അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ അന്വേഷണം

വാഷിങ്ടൺ: വഴിവിട്ട സഹായങ്ങൾക്കായി ഇന്ത്യയിലെ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനിയും അദ്ദേഹത്തിൻ്റെ ഗ്രൂപ്പും ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി നൽകിയിട്ടുണ്ടൊയെന്ന് അധികൃതർ അന്വേഷിക്കുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടത്.യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോർട്ട്. ഒരു ഊര്‍ജോല്പാദന പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്നാണ് ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നത്. അസ്യുയർ പവർ ​ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണത്തിന്റെ പരിധിയിൽ വരും.അതേസമയം, ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്കറിയില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ, അദാനി ഗ്രൂപ്പ് […]

Featured, Special Story
March 16, 2024

ദളിതർക്ക് നേരെയുള്ള സവർണ്ണക്കാഴ്ചയെ കെട്ടിയേൽപ്പിച്ച നോവൽ

കൊച്ചി:മിക്കവാറും സിലബസുകളിൽ മലയാളത്തിലെ ദളിത് എഴുത്തുകാരെ പരാമർശിക്കാതെ, പുറത്തുനിന്നും കെട്ടിയിറക്കുന്നതിൽ വലിയ വ്യഗ്രതയും ശ്രദ്ധേയമാണ്. അത്തരത്തിൽ ഒരു കെട്ടിയിറക്കലാണ് ജയമോഹന്റെ നൂറുസിംഹാസനങ്ങൾ എന്ന നോവലാഘോഷങ്ങളും ചെയ്തുവച്ചിട്ടുള്ളത് .  ജയമോഹന്റെ “നൂറുസിംഹാസനങ്ങൾ”  എന്ന പുസ്തകത്തെക്കുറിച്   ഡോ വാസു എ കെ ഫേസ്ബുക്കിലെഴുതുന്നു.’മഞ്ഞുമ്മൽ ബോയ്സ്  ” എന്ന സിനിമയെക്കുറിച്ചുള്ള ജയമോഹന്റെ നിരൂപണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു  ജയമോഹൻ സൃഷ്ടിച്ച ഒഥല്ലോയാണ് നൂറുസിംഹാസനങ്ങൾ എന്ന് അവതാരിക എഴുതിയ കൽപ്പറ്റ നാരായണൻ പ്രഖ്യാപിക്കുന്നുണ്ട്. വിശ്വോത്തരനോവൽ എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണിവിടെ പ്രകടമായിട്ടുള്ളത് .കേരളത്തിലെ യൂണിവേഴ്സിറ്റികൾ […]

മാസപ്പടി : പിണറായിക്ക് എതിരെ വിജിലൻസ് അന്വേഷണമില്ല

കൊച്ചി : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെ അന്വേഷണം നടത്താനാവില്ലെന്ന റിപ്പോർട്ട് വിജിലന്‍സ് കോടതിയില്‍  സമർപ്പിച്ചു. കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി കോടതി പരിഗണിക്കുമ്പോൾ ആണ് വിജിലന്‍സ് നിലപാട് അറിയിച്ചത്.വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഈ മാസം 27 നു വീണ്ടും പരിഗണിക്കും. മാത്യുവിന്‍റെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് വിജിലന്‍സ് ബോധിപ്പിച്ചു. മാത്രമല്ല നേരത്തെ വിജിലന്‍സ് കോടതികള്‍ സമാനമായ അന്വേഷണാവശ്യം തള്ളിയതാണെന്നും, വിവിധ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും […]

അശ്ലീലവും അസഭ്യവും: 18 ഒ.ടി.ടി പ്ലാററ്ഫോമുകൾ പൂട്ടി

ന്യൂഡല്‍ഹി: സർഗാത്മക ആവിഷ്‌കാരത്തിന്റെ മറവിൽ അശ്ലീലവും അസഭ്യവും പ്രചരിപ്പിച്ച 18 ഒ.ടി.ടി പ്ലാററ്ഫോമുകൾക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡാ, ട്രൈ ഫ്ലിക്കുകള്‍, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, Mojflix,ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂഗി,ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് ശിക്ഷ നേരിട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും നിരോധം […]

