പിണറായിയുടെ ആസനം താങ്ങുന്ന സാംസ്ക്കാരിക നായകർ ..

തൃശ്ശൂർ: സാംസ്കാരികനായകരിൽ തൊണ്ണൂറു ശതമാനം ആളുകളെയും നിസ്സാരവിലക്ക് തന്റെ വൈതാളികർ ആക്കാൻ പിണറായി വിജയന് കഴിഞ്ഞുവെന്ന് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പോസ്ററ് താഴെ ചേർക്കുന്നു: ഇ.എം.എസ്, വി.എസ്,പിണറായി എന്നീ 3 സ്റ്റാലിൻമാർ തങ്ങളുടെ കാലത്ത് നടത്തിയ വെട്ടിനിരത്തലുകളിൽ നാം ചെറുപ്പകാലത്തു പരിചയപ്പെട്ടിട്ടുള്ള സി. പി. എമ്മിലെ പ്രതിഭകളും അപൂർവം സുമനസ്സുകളും നശിച്ചു പോയി.അതിനാൽ പിണറായിയിൽ ജനിച്ച പ്രസ്ഥാനം അവസാനത്തെ സ്റ്റാലിനിസ്റ്റ് പ്രതിഭയായ പിണറായിയോടെ അവസാനിക്കും. അതിനർത്ഥം പിണറായിക്ക് […]

എല്ലാം നിയമാനുസൃതം: കോൺഗ്രസ് വാദം ശരിയല്ലെന്ന് ആദായനികുതിവകുപ്പ്

ന്യൂഡൽഹി : തങ്ങൾ നിയമപരമായി സ്വീകരിക്കുന്ന നടപടികളോട്  കോൺഗ്രസ്സ്   സഹകരിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്. പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്ദരാക്കാന്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാര്‍ ‘നികുതി ഭീകരത’ നടപ്പാക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അവർ തള്ളി. 2013 ഏപ്രിലിനും 2019 ഏപ്രിലിനും ഇടയില്‍ പാര്‍ട്ടിക്ക് അറുനൂറിലേറെ കോടി രൂപ ലഭിച്ചു. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാനോ നികുതി കുടിശിക അടയ്ക്കാനോ പാര്‍ട്ടി തയാറായിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. ഇതുവരെ പിടിച്ചെടുത്ത […]

Featured, Special Story
March 31, 2024

‘ദ റോഡ് ടു മെക്ക’ യും ബെന്യാമിന്റെ ആടുജീവിതവും

കൊച്ചി:  ആടുജീവിതം സിനിമ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ഈ സമയത്ത്, സോഷ്യൽ മീഡിയയിൽ ബെന്യാമിൻ അതേ പേരിൽ എഴുതിയ നോവലും ചർച്ചയാവുകയാണ്. നോവലിലെ ചില ഭാഗങ്ങൾക്ക് സഞ്ചാരിയും ഗ്രന്ഥകാരനും മുഹമ്മദ് അസദിന്റെ ‘ദ റോഡ് ടു മെക്ക’ എന്ന വിഖ്യാത കൃതിയുമായുള്ള സാമ്യം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. നോവലിലെ രണ്ടുപേജുകൾ മക്കയിലേക്കുള്ള പാത എന്ന പുസ്തകത്തിന്റെ പദാനുപദ തർജ്ജമപോലെ തോന്നുമെന്നും, വിമർശകർ ചൂണ്ടിക്കാട്ടുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു […]

വ്യഭിചരിക്കുന്ന സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ

കാബൂൾ: അഫ്ഘാനിസ്ഥാനിൽ വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടി കൊണ്ട് അടിച്ച് കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ അറിയിച്ചു.ശരീഅത്ത് നിയമം കൂടുതൽ കർശനമാക്കുമെന്നാണ് ഇതിനർഥം. നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഞങ്ങൾ ദൈവത്തിന്റെ പ്രതിനിധികളായതു കൊണ്ട് ഞങ്ങൾക്ക് ഇതിന് അവകാശമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ   അഖുന്ദ്‌സാദയുടെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങൾ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുന്നത് സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് നിങ്ങൾ പറയുന്നു. […]

ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമമെന്ന് അഭിഭാഷകർ

ന്യൂഡൽഹി: നിക്ഷിപ്ത താൽപ്പര്യക്കാർ നീതിപീഠ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെ ചെറുക്കണമെന്ന് മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും പിങ്കി ആനന്ദും ഉൾപ്പെടെ യുള്ള അറുന്നൂറിലധികം അഭിഭാഷകർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ അഭ്യർഥിച്ചു. രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളും ഉൾപ്പെടുന്ന കേസുകളിൽ നീതിപീഠത്തിൻ്റെ വിധി പോലും സ്വാധീനിക്കുപ്പെടുന്നു. ഇത് ജനാധിപത്യ ഘടനയ്ക്കും ജുഡീഷ്യൽ പ്രക്രിയകളിൽ അർപ്പിക്കുന്ന വിശ്വാസത്തിനും കാര്യമായ ഭീഷണിയാണ്.ചില അഭിഭാഷകർ രാഷ്‌ട്രീയക്കാരെ സംരക്ഷിക്കുകയും രാത്രിയിൽ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണുന്നത് […]

Featured, Special Story
March 28, 2024

കേജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി നല്കി ബിജെപി. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണെന്നാണ്  ബിജെപിയുടെ പരാതി. ലഫ്റ്റനന്റ് ഗവർണർക്കാണ്  പരാതി നല്കിയത്. ലഫ്റ്റനന്റ് ഗവർണർ നിയമവശം പരിശോധിക്കുകയാണ്. അതിനിടെ കേജ്‌രിവാളിനായി തിഹാർ ജയിലിൽ പ്രത്യേക സെൽ തയ്യാറാക്കിയിരിക്കുകയാണ് അധികൃതർ. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാലുള്ള മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് പ്രതികരണം. മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലാണ് നിലവിൽ കേജ്‍രിവാൾ. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് […]

മുഖ്യമന്ത്രി കെജ്‌രിവാളിന് എതിരെ തെളിവുണ്ടോ ? ഹൈക്കോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലാശ്വാസമില്ല. ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ഡൽഹി സർക്കാരിൻ്റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കേസ്. അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ ബെഞ്ചിന്റേതാണ് നടപടി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുമുള്ള ഹര്‍ജിയിൽ കോടതി ഇ.ഡിയുടെ വിശദീകരണം തേടി നോട്ടീസ് നല്‍കി. നോട്ടീസിന് മറുപടി നല്‍കാന്‍ […]