ഇസ്രയേൽ – ഇറാൻ യുദ്ധം തുടങ്ങി
ടെഹ്റാൻ : ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ – ഇറാൻ സംഘർഷം ഉടലേടുത്തു. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇറാൻ്റെ ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്.ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു മുന്നറിയിപ്പ് നല്കി. ആക്രമണത്തിൽ ഒരു പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ […]
മതേതര ഇന്ത്യയെ പിന്തുണച്ച് 79 ശതമാനം പേർ
ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദി സെന്റർ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സി എസ് ഡിഎസ്) നടത്തിയ പ്രീ പോൾ സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും മതേതര ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം. പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും നടത്തുന്ന സിഎസ്ഡിഎസ് – ലോക്നീതി സർവേകൾ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.100 പാർലമെന്റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 400 പോളിങ് സ്റ്റേഷനുകളിലായിരുന്നു സർവേ. ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സിൽ […]
ഗൂഗിൾ ചതിച്ചു ഗയ്സ് ; ‘ഹാതിയ’ മലയാളത്തിൽ ‘കൊലപാതകം’
കൊച്ചി: എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെഴുതിയ സ്ഥലപ്പേര് എഴുതിയ ബോർഡിൽ ഹാതിയ എന്നത് മലയാളത്തിൽ എഴുതിയപ്പോൾ ‘കൊലപാതക’മായി മാറി. ഹാതിയ എന്നത് ഗൂഗിൾ ട്രാൻസ്ലേറ്റർ മുഖേന മൊഴിമാറ്റിയപ്പോഴായിരിക്കാം കൊലപാതകമായതെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിൽ ‘ഹത്യ’ എന്നാൽ കൊലപാതകം, മരണം എന്നൊക്കെയാണ് അർഥം. സ്ഥലപ്പേര് മലയാളത്തിൽ ‘കൊലപാതകം’ എന്നാക്കിയ റെയിൽവേക്ക് സോഷ്യൽമീഡിയയിൽ നിറയെ പരിഹാസം. കഴിഞ്ഞ ദിവസമാണ് എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെഴുതിയ സ്ഥലപ്പേര് എഴുതിയ ബോർഡിൽ ഹാതിയ എന്നത് ‘കൊലപാതക’മായി […]
ഊതിക്കലിനെതിരേ കെഎസ്ആര്‍ടിസി യൂണിയനുകള്‍
കോഴിക്കോട്: ഡ്രൈവർമാരെ ഊതിക്കാൻ മുകളിൽ നിന്നും നിർദേശം. ഊതുന്നതിനെതിരായി യൂണിയനുകൾ . നാടകങ്ങൾക്ക് പ്രസിദ്ധമായ കെ എസ് ആർ ടി സി യിൽ മറ്റൊരു നാടകത്തിനു തുടക്കമാവുകയാണ് . കെഎസ്ആര്‍ടിസിയിൽ രണ്ടെണ്ണം വീശി തോന്നിയ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന ഡ്രൈവര്‍മാരെ കുടുക്കാനായുള്ള ബ്രത്ത് അനലൈസര്‍ ടെസ്റ്റിനെതിരേ യൂണിയനുകള്‍ രംഗത്ത്. യൂണിയനുകളുടെ എതിര്‍പ്പിനിടെ അടുച്ചുപൂസായി ഡ്രൈവിംഗ് സീറ്റില്‍ കയറാന്‍ തുടങ്ങിയ 41 പേര് ആപ്പിലാകുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസുകള്‍ ഇടിച്ചുള്ള അപകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. അമിതവേഗതിയിലാണ് […]
അന്വേഷണ ഏജൻസികളുടെ തേർവാഴ്ച തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തുക
കൊച്ചി : “തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായിരുന്നെങ്കിൽ ഇന്ന് ചെയ്യുമായിരുന്നത് തെരഞ്ഞെടുപ്പു കാലത്തുള്ള, പ്രതിയോഗികക്ഷികളുടെ മേൽ മാത്രം നടത്തപ്പെടുന്ന,അന്വേഷണ ഏജൻസികളുടെ തേർവാഴ്ച തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു”..എഴുത്തുകാരനായ സി ആർ പരമേശ്വരൻ ഫേസ്ബുക്കിലെഴുതുന്നു “സംഘപരിവാർ ലക്ഷ്യം വയ്ക്കുന്ന പ്രതിപക്ഷ പാർട്ടികളും അവരുടെ നേതാക്കളും99 ശതമാനവും അഴിമതിക്കാരാണ് എന്നുള്ളതിൽ സംശയമില്ല. മുഖ്യപ്രതിപക്ഷമായ ഗാന്ധി -നെഹ്റു കുടുംബത്തിന്റെ മരുമകൻ ഉൾപ്പെട്ട കമ്പനിയും ഇലക്ട്രോറൽ ബോണ്ട് വഴി ബിജെപിക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. പിന്നെ എന്ത് പ്രതിപക്ഷം? ആ മരുമകൻ ഇന്ന് പാർലമെന്റിലേക്ക് […]
ആടുജീവിതം ഞാൻ ചെയ്യാനിരുന്ന സിനിമ
കൊച്ചി : ആടുജീവിതം ബുക്ക് വായിച്ചതിനു ശേഷം ബഹ്റൈനിൽ പോയാണ് ബെന്യാമിനെ കണ്ടത്. ഞാൻ കാസ്റ്റ് ചെയ്യാൻ ഉദേശിച്ചത് ഒരു പുതുമുഖത്തെയാണ്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് വേറൊരു നടനെ കണ്ടത്. ചിത്രം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ബെന്യാമിന് സന്തോഷമായെന്നാണ് ലാൽ ജോസ് അവകാശപ്പെട്ടു . ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഒരാളെ കണ്ടുവച്ചിരുന്നു.എൽജെ ഫിലിംസ് കമ്പനി ആദ്യം […]