സാഹിത്യ വാരഫലവും വിഷവൃക്ഷവും …

കൊച്ചി : സാഹിത്യ വാരഫലം എന്ന പംക്തിയേയും അത് എഴുതിയിരുന്ന പ്രൊഫ. എം. കൃഷ്ണൻ നായരെയും പരിഹസിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ്റെ വിയോജനക്കുറിപ്പ്. മലയാള നാട്, കലാകൗമുദി, മലയാളം എന്നീ വാരികകളിലായി തുടർച്ചയായി 35 വർഷത്തോളം ഈ പംക്തി കൈകാര്യം ചെയ്തിരുന്ന കൃഷ്ണൻ നായരെ അതിരൂക്ഷമായി വിമർശിക്കുകയാണ് അദ്ദേഹം. ‘അദ്ദേഹത്തിന്റെ അഭിരുചികൾ തെറ്റിദ്ധരിപ്പിക്കുന്നതും മാരകവും ആയിരുന്നു. അത് കൊണ്ടാണ്, അദ്ദേഹം ജീവിച്ചിരുന്ന കാലത്ത്,ഏതാണ്ട് ഇരുപതിലേറെ കൊല്ലം മുൻപ് ഒരു അഭിമുഖത്തിൽ അദ്ദേഹത്തെ ഞാൻ ‘മലയാള […]

Featured, Special Story
March 13, 2024

രാഹുല്‍ അധിക്ഷേപിച്ചത് ലീഡറെ തന്നെയെന്ന് !

തിരുവനന്തപുരം:രാഹുല്‍ അധിക്ഷേപിച്ചത് ആദരണീയനായ ലീഡറെ തന്നെയാണെന്നും ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരമാണെന്നും ഒരു സ്ത്രീയെ മോശം വാക്കുകളില്‍ അധിക്ഷേപിച്ചത് ശരിയായില്ലെന്നും ശൂരനാട് രാജശേഖരൻ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പറഞ്ഞു ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുലിന്റേത് മോശം പരാമർശം എന്നായിരുന്നു രാജശേഖരന്റെ വിമർശം.  പക്ഷെ ശൂരനാടിന്റ വിമര്‍ശനത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഇടപെട്ട് തടഞ്ഞു. വിഷയത്തിൽ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സതീശന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇനി […]

Featured, Special Story
March 13, 2024

നിരൂപണത്തിന് ശാസ്ത്രീയ മാനദണ്ഡങ്ങളൊന്നുമില്ല

കൊച്ചി : ഒരു കലാസൃഷ്ടിയെക്കുറിച്ചുള്ള നിരൂപണത്തിന് ശാസ്ത്രീയ മാനദണ്ഡങ്ങളൊന്നുമില്ല. ആസ്വാദകന്റെ വ്യക്തിനിഷ്ഠമായ എന്ത് തോന്നലും അതിൽവരാം. വിപണിയുടെ ന്യായത്തിൽ നോക്കിയാൽ ആദ്യത്തെ രണ്ടു ദിവസത്തെ ചലച്ചിത്ര പ്രദർശനം സൗജന്യമായല്ല നടത്തുന്നത് എന്നുകൂടി നിർമ്മാതാക്കൾ ഓർക്കണം…”റിവ്യൂ ബോംബിങ്” ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ അഭിപ്രായങ്ങളെക്കുറിച് പ്രമോദ് പുഴങ്കര ഫേസ്ബുക്കിലെഴുതുന്നു . ചലച്ചിത്ര നിർമ്മാതാക്കൾക്ക് ഭരണഘടനയും അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കോടതി വിധികളും നൽകിയിട്ട് കാര്യമൊന്നുമില്ല. മുടക്കിയ കാശ് ഇരട്ടിയായി തിരിച്ചുകിട്ടാൻ ഭരണഘടന റദ്ദാക്കണമെങ്കിൽ അതിനും അവർ വാദിക്കും. എന്നാൽ അമിക്കസ് ക്യൂറിയുടെ […]

Featured, Special Story
March 13, 2024

ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടും

    കൊച്ചി: തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്ന് പറഞ്ഞാൽ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടുമെന്ന് നിർമാതാവ് ജി.സുരേഷ്‌കുമാർ .തമിഴ് സിനിമയെക്കുറിച്ച് എഴുത്തുകാരൻ ജയമോഹൻ ഇങ്ങനെ പറയുമോയെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് കുമാർ  ചോദിച്ചു. ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ തമിഴ് – മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ജി സുരേഷ് കുമാർ.ജയമോഹന്റെ വിമർശനം സംഘപരിവാറിന്റെ തലയിൽ വയ്‌ക്കേണ്ടെന്നും സംഘപരിവാറിന്റെ അഭിപ്രായമല്ല അയാൾ പറഞ്ഞതെന്നും സുരേഷ് കുമാർ പ്രതികരിച്ചു. ഒന്നോ […]