ഗണപതിവട്ടജി എന്ന കെ. സുരേന്ദ്രനും സുരേഷ് ഗോപിയും…
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ വിമർശനവുമായി രാഷ്ട്രീയ നീരിക്ഷകൻ ശ്രീജിത്ത് പണിക്കർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ അനാവശ്യ സ്ഥലനാമ വിവാദം കുത്തിപ്പൊക്കി മറ്റ് സ്ഥാനാർഥികളുടെ സാധ്യതകളെ അട്ടിമറിക്കാൻ ശ്രമിച്ചയാളാണ് സുരേന്ദ്രനെന്ന് ശ്രീജിത്ത് വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ശ്രീജിത്ത് പണിക്കർ ശ്രീജിത്തിന്റെ എഫ്ബി പോസ്റ്റ് ചുവടെ: “പ്രിയപ്പെട്ട ഗണപതിവട്ടജി, നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല […]
സ്ത്രീധന പീഡനം: യുവതി മലക്കംമറിഞ്ഞു
കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മർദ്ദിച്ചതെന്നും, ബെല്‍റ്റവച്ച് അടിച്ചതെന്നും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയതെന്നും ആരോപിച്ചത് കള്ളമാണെന്ന് കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരി.സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് അവർ നിലപാടിൽ മലക്കംമറിഞ്ഞത്. കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. യുവതിയുടെ വിശദീകരണം ഇങ്ങനെ: പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നു. അതില്‍ കുറ്റബോധം തോന്നുന്നുണ്ട്. വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞത്. പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് […]
കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് സുരേഷ് ഗോപി
ന്യൂഡൽഹി: ക്യാബിനററ് പദവി ലഭിക്കാത്തതിനാൽ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നുവെന്ന നിലപാടിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി. ചില മാധ്യമങ്ങള്‍ തെറ്റായ വാർത്തയാണ് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പിട്ടു.’ഇത്തരം വാർത്തകൾ തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” സുരേഷ് ഗോപി കുറിച്ചു. നിലവില്‍ ലഭിച്ചിരിക്കുന്ന സഹമന്ത്രി സ്ഥാനത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന […]
“കിറ്റ് രാഷ്ട്രീയത്തിൽ” ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല
കൊച്ചി:”ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും“ ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കിലെഴുതുന്നു. ” ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല” ഗീവർഗീസ് കൂറിലോസ് തുടരുന്നു . ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:- ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാത ചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും […]