സുരേഷ് ഗോപിക്ക് സ്വാഗതമെന്ന് ഗോപിയാശാൻ

തൃശൂർ :‘‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എ‌പ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’’– കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി കുറിപ്പിൽ വ്യക്തമാക്കി. എൻ ഡി എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ഗോപിയുടെ മകൻ […]

കോടതികൾ ഇനി എത്രകാലം … ?

കൊച്ചി :  നീതിന്യായ വ്യവസ്ഥയേയും സുപ്രിംകോടതിയെ തന്നെയും ഭാവിയിലെ ഭരണകൂടങ്ങളും തൽപ്പര കക്ഷികളായ രാഷ്ടീയ നേതൃത്വങ്ങളും കൂടി അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ.പരമേശ്വരൻ മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ:   ഏറെക്കാലത്തെ ഗ്രഹണത്തിനു ശേഷം സുപ്രീംകോടതി അതിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോൾ. അടുത്ത അധികാരം കിട്ടിയാൽ സംഘപരിവാർ ആദ്യമായി ചെയ്യുക ഇതുപോലൊരു ചീഫ് ജസ്റ്റിസ് ഇനി ഭാവിയിൽ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുകയായിരിക്കും. അതുപോലെ,ഇലക്ഷൻ ബോണ്ടിന്റെ കാര്യത്തിൽ സുതാര്യത ആവശ്യപ്പെട്ട് […]

പ്രഭാവർമ്മയും ഹിന്ദുത്വ രാഷ്ടീയവും

കോഴിക്കോട് : ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയ പരിസരം നൽകുന്ന പിൻവെളിച്ചത്തിലാണ് പ്രഭാവർമ്മ നീരൂറ്റി വളർന്നു നിൽക്കുന്നത്. കവിതയിൽ പുതിയ മാറ്റത്തിന്റെ വിത്തിട്ടു മുളപ്പിച്ചു വളർത്തിയെടുത്ത തലമുറ പൂർണമായും കടന്നുപോയിട്ടില്ല. – സരസ്വതീ സമ്മാൻ നേടിയ കവി പ്രഭാവർമ്മയെക്കുറിച്ച് രാഷ്ടീയ നിരീക്ഷകനായ ഡോ .ആസാദ്  ഫേസ്ബുക്കിൽ കുറിച്ചു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററ് ഇങ്ങനെ: ജാതിഹിന്ദുത്വ വരേണ്യതയുടെ കാവ്യഭാവുകത്വമാണ് പ്രഭാവർമ്മയുടെ കൈമുതൽ. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാ കവികളുടെ പ്രധാന സംഭാവന ആ ജീർണ ഭാവുകത്വത്തെ കയ്യൊഴിഞ്ഞു പുതിയ ജനാധിപത്യ ഭാവുകത്വത്തെ […]

പൗരത്വ നിയമത്തിന് തല്‍ക്കാലം സ്റ്റേയില്ല

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ( സിഎഎ) സംബന്ധിച്ച 237 ഹര്‍ജികളിൽ മറുപടി നല്‍കാന്‍ ഏപ്രില്‍ 8 വരെ മൂന്നാഴ്ചത്തെ സമയം സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നല്‍കി.എന്നാൽ പൗരത്വ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു. സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9 ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും പ്രതിപക്ഷ […]

വായു മലിനീകരണം: മൂന്നാം സ്ഥാനത്ത് ഡൽഹി

ന്യൂഡൽഹി : ലോക വായു ഗുണനിലവാര റിപ്പോർട്ട് അനുസരിച്ച്, വായു മലിനീകരണത്തിൽ ലോകത്തിൽ തന്നെ മൂന്നാം സ്ഥാനത്താണ് ഡൽഹി. ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് തൊട്ട് പിന്നിലാണ് ഡൽഹിയുടെ സ്ഥാനം.  സ്വിററ്സർലാൻ്റിലെ ഐ ക്യൂ എയർ എന്ന സംഘടന തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022-ൽ, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി PM2.5 സാന്ദ്രത ഉള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഒരു വർഷം കടന്നപ്പോൾ […]