പ്രധാനമന്ത്രിക്ക് സ്വന്തമായി വീടില്ല; ആസ്തി 3.02 കോടി
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തമായി വീടില്ല. കാറില്ല. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വർണ മോതിരങ്ങളുണ്ട്.ആകെ സ്വന്തമായി വീടില്ല. കാറില്ല. ആസ്തി 3.02 കോടി രൂപ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ സമർപ്പിച്ച നാമനിര്‍ദേശ പത്രികയിൽ ആണ് ഈ വിവരങ്ങൾ ഉള്ളത്. 52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. 80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) […]
ഇന്ത്യാ മുന്നണി 315 സീറ്റ് നേടും: മമത
കൊൽക്കൊത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം കഴിഞ്ഞതോടെ ഇന്ത്യാ മുന്നണി 315 സീറ്റോടെ അധികാരത്തിലെത്തുമെന്ന് വ്യക്തമായെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെടുന്നു. ബിജെപി 200 സീറ്റ് തികയ്ക്കില്ലെന്ന് അവർ പറഞ്ഞു.ബംഗാളിലെ ബോൻഗാവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. ബംഗാളില്‍ ബിജെപിക്കെതിരേ പോരാടുന്നതു തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസും ഇടതും ബിജെപിയെ സഹായിക്കുകയാണ്. 34 വർഷത്തെ ഭരണത്തിനിടെ അനവധി കൂട്ടക്കൊലകള്‍ നടത്തിയ കൊലയാളികളാണ് സിപിഎം. അവർക്ക് വോട്ട് ചെയ്യരുത്-മമത പറഞ്ഞു. നരേന്ദ്ര മോദിയെപ്പോലെ ഇത്രയും ഏകാധിപത്യസ്വഭാവവും […]
ഗാന്ധിജി വന്ന് മൽസരിച്ചാൽ…
കൊച്ചി: നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ടീയ സാഹചര്യത്തിൽ രാഷ്ടപിതാവ് ഗാന്ധിജി വന്ന് മൽസരിച്ചാൽ പോലും രക്ഷപ്പെടില്ലെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്ററ് ഇങ്ങനെ: ഇലക്ഷനിൽ പങ്കെടുത്ത് മോദിജിക്കും രാഹുൽജിക്കും പിണറായിജിക്കും വേണ്ടി മുദ്രാവാക്യം വിളിക്കുന്നത് മാത്രമല്ല രാഷ്ട്രീയം. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊടിയ അപര്യാപ്തതകളെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്ന നമ്മളൊക്കെ രാഷ്ട്രീയത്തിൽ ഉണ്ട്. രാഷ്ട്രീയം സംസാരിക്കുന്നവരിൽ വച്ച് കാഞ്ഞ ബുദ്ധിജീവികൾ എന്ന് സ്വയം വിളിക്കുന്ന വ്യാജ ഇടത് -ഇസ്ലാമിസ്റ്റുകൾ നമ്മെ ‘അരാഷ്ട്രീയവാദികൾ’ എന്നു […]
‘വീണ്ടും മോദി വന്നാൽ സ്വേച്ഛാധിപത്യ പ്രവണത കൂടും’
കൊച്ചി: വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ വീണ്ടും അധികാരത്തില്‍ വന്നാല്‍ സ്വേച്ഛാധിപത്യ പ്രവണത വര്‍ധിക്കുമെന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുന്നു. 2014ലും 2019 ലും നല്ല ഭൂരിപക്ഷം അവർക്ക് ഉണ്ടായിരുന്നു. ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനാണ് ബിജെപി ജയിക്കുന്നതെങ്കില്‍ പാര്‍ലമെന്റില്‍ സംവാദങ്ങള്‍ ഉണ്ടാകുകയും സംസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്യും. സമനില കൈവരിക്കാന്‍ ഇത് സഹായിക്കും – അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ […]
പിണറായിയുടെ യാത്ര ഗവർണർ അറിയാതെ…
കൊച്ചി:‘മുഖ്യമന്ത്രി വിദേശത്ത് പോയോ,ഞാനറിഞ്ഞിട്ടില്ല’- ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മറുപടി.നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’, ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കുടുംബത്തിന്റേയും സ്വകാര്യവിദേശസന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടതെന്നും തുടര്‍ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിദേശയാത്രകളെക്കുറിച്ച് രാജ്ഭവനെ ഇരുട്ടില്‍നിര്‍ത്തുകയാണെന്ന് നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇ, ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല. സ്വകാര്യസന്ദര്‍ശനമാണെങ്കിലും മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഗവര്‍ണറെ […]