സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

കൊച്ചി : കേരള ഗാന വിവാദത്തിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. യേശുക്രിസ്തുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്ന് പരിഹാസരൂപേണ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ശ്രീകുമാരൻ തമ്പി കുറിച്ചു. തന്നെപ്പോലെ എഴുത്തച്ഛനും പാട്ട് എഴുത്തുകാരനായിരുന്നു എന്നും ശ്രീകുമാരൻ തമ്പി കുറിച്ചു. ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്: ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം […]

പൗരത്വ (ഭേദഗതി) നിയമം തിരഞ്ഞെടുപ്പിനു മുമ്പ്

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിയമം( സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇ ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) നിയമം തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ബിജെപി അധികാരത്തിലുള്ള ഉത്തരാഖണ്ഡ് രാജ്യത്ത് സി എ എ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരുന്നു. സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ […]

നാടകാചാര്യന്റെ ഓർമ്മകളിൽ

സതീഷ് കുമാർ വിശാഖപട്ടണം  സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിന്  (ഇറ്റ്ഫോക് )  തിരി തെളിയുകയാണ്.   ചലച്ചിത്ര നടൻ മുരളി  സംഗീതനാടക അക്കാദമിയുടെ ചെയർമാനായിരുന്ന സമയത്താണ് കേരളത്തിൽ  അന്താരാഷ്ട്ര നാടകോത്സവം ആരംഭിക്കുന്നത് . വരും നാളുകളിൽ  കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും വിവിധ ലോക രാഷ്ട്രങ്ങളിലേയും നാടകങ്ങൾ മാറ്റുരയ്ക്കാൻ തൃശ്ശൂരിൽ എത്തുമ്പോൾ കേരളത്തിലെ നാടക പ്രസ്ഥാനത്തെ പാലൂട്ടി വളർത്തിയ ഒരു മഹാരഥന്റെ സംഭാവനകൾ ഓർമ്മയിലേക്ക് ഓടിയെത്തുകയാണ് .  തമിഴ് സംഗീത നാടകങ്ങളായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ  പ്രിയപ്പെട്ട കലാരൂപങ്ങൾ. […]

സി പി എമ്മിൻ്റെ ചരിത്രപരമായ മണ്ടത്തരങ്ങളും കടമകളും

തിരുവനന്തപുരം : സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ നയത്തെ  സി പി എം  എതിര്‍ത്തിരുന്നത്  കാപട്യമാണെന്ന് കൂടുതൽ വ്യക്തമാവുകയാണെന്ന് കേരള കൗമുദിയുടെ പൊളിററിക്കൽ എഡിററർ ആയിരുന്ന  ബി.പി.പവനൻ ഫേസ് ബുക്കിൽ കുറിക്കുന്നു. പോസ്ററിൻ്റെ പൂർണ രൂപം താഴെ : ഇത് ചരിത്ര പരമായ മണ്ടത്തരമല്ല, കടമ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍  സ്വകാര്യ സര്‍വ്വകലാശാലകളെ മാത്രമല്ല, വിദേശ സര്‍വ്വകലാശാലകളെയും  കേരളത്തിലേക്ക് കൊണ്ടു വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ വിസ്മയിക്കുന്നവരാണ് ഏറെയും. ഇത്രയും കാലം എതിര്‍ത്തിട്ട് ഇപ്പോഴിങ്ങനെ ചെയ്യാമോ എന്നാണ് […]

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വേലികെട്ട് തുടങ്ങി

ന്യൂഡൽഹി : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 10 കിലോമീറ്റര്‍ വേലി കെട്ടിക്കഴിഞ്ഞു.അതിര്‍ത്തിയിലെ1,643 കിലോമീറ്റര്‍ മുഴുവന്‍ സുരക്ഷാവേലി കെട്ടാനാണ് നീക്കം.ഇതോടെ അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്ക് 16 കിലോമീറ്റര്‍ പരസ്പരം സഞ്ചരിക്കാന്‍ അനുവദിക്കുന്ന സ്വതന്ത്ര ഇടനാഴിക്ക് അന്ത്യം കുറിക്കും. ‘അഭേദ്യമായ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 1643 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മുഴുവന്‍ വേലി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. മികച്ച നിരീക്ഷണം സുഗമമാക്കുന്നതിന് അതിര്‍ത്തിയില്‍ പട്രോളിംഗ് ട്രാക്കും ഒരുക്കും. മണിപ്പൂരിലെ മോറെയില്‍ 10 […]

എസ് എൻ സി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമുള്ള എസ് എൻ സി ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവലിൻ കേസ് കേൾക്കുന്നത്. കേസ് കോടതിയിൽ ലിസ്റ്റ് ചെയ്യുന്നത് ഇത് 31-ാം തവണയാണ് ഇതിനുമുമ്പ് കഴിഞ്ഞ വർഷം ഒക്ടോബർ 31-നാണ് അവസാനമായി കേസ് പരിഗണിച്ചത്. മൂന്നരയ്ക്ക് ശേഷമാണ് ലാവലിൻ ഹർജികൾ ബെഞ്ചിന്റെ പരിഗണനയ്ക്കായി വന്നത്. കേസ് പരി​ഗണനയ്ക്കായി വിളിച്ച സമയത്ത് സിബിഐയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് […]