Featured, Special Story
March 09, 2024

പ്രതാപന്റെ കരിഞ്ഞ കിനാക്കൾക്ക് കണക്കില്ല

കൊച്ചി : കരിഞ്ഞ കിനാക്കൾക്ക് കണക്കില്ല. ക്രോണി ക്യാപിറ്റലിസ്റ്റുകളുടെ ഔദാര്യത്തിൽ മണലാരണ്യത്തിൽ അരയിളക്കുന്ന ആട്ടക്കാരികൾക്കൊത്ത് ചുവടുറയ്ക്കാതെ വേച്ചു പോകുമ്പോഴും അയാൾ കടലിലെ തിരമാലകളുടെ എണ്ണത്തെക്കുറിച്ച്,തൻ്റെ സ്വത്വത്തിലെ മീൻമണത്തെക്കുറിച്ച് അഭിമാനിക്കുന്നതായി നടിച്ചു. ടി എൻ പ്രതാപൻ  എന്ന കോൺഗ്രസ് നേതാവിന്റെ മണ്ഡലം മാറ്റത്തെക്കുറിച് ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു ദാരിദ്യം നല്ല ഒരു വില്പനചരക്കാണ് എന്നു തോന്നിയിടത്തൊക്കെ അമ്മയെ കണ്ണീരിൽ മുക്കി പട്ടിണിക്കൊപ്പം പ്രദർശിപ്പിച്ചു… കാന്തപുരത്തിനെ ‘നാവു കൊണ്ട് കോണാൻ ഉടുപ്പിച്ചു’ കൊണ്ട് സവർക്കറുടെ ഷൂ നക്കലിനെ ഭർത്സിച്ചു. ആരാൻ്റെ പറമ്പിലെ […]

ഇ ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനും രക്ഷിക്കില്ല…

കൊച്ചി : കോൺഗ്രസ് വിട്ട് ബി ജെ പി യിലേക്ക് കൂറുമാറിയ കെ പി സി സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിനെ പരിഹസിച്ച് അവരുടെ ഫേസ് ബുക്ക് പേജിൽ തന്നെ പോസ്റ്റ്. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ് വന്നു. ഫെയ്സ്‌ബുക്ക് അഡ്മിൻ തന്നെയാണ് പോസ്ററിട്ടത്.സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. പത്മജയുടെ നിർദേശപ്രകാരം പോസ്റ്റ് […]

പത്മജ ചാലക്കുടിയിൽ ബി ജെ പി സ്ഥാനാർഥി ?

ന്യൂഡൽഹി: കെ പി സി സി ജനറൽ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി നടത്തിയതിന് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയത്. തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ […]

അവഗണനയെന്ന് പദ്മജ വേണുഗോപാൽ; ഭാഗ്യം തേടി ബി ജെ പിയിലേക്ക്

ന്യൂഡൽഹി : മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ മകളും കെ.മുരളീധരൻ എം.പിയുടെ സഹോദരിയുമായ പദ്മജ വേണുഗോപാൽ ബി ജെ പി യിൽ ചേരുന്നു. കെ പി സി സി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് അവർ. ഡൽഹിയിലെത്തി പദ്‍മജ ബി ജെ പി അംഗത്വം സ്വീകരിക്കും. കോൺഗ്രസ് അവഗണിക്കുന്നതു കൊണ്ടാണ് ഈ കൂറുമാററം എന്നാണ് വിശദീകരണം. പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർ തന്നെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ […]

ഇനി മോദി മലയാളത്തിലും പ്രസംഗിക്കും….

ന്യൂഡൽഹി:നിർമിത ബുദ്ധിയുടെ സഹായത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളം ഉൾപ്പെടെയുള്ള എട്ടു ഭാഷകളിൽ പ്രസംഗിക്കും. കന്നട,തമിഴ്, തെലുഗ്, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലും മോദിയുടെ പ്രസം​ഗങ്ങൾ തത്സമയം ലഭ്യമാകും. ഇതിനായി എക്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തർജമ ചെയ്യാനുദ്ദേശിക്കുന്ന എട്ടിൽ നാലും ദക്ഷിണേന്ത്യൻ ഭാഷകളാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറിൽനടന്ന കാശി തമിഴ് സംഗമത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം […]

അഭിമന്യു വധക്കേസിലെ കുററപത്രം അടക്കം കാണാനില്ല

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ സുപ്രധാന രേഖകൾ കോടതിയിൽ നിന്ന് കാണാതായി. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി.മുഹമ്മദ് ഗൂാഢലോചന നടത്തി സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നായിരുന്നു കുറ്റപത്രം. കൊലപാതകം, സംഘം ചേർന്ന് മർദിക്കല്‍, വധിക്കണമെന്ന ഉദ്ദേശത്തോടെ മുറിവേല്‍പ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ […]