Featured, Special Story
June 26, 2024

കഴിഞ്ഞ 15 മാസമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്നയാൾ

കൊച്ചി : “കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍ , എന്തിനേറെ പറയുന്നു അതിനിര്‍ണ്ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്” സി.പി.എമ്മിൽ നിന്ന് പുറത്തുപോയ മുൻകണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റുമായ മനുതോമസിനെതിരെ ഫേസ്ബുക് പോസ്റ്റിൽ സി.പി.എം നേതാവ് പി. ജയരാജൻ. കഴിഞ്ഞ ദിവസം ഒരുപത്രത്തിൽ നടത്തിയ പരാമർശം പൊതുപ്രവര്‍ത്തകനായ തന്നെ ജനമധ്യത്തില്‍ താറടിച്ചു […]

സര്‍വ്വകലാശാലകള്‍ പലതും ലയിക്കും… കോളേജുകള്‍ പൂട്ടും..

കൊച്ചി: സംസ്ഥാനത്ത് ഡിഗ്രി നാലു വര്‍ഷം ആയാലും ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയാകുമെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി അഭിപ്രായപ്പെടുന്നു. യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ടു കോംബാറ്റ് ഡെസർട്ടിഫിക്കേഷൻ്റെ ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവ് കോർഡിനേഷൻ ഓഫീസിലെ ഡയറക്ടർ ആണ് അദ്ദേഹം. വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടും, കോളേജുകള്‍ പൂട്ടും, സര്‍വ്വകലാശാലകള്‍ പലതും നിര്‍ബന്ധമായും മറ്റുള്ളവയുമായി ലയിക്കേണ്ടി വരുമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ ചേർക്കുന്നു: നാലു വര്‍ഷ ഡിഗ്രിയും കേരളത്തിലെ ഉന്നത […]

മുസ്ലിം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്താന്‍ ഹിജാബ് വിലക്കി

ദുഷാൻബെ: സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യമായി മാറിയ താജിക്കിസ്താനിൽ ഇസ്ലാം വസ്ത്രം എന്ന് വിശ്വസിക്കപ്പെടുന്ന ഹിജാബ് നിരോധിക്കുന്ന നിയമം നിലവിൽ വന്നു. അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നതാണ് ഈ രാജ്യം. 1991 സെപ്റ്റംബർ ഒൻ‌പതിന് ആണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്. ദുഷാൻബെയാണു തലസ്ഥാനം. താജിക്കിസ്താൻ പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്.കുട്ടികളുടെ ഇസ്‌ലാമിക ആഘോഷങ്ങളും നിരോധിച്ചിട്ടുണ്ട്. പ്രസിഡന്റ് […]