൾ വീണ കേന്ദ്രത്തിൻ്റെ അന്വേഷണ കുരുക്കിൽ

തിരുവനന്തപുരം : സി.പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കുരുക്കിലാക്കി കേന്ദ്ര കോർപറേറ്റ് മന്ത്രാലയം. പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക തിരിമറി കേസ് അന്വേഷണം റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (ആർഒസി) കൈമാറുന്ന ഉത്തരവ് പുറത്തുവന്നു. കോർപറേറ്റ് മന്ത്രാലയമാണ് ഈ നടപടി സ്വീകരിച്ചത്. ആറംഗ സംഘം നടത്തുന്ന അന്വേഷണം എട്ടുമാസത്തിനകം പൂർത്തിയാക്കും.എക്സാലോജിക്കിന് എതിരായ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയും ഉൾപ്പെടും.എക്സാലോജിക്ക്-സി എം […]

മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ അനുമതി

വാരാണസി : കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് വാരണാസി ജില്ലാ കോടതി അനുമതി നൽകി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി.7  ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു കോടതി നിർദേശിച്ചു. മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കോടതിയുടെ ഉത്തരവ്.എല്ലാവർക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ […]