Featured, Special Story
July 01, 2024

തലസ്ഥാനത്തെ മുതലാളിക്ക് അടുക്കളയിൽ വരെ സ്വാധീനം !

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തോട് വിശദീകരണം ആവശ്യപ്പെട്ട് സിപിഎം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ ആദ്യദിനമാണ്  കമ്മിറ്റിയംഗമായ കരമന ഹരി തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. തുടർന്ന് മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് ആ മുതലാളിയുടെ പേര് പറയണമെന്നും വെറുതെ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. എന്നാൽ കരമന ഹരി മറുപടി നൽകിയില്ല.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയ്‌ക്കും സിപിഎം നേതാക്കൾക്കുമെതിരെ ശക്തമായ വിമർശനം […]

Featured, Special Story
July 01, 2024

ഇടവേള ബാബു ഇല്ലാതെ എന്തമ്മ!

കൊച്ചി : ഇടവേള ബാബുവിനെക്കുറിച്ച് സഹതാരം സലീം കുമാർ ഫെയ്സ്ബുക്കിൽ . സ്ഥാനം ഒഴിഞ്ഞെങ്കിലും അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് സലീം കുമാർ എഴുതുന്നു.   ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:—————————————– ഇടവേള ബാബു, കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം […]

മുഖ്യമന്ത്രി മാറുമോ? ഈ ആയുസ്സിലില്ല!

കൊച്ചി: “മുഖ്യമന്ത്രി മാറിയാൽ ആരാണ് പകരക്കാരൻ? ഒരു പേർ പറയാമോ? അസാധ്യം? ആഡംബര കമ്മ്യൂണിസത്തിൽ രമിച്ചു നിൽക്കുന്നവർ ചാടിക്കയറി പറയുന്ന പേർ കെ കെ ശൈലജ യുടേതായിരിക്കും. ആ തുറുപ്പാണല്ലോ പി ജയരാജൻ പ്രയോഗിച്ചത്. പി ജയരാജന് പാർട്ടി സെക്രട്ടറിയറ്റിൽ കടന്നു കൂടാൻ അവശേഷിക്കുന്ന ഏക മാർഗം അതുമാത്രമാണ്. പക്ഷെ ജയരാജന്റെ കരങ്ങളിൽ തളം കെട്ടി നിൽക്കുന്ന കട്ടച്ചോര പൊട്ടി ഒഴുകുന്നതോടെ പാർട്ടിയുടെ കഥകഴിയും”…  മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു..  ഇത് ഒരു കമ്മ്യൂണിസ്റ്റ് പർട്ടിയല്ല. […]

മാസപ്പടിക്കേസിൽ കരിമണൽ കമ്പനിക്ക് കൂടുതൽ കുരുക്ക്

കൊച്ചി :മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്‍റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ആലുവയിലെ വിവാദ വ്യവസായി ശശിധരൻ കർത്തയുടെ  ഉടമസ്ഥതയിലുള്ള സിഎംആർഎല്ലിന്‍റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു. മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ സ്ഥാപനത്തിനെതിരെ നിരവധി […]

കരുവന്നൂർ ബാങ്ക് കളളപ്പണക്കേസിൽ സി പി എം പ്രതി

തൃശ്ശൂർ : സി പി എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണക്കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) നിര്‍ണായക നീക്കം നടത്തി. സിപിഎമ്മിന്റെ സ്ഥലമടക്കം 29.5 കോടിയുടെ സ്വത്തുക്കൾ കൂടി അവർ കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ സ്ഥലവും സിപിഎമ്മിന്റെ 76 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും.സിപിഎമ്മിനെക്കൂടി പ്രതി ചേർത്താണ് ഈ നടപടി. ബാങ്കിൽ നിന്നും തട്ടിയെടുത്ത […]