ഗുണ്ടയുടെ വിരുന്നുണ്ട ഡി വൈ എസ് പി ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ നടക്കുന്നതിനിടെ ഗുണ്ടാ നേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി.   ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് സാബു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് നടപടി. ഡിവൈഎസ്പിക്കൊപ്പം മറ്റ് രണ്ടു പൊലീസുകാരെക്കൂടി വിരുന്നിൽ പങ്കെടുത്തതിന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരും പിടിയിലാവുന്നത്. ഗുണ്ടാനേതാവ് […]

ബാബറി മസ്ജിദ് : നരസിംഹ റാവു മൗനാനുവാദം നൽകിയോ ?

കൊച്ചി: അയോധ്യയിലെ വിവാദ മന്ദിരമായ ബാബറി മസ്ജിദ് പൊളിച്ചെന്ന വാര്‍ത്ത മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് ഞെട്ടലുണ്ടാക്കിയെന്ന് സി ആർ പി എഫ് മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ വി മധുസൂദനന്‍. റാവുവിന് സംരക്ഷണ വലയം ഒരുക്കിയിരുന്ന എസ്.പി. ജി സംഘത്തിൻ്റെ തലവനായിരുന്നു അദ്ദേഹം. മസ്ജിദ് പൊളിക്കാന്‍ റാവു മൗനാനുവാദം നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ എക്സ്പ്രസ് ഡയലോഗ്സില്‍  അദ്ദേഹം പറഞ്ഞു. ‘ബാബറി മസ്ജിദ് പൊളിച്ച 1992 ഡിസംബര്‍ ആറിന് ഒരുപാട് കാര്യങ്ങള്‍  പ്രധാനമന്ത്രിയുടെ  […]

യെച്ചൂരി ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്തപ്പോൾ….

കൊച്ചി : ആം ആദ്മി പാർട്ടിയുടെ തലവനും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഒരു മുഴുത്ത കള്ളനാണോ ? സാഹചര്യത്തെളിവുകൾ വിളിച്ചു പറയുന്നത് അതാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.അർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. കുറിപ്പിൻ്റെ പൂർണരൂപം : കേജ്‌രിവാൾ ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചു പോകണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ താനും ഒരു അഴിമതിക്കാരനാണ് എന്ന് വിളിച്ചുപറയുന്ന സാഹചര്യതെളിവുകളാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഒരുപാട് പ്രസംഗങ്ങളിൽ പിണറായി […]

മദ്യനയ അഴിമതി: തെളിവ് പുറത്ത് വിട്ട് പ്രതിപക്ഷം

തിരുവനന്തപുരം: മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പച്ചക്കള്ളം പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഇരുവരൂം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന് മുന്നിൽ സതീശൻ ആറ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് […]

മദ്യനയക്കോഴ: സർക്കാരിനെ രക്ഷിക്കാൻ ബാറുടമകൾ

കൊച്ചി : സർക്കാരിൻ്റെ മദ്യനയം അബ്കാരികൾക്ക് അനുകൂലമായി മാററം വരുത്താൻ നടത്തുന്ന നീക്കത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതിനിടെ, നിലപാടിൽ മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടനാ നേതാവ്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ പുതിയ സന്ദേശവുമായി രംഗത്തെത്തി. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു, കോഴകൊടുക്കാൻ അല്ല എന്നാന് അദ്ദേഹത്തിൻ്റെ പുതിയ നിലപാട്. സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് വിവാദ ശബ്ദസന്ദേശമിട്ടത്. […]

Featured, Special Story
May 24, 2024

ജീവിക്കാൻ മികച്ചതു കേരള നഗരങ്ങൾ ; പരിഹസിച് സോഷ്യൽ മീഡിയ

കോട്ടയം: ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചതു തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ്. ” ഇന്നലത്തെ ഒറ്റ മഴയിൽ മുങ്ങിയ കൊച്ചിയോ ഈ കൊച്ചിയെന്ന് ചിലർ ചോദിക്കുന്നു . “മഴ പെയ്‌താൽ , നിലവാരം വെള്ളത്തിൽ ഉയർന്ന് പൊങ്ങിവരും” , “ഇതൊക്കെ വിൽക്കാൻ പറ്റാത്ത ഫ്ലാറ്റുകൾ വിൽക്കാനുള്ള തന്ത്രം എന്നല്ലാതെ എന്നതാ പറയേണ്ടത് കോട്ടയം തിരുവനന്തപുരം തൃശൂർ സിറ്റികൾ ഒക്കെ ഇപ്പോൾ ബോട്ട് റൈസിന് പറ്റിയ […]