Featured, Special Story
March 24, 2024

പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി

കോഴിക്കോട്:  ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുക എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കെ.എസ്.എഫ്.ഇ.ഒ.യു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലൻ. സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിൾ വരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് […]

ബോണ്ട് വാങ്ങിയതിനു പിന്നാലെ വൻപദ്ധതികളുടെ അനുമതികൾ

മുംബൈ: തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി വിവാദത്തിലായ മേഘ എൻജിനീയറിങ് കമ്പനിക്ക് പ്രധാന നിർമ്മാണ പദ്ധതികളുടെ അനുമതി ലഭിച്ചത് ദുരൂഹതയായി മാറുന്നു. ജമ്മു കശ്മീരിലെ സോജില പാസ് ഉൾപ്പെടെയുള്ളവയുടെ കരാറുകളൂം ഇതിലുൾപ്പെടുന്നു. 2020 ഒക്ടോബറിൽ 20 കോടിയുടെ ബോണ്ട് വാങ്ങിയ കന്പനിക്ക് തൊട്ടടുത്ത മാസം ടണൽ പദ്ധതിക്ക് അനുമതി ലഭിച്ചു. മുംബൈയിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണ പദ്ധതി ലഭിച്ചതിന് അടുത്തമാസം 140 കോടിയുടെ ബോണ്ട് ആണ് കന്പനി വാങ്ങിയത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയതിൽ രണ്ടാമത്തെ വലിയ […]

അവശ്യാധിഷ്ഠിത അഴിമതിയും ജനാധിപത്യം എന്ന വലിയ നുണയും..

കൊച്ചി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സമെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയ്തതിനെ വിമർശിച്ച് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്. ‘ഏറ്റവും വലിയ കൊള്ളക്കാരുടെ ഭരണകൂടമാണ് അഴിമതിക്കെതിരെ എന്ന വ്യാജേന പ്രതിയോഗികളെ അകത്താക്കുന്നത്. ഈ സെലക്ടീവ് അഴിമതിവിരുദ്ധത സാർവത്രിക അഴിമതിയേക്കാൾ നെറികെട്ടതാണ്.പലരും ധരിക്കുന്നത് പോലെ, ഇലക്ട്രോറൽ ബോണ്ടുകളിലൂടെയുള്ള അഴിമതി മാത്രമാണ് സംഘപരിവാർ അടക്കമുള്ള രാഷ്ട്രീയപാർട്ടികളുടെ ഏക അഴിമതി മാർഗ്ഗം എന്ന് കരുതരുത് .അത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്.’ – അദ്ദേഹം നിരീക്ഷിക്കുന്നു.   […]

മദ്യനയഅഴിമതി: മാപ്പുസാക്ഷി ബി ജെ പിക്ക് നൽകിയത് 30 കോടി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ ഉൾപ്പെട്ട മദ്യനയഅഴിമതിക്കേസില്‍ പ്രതിയായിരുന്ന ശരത് ചന്ദ്രറെഡ്ഡിയുടെ കമ്പനിയായ അരബിന്ദോ ഫാര്‍മ 30 കോടി രൂപ സംഭാവന നല്‍കിയത് ബി ജെ പിക്ക്. തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട തിരഞ്ഞെടുപ്പ് ബോണ്ട് രേഖകളില്‍ ഇത് വ്യക്തമാണ്. പിന്നീട് റെഡ്​ഡി മദ്യനയഅഴിമതിക്കേസില്‍ മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയായ ശേഷം വീണ്ടും 25കോടി കൂടി ബി.ജെ.പിക്ക് ബോണ്ട് വഴി സംഭാവന നല്‍കിയതായും രേഖകള്‍ പറയുന്നു. ഇതില്‍ ആദ്യത്തെ അഞ്ചു കോടി നല്‍കിയിരിക്കുന്നത് 2022 നവംബര്‍ 10ന് റെഡ്ഡി കസ്റ്റഡിയിലായി […]

Featured, Special Story
March 22, 2024

വെറുപ്പിൻ്റെ  വെളുപ്പ്

കൊച്ചി :  ” വായിലേക്ക് പോകുന്നതിൽ നിന്നല്ല വായിൽ നിന്നു വരുന്നതിലൂടെയാണ് ഒരാൾ വിലയിരുത്തപ്പെടുന്നതെങ്കിൽ സാരിയുടുപ്പിച്ച ഒരു ‘മലഭണ്ഡാര’മാണ് ആ സ്ത്രീ. ശ്രീമതി സത്യഭാമയുടെ കവയ്ക്കാനുള്ള അവകാശത്തിനൊപ്പം നിൽക്കുമ്പോൾത്തന്നെ, അവരുടെ വർണ്ണവെറി സാംസ്കാരിക വിരുദ്ധമായ ഒരു തെറിയാണ്. കറുപ്പ് സൗന്ദര്യ വിരുദ്ധമായ ഒരു നിറമാണ് എന്നുള്ളത് അഭാരതീയമായ ഒരു അശ്ലീലമാണ്…. കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവനയെക്കുറിച് എഴുത്തുകാരനായ   ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു… കളിക്കുമ്പോൾ ആർക്കാണ് കാലകത്തി വയ്ക്കാനുള്ള അവകാശം എന്നതാണ് ഇന്നത്തെ കലാമണ്ഡലത്തിൻ്റെ ചോദ്യം?പുരുഷൻമാർ കളിക്കിടയിൽ കാലകത്തുന്നന്നത് കലാപരമായ ശരികേടാണ് […]

Featured, Special Story
March 22, 2024

കോടതി കയറ്റി എന്നതിന്റെ പേരിലുള്ള വിദ്വേഷം

കൊച്ചി:”വകുപ്പ്‌ ഒഴിഞ്ഞ ശേഷവും ദിവസേന ഫോൺ വിളിക്കുന്ന ബന്ധമാണ്‌ രാധാകൃഷ്ണൻ സാറുമായുള്ളത്‌.വകുപ്പ്‌ മാറി പോകുന്നതാകട്ടെ കൃഷിയിലേക്ക്‌. അവിടെ കേര ഉൾപ്പെടെ പല പ്രോജക്ടുകളുമായി പട്ടികവർഗ്ഗവികസന വകുപ്പ്‌ നേരത്തേ ചേർന്ന് പ്രവർത്തിക്കുന്നതാണ്‌. പ്രസാദ്‌ സാറുമായും ഊഷ്മള ബന്ധമാണ്‌. അവിടെയാണ്‌ ഒരു മഞ്ഞപ്പത്രം വ്യാജ നറേറ്റീവ്‌ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌. ഒരു സ്ഥാപനത്തിന്റെ അധഃപതനം എന്നല്ലാതെ എന്ത്‌ പറയാൻ.” പ്രശാന്ത് ഐ എ എസ് തന്നെക്കുറിച്ചുള്ള മാതൃഭൂമി റിപ്പോർട്ടിനെ കുറിച്ച് ഫേസ്‍ബുക്കിലെഴുതുന്നു കൃഷിവകുപ്പിലെ എന്റെ നിയമനത്തിന്‌ ഡോ.ബി.അശോക്‌ നൽകിയ‌ ‘മൗനാനുവാദം’ വരെ […]

സന്തോഷ സമൂഹം: ഇന്ത്യ 126 ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സന്തോഷമേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഫിന്‍ലന്റ് തുടര്‍ച്ചയായി ഏഴാം തവണയും ഒന്നാം സ്ഥാനത്തെത്തി. ഫിന്‍ലന്റിന്റെ പിന്നിലായി ഡന്മാര്‍ക്ക്, ഐസ് ലാന്റ്, സ്വീഡന്‍ എന്നിവ വരുന്നുണ്ട്. ഇന്ത്യ 126 ാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുന്ന ഇന്ത്യ ചൈനയ്ക്കും പിന്നിലാണ്. ഇന്ത്യയുടെ റാങ്ക് 126 ആണ്. കഴിഞ്ഞ തവണത്തെ അതേ പടിയില്‍ തന്നെയാണ് ഇന്ത്യ ഇത്തവണയും. യുഎന്‍ ലോക സന്തോഷ റിപ്പോര്‍ട്ടിലെ 143 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത് 2020 […]

ഇ. എം. എസ്, പിണറായിസത്തിൻ്റെ പിതാവ് …

തൃശ്ശൂർ : പിണറായിസം മുളക്കാനും വളരാനും ഉള്ള ഫലഭൂയിഷ്ടമായ മണ്ണൊരുക്കിയത്  ഇ എം എസ് നമ്പൂതിരിപ്പാടാണെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ.പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ‘മൂല്യങ്ങൾ ഒന്നും നോക്കണ്ട, പാർട്ടിക്കുവേണ്ടി എന്തുമാവാം ‘എന്ന മാരകതത്വo  ഇ എം എസ് പാർട്ടിക്കുള്ളിലും കേരളത്തിന്റെ കോശകോശങ്ങളിലൊക്കെ സ്വാധീനമുള്ള പോഷകസംഘടനകൾക്കുള്ളിലും ജനങ്ങൾക്കുള്ളിലും ആഴത്തിൽ കുത്തിവച്ചു. മുൻപറഞ്ഞ ഇ. എം. എസ്. തത്വo, ‘പാർട്ടിക്ക് വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും എന്തുമാകാം. പാർട്ടിക്കാർക്ക് വേണ്ടി എന്തുമാകാം.സാമ്പത്തികാഴിമതിയും ആവാം ‘ എന്ന് നിലയിലേക്ക് പിണറായി വികസിപ്പിച്ചു […]