പിണറായി വിജയൻ ലോകായുക്തയുടെ കഴുത്ത് ഞെരിക്കുമ്പോൾ

തിരുവനന്തപുരം: വളരെ പുരോഗമനപരവും ചരിത്രത്തിലെ നാഴികക്കല്ലെന്നും പറഞ്ഞ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ കൊണ്ടു വന്ന നിയമമാണ് കാല്‍ നൂറ്റാണ്ടിന് ശേഷം അതേ കമ്യൂണിസ്റ്റുകാര്‍ തന്നെ കുഴിച്ചു മൂടുന്നത് – ലോകായുക്തയുടെ പല്ലു കൊഴിച്ച പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചു കൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള കൗമുദിയുടെ പൊളിററിക്കൽ എഡിറററുമായിരുന്ന ബി.വി. പവനൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ബി.വി. പവനൻ   കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:   തെറ്റു തിരുത്തലല്ല, ശരി തിരുത്തല്‍   തെറ്റു തിരുത്തുന്നതില്‍ അസാധാരണ […]

എസ് എഫ് ഐക്കാരും സദാചാരത്തിൻ്റെ കാവൽക്കാരും

കോഴിക്കോട് : പ്രണയാഭ്യർത്ഥനയല്ല,പീഡനം തന്നെ നടത്തിയവർ ഒരു കേസും നേരിടാതെ പാർട്ടികളുടെ തണലിൽ മാന്യന്മാരായി തുടരുന്ന നാടാണ്.അവരെ ഭേദ്യം ചെയ്യാനല്ല,അങ്ങനെ ചെയ്തുവോ എന്ന് വിനീതമായി ചോദിക്കാൻപോലും കരളുറപ്പില്ലാത്ത സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അനുയായികളുമാണ് ഇവിടെ സദാചാരത്തിന്റെ കാവൽക്കാർ ചമയുന്നത് – വയനാട് പൂക്കോട് വെറററിനറി കോളേജ് വിദ്യാർഥി ജെ. എസ്. സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ച് പ്രമുഖ ഇടതുപക്ഷ ചിന്തകൻ ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം താഴെ: സിദ്ധാർത്ഥനു നേരെ അരാഷ്ട്രീയമായ ആൾക്കൂട്ട വിചാരണയും അതിക്രമവുമാണ് നടന്നത് […]

എസ് എഫ് ഐ യും കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയവും

തൃശൂർ: വാസ്തവത്തിൽ ഇന്ന് സി.പി.എം അല്ല എസ്.എഫ്.ഐ.യുടെ മാതൃ സംഘടന. മറിച്ച് എസ്.എഫ്.ഐ യാണ് സി.പി.എമ്മിന്റെ മാതൃ സംഘടന. പാർട്ടിയിലെ അക്രമത്തിന്റെയും, അഴിമതിയുടെയും, നിയമരാഹിത്യത്തിന്റെയും   നഴ്സറിയാണ് എസ്എഫ്ഐ – വയനാട് പൂക്കോട് വെറററിനറി കോളേജ് വിദ്യാർഥി ജെ. എസ്. സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ച് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആർ.പരമേശ്വരൻ നിരീക്ഷിക്കുന്നു. പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: പൊതുവെ മരണങ്ങൾ ചലിപ്പിക്കാത്ത എന്റെ മനസ്സിലിരുന്ന് ആ പയ്യൻ വിങ്ങുന്നു. കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം. 1965 മുതലുള്ള ഓർമ്മകളുണ്ട്. […]

Featured, Special Story
March 02, 2024

‘മാനം കാക്കുന്ന ആങ്ങള’മാരുടെ കാലമൊക്കെ കഴിഞ്ഞു

കൊച്ചി: “തല്ലിപ്പതം വരുത്തുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യുന്ന രീതി ഒരു പുരോഗമനപക്ഷത്തിന് അഭികാമ്യമല്ല. ആൾക്കൂട്ടത്തിൻ്റെ സ്വഭാവം ഇതൊക്കെത്തന്നെയാണ്. പക്ഷേ ആ ആൾക്കൂട്ടത്തിൽ എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടറിയടക്കം ഉണ്ട് എന്നുള്ളത് നിസ്സാരവത്കരിക്കേണ്ടുന്ന കാര്യമല്ല”ഇടതു സഹയാത്രിക ദീപ നിഷാന്ത് ഫേസ്ബുക്കിലെഴുതുന്നു . തല്ലിപ്പതം വരുത്തുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യുന്ന രീതി ഒരു പുരോഗമനപക്ഷത്തിന് അഭികാമ്യമല്ല. ആൾക്കൂട്ടത്തിൻ്റെ സ്വഭാവം ഇതൊക്കെത്തന്നെയാണ്. പക്ഷേ ആ ആൾക്കൂട്ടത്തിൽ എസ് എഫ് ഐ യുടെ യൂണിറ്റ് സെക്രട്ടറിയടക്കം ഉണ്ട് എന്നുള്ളത് നിസ്സാരവത്കരിക്കേണ്ടുന്ന […]

Featured, Special Story
March 02, 2024

മാനവികതയുടെ വ്യക്താക്കൾക്ക് ഈ ക്രൂരത എവിടെനിന്ന്

കൊച്ചി: ” നമ്മള്‍ ഒരു നവകേരളം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ഒരു യുവസംഘടനയുടെ പ്രവര്‍ത്തകരാണ് അവരുടെ സഹപാഠിയെ ഇങ്ങനെ മരണത്തിന് മുന്‍പില്‍ എറിഞ്ഞ് കൊടുത്തത്. ” വയനാട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എം. മുകുന്ദന്‍ പ്രതികരിച്ചു. മാനവികതയുടെ പ്രത്യായശാസ്ത്രത്തിന്റെ വക്താക്കളായ ഈ യുവാക്കള്‍ക്ക് എവിടെനിന്ന് കിട്ടി ഈ ക്രൂരത? ഒരു മലയാള മാധ്യമത്തോടുള്ള അഭിമുഖത്തിൽ മുകുന്ദൻ ചോദിച്ചു .മുകുന്ദന്റെ വാക്കുകൾ ചുവടെ . “പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം നമ്മെ വളരെ […]

പേടിഎമ്മിന് തിരിച്ചടി: 5.49 കോടി രൂപ പിഴ

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പേടിഎം പേയ്‌മെന്റ്സിന് 5.49 കോടി രൂപ പിഴ ചുമത്തി. 2017ലാണ് പേടിഎം പേയ്‌മെന്റ് ബേങ്ക് സ്ഥാപിതമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. രാജ്യത്തെ യുപിഐ പേയ്‌മെന്റുകൾക്കായുള്ള മൂന്നാമത്തെ വലിയ ആപ്പാണ് പേടിഎം. 1.6 ബില്യൺ പ്രതിമാസ ഇടപാടുകളാണ് ഇതുവഴി നടക്കുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയാണ് ഈ രംഗത്തെ ആദ്യ സ്ഥാനങ്ങളിലുള്ള രണ്ട് കമ്പനികൾ. ഫെബ്രുവരി 29 മുതൽ അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ […]