ഭീകര സംഘടനകൾ പെരുകുന്നു എന്ന് എൻ ഐ എ

ന്യൂഡൽഹി: രാജ്യത്ത് ഭീകര സംഘടനകളുടെ എണ്ണം അനുദിനം പെരുകുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പറയുന്നു. കാശ്മീർ താഴ്‌വരയിൽ നിന്ന് തുടങ്ങിയ ഈ പ്രശ്‌നം ഇപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.ഏജൻസിയുടെ ഔദ്യോഗിക വെബ്സൈററ് പ്രകാരം നിരോധിത തീവ്രവാദ സംഘടനകളുടെ പട്ടിക താഴെ ചേർക്കുന്നു: ബബ്ബർ ഖൽസ ഇൻ്റർനാഷണൽ, ഖാലിസ്ഥാൻ കമാൻഡോ സേന, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ഇൻ്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ, ലഷ്കർ-ഇ-തൊയ്ബ/പസ്ബാൻ-ഇ-അഹ്ലെ ഹദീസ്, ജെയ്‌ഷെ മുഹമ്മദ്/തെഹ്‌രീകെ ഫുർഖാൻ, ഹർകത്ത്-ഉൽ-മുജാഹിദീൻ അല്ലെങ്കിൽ ഹർക്കത്ത്-ഉൽ-അൻസാർ അല്ലെങ്കിൽ ഹർകത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്ലാമി […]

മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലെന്ന് ഉവൈസി

മുംബൈ: ശതകോടീശ്വരനായ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ വസതിയായ ‘ആൻ്റിലിയ’ മുസ്ലിം സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിൻ്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അസദുദ്ദീൻ ഒവൈസി എം.പിആരോപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള മുസ്ലിം രാഷ്ട്രീയ കക്ഷിയായ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ.(എഐഎംഐഎം) മേധാവിയാണ് അദ്ദേഹം. ടി.വി9ന് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമർശം. 15000 കോടി രൂപ മുടക്കി നിർമിച്ച അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെയെന്ന മറുപടിയാണ് ഉവൈസി നല്‍കിയത്. മുസ്‍ലിം […]

കർണാടകയിലെ വഖഫ് ഭൂമി വിവാദം: ഇടപെട്ട് സർക്കാർ

ബെംഗളൂരു: മുസ്ലിം വഖഫ് ഭൂമി വിഷയത്തില്‍ കർഷകർക്ക് നോട്ടീസ് നല്‍കരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നല്‍കിയതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. റവന്യൂ രേഖകള്‍ അന്തിമമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നോട്ടീസുകളോ കത്തുകളോ പിൻവലിക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളിലെ ഭൂമി 50 വർഷം മുൻപ് തങ്ങളുടെ പേരില്‍ രജിസ്റ്റർ ചെയ്തതായി വഖഫ് ബോർഡ് അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാല്‍, ഇവ സാധുവാകണമെങ്കില്‍ വഖഫ്, റവന്യൂ […]

വിഷപ്പുക:69 ശതമാനം കുടുംബങ്ങളിലും രോഗികൾ

ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ 69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണെന്ന് സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.31 ശതമാനം കുടുംബങ്ങളിലും ശ്വാസ തടസ്സം, ആസ്തമ പോലുള്ള രോ​ഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്താണ്. പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നു.വായു​ഗുണനിലവാര സൂചികയിൽ 362 രേഖപ്പെടുത്തി വളരെ മോശം അവസ്ഥയിൽ തുടരുകയാണ് തലസ്ഥാന നഗരം. ദീപാവലി […]

കുഴല്‍പ്പണ കേസിൽ അന്വേഷണം ഇനിയും…

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി കർണാടകത്ത്ല് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നത് 41 കോടി 20 ലക്ഷം രൂപയുടെ ഹവാലപ്പണം ആണെന്ന ആരോപണത്തെപ്പറ്റിയുള്ള കേസില്‍ തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉത്തരവ്. പോലീസ് മേധാവിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. […]

ഗൂഗിളിന് റഷ്യയിൽ അമ്പരപ്പിക്കുന്ന പിഴ; അപ്പീൽ ഹർജി നൽകും

മോസ്കോ:സസ്പെൻഡ് ചെയ്യപ്പെട്ട റഷ്യൻ യൂട്യൂബ് ചാനല്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിക്കാത്തതിനാൽ കനത്ത പിഴ. ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യൻ കോടതി പിഴയിട്ടത് 2 അണ്‍ഡിസില്യണ്‍ റൂബിള്‍സ് (2.5 ഡിസില്യണ്‍ ഡോളർ)ആണ്. അതായത് 2,000,000,000,000,000,000,000,000,000,000,000,000 റൂബിൾ. സംഖ്യ കഴിഞ്ഞ് 36 പൂജ്യം വരുന്നതിനെ അണ്‍ഡിസില്യണ്‍ എന്നും 33 പൂജ്യം വരുന്നതിനെ ഡിസില്യണ്‍ എന്നും പറയുന്നു. ആഗോള ജി.ഡി.പിയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ സംഖ്യ. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച്‌ 100 ട്രില്യണ്‍ ഡോളറാണ് ആഗോള ജി.ഡി.പി. യൂട്യൂബ് അക്കൗണ്ട് […]

കാളിപൂജയിലെ മൃഗബലി തടയാനാവില്ലെന്ന് ഹൈക്കോടതി

കൊല്‍ക്കത്ത: കാളിപൂജക്ക് ആടുകളെ ബലിയര്‍പ്പിക്കുന്നത് തടയണമെന്ന ഹർജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. മൃഗബലി തടയണമെന്ന ആവശ്യം ജസ്റ്റിസുമാരായ ബിശ്വജിത് ബസു, അജയ് കുമാര്‍ ബസു എന്നിവരടങ്ങിയ ബെഞ്ച് ആണ് നിരസിച്ചത്. വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ആചാരങ്ങളിലും മാറ്റമുണ്ടാവാമെന്നും അവർ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച്ച നടക്കാനിരിക്കുന്ന മൃഗബലി തടയണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഗോ സേവക് സംഘത്തിന്റെ അപേക്ഷ തള്ളിയാണ് ഉത്തരവ്. നിരവധി സമുദായങ്ങളുടെ ഒഴിവാക്കാനാവാത്ത മത ആചാരങ്ങളെ തടയുന്നത് യുക്തിഭദ്രമായിരിക്കില്ല. പുരാണ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ സസ്യാഹാരികളാണോ […]