മോഡിയ്ക്കെതിരെ ആർ എസ് എസ് ഒളിയമ്പ് വീണ്ടും

ഗുംല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്‍എസ്‌എസ് അധ്യക്ഷനായ മോഹന്‍ ഭാഗവത്. ചിലർ അമാനുഷികരാകാനും പിന്നീട് ഭഗവാനാകാനും ആാഗ്രഹിക്കുന്നതായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ ഗുംലയില്‍ വില്ലേജ് തലത്തിലെ പ്രവര്‍ത്തകര്‍ക്കായി വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തിരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും ആര്‍എസ്‌എസും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മോഹന്‍ ഭാഗവതിന്റെ ഒളിയമ്പ്. ചില ആളുകള്‍ക്ക് സൂപ്പര്‍മാനാകാനാണ് ആഗ്രഹം. പിന്നീട് ദേവതയാകാനും പിന്നെ ഭഗവാനാകാനും ആഗ്രഹമുണ്ടാകും. ഭഗവാന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വിശ്വരൂപം ആകാനാണ് […]

മകന്റെ വിവാഹം: അംബാനി നേടിയത് 25000 കോടി രൂപ

മുംബൈ: അയ്യായിരം കോടി രൂപയിൽ അധികം മുടക്കി മകൻ ആനന്ദ് അംബാനിയുടെ വിവാഹം ആഘോഷിച്ച രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വർദ്ധന. 25000 കോടി രൂപയാണ് വിവാഹ ശേഷം ആസ്തിയില്‍ കൂടിയത് എന്ന് ‘ആജ് തക്ക്’പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീത നിശയ്ക്കായി പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും, വിവാഹത്തില്‍ പങ്കെടുക്കാനായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായ കിം കര്‍ദാഷിയാനും ഇന്ത്യയിലെത്തിയിരുന്നു. ഇവര്‍ക്കായി കോടികളാണ് അംബാനി കുടുംബം ചെലവിട്ടത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് മൂന്ന് ബില്യണ്‍ […]

രാജീവ്‌ ചന്ദ്രശേഖര്‍ നാലു മാസം മുൻപ് വന്നിരുന്നെങ്കിൽ

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖർ, നാലു മാസം മുമ്പ് തിരുവനന്തപുരത്ത് വന്നിരുന്നുവെങ്കിൽ കഥ മാറിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വോട്ടിൽ വലിയ വ്യത്യാസം ഇല്ലാതെയാണ് അവിടെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ ജയിച്ചു കയറിയത്. താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്ന് തൃശ്സൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് തൃശ്സൂരിൽ ഐക്യമുന്നണി സ്ഥാനാർഥിയായിരുന്ന അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ […]

കേരളത്തിലെ കാടുകളിൽ ആനകൾ കുറയുന്നു !

കൊച്ചി : സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവു വന്നുവെന്ന് വനംവകുപ്പ് കണ്ടെത്തി. ഇപ്പോഴുള്ള ആകെ ആനകളുടെ എണ്ണം 1793. കഴിഞ്ഞ വർഷം 1920. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിച്ചാണ് കണക്കെടുപ്പ് നടത്തിയത്. കാലത്തിന് അനുസരിച്ച് ആനകളുടെ എണ്ണത്തിൽ ചെറിയ കുറവ് ഉണ്ടാകും. അത് സ്വഭാവികമാനെന്ന് വനംവകുപ്പ് കരുതുന്നു. നേരിയ വ്യത്യാസം മാത്രമാണ് ആനകളുടെ എണ്ണത്തിൽ കാണാനുള്ളത്. എണ്ണം കുറയുമ്പോഴും ഇവ നാട്ടിൽ എത്തി ഉണ്ടാക്കുന്ന ദുരിതങ്ങൾ പരിഹരിക്കാനുള്ള ശ്രമം വനവകുപ്പ് നടത്തുന്നുണ്ട്. ഗണ്യമായി ആനകളുടെ എണ്ണം കുറഞ്ഞു എന്ന് പറയാനാവില്ല. […]

കുററവാളി ട്രംപിൻ്റെ പാർടിക്കാരൻ തന്നെ; കാരണം അജ്ഞാതം

പെൻസിൽവേനിയ: അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച ഇരുപതുകാരൻ തോമസ് മാത്യു ക്രൂകസ് ആണെന്ന് തിരിച്ചറിഞ്ഞു. ട്രംപിൻ്റെ പാർടിയായ റിപ്പബ്ലിക്കൻ പാർടിയിലെ അംഗമായിരുന്നു പെൻസിൽവേനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂകസ്. എന്തിനാണ് മകൻ ട്രംപിനെ വധിക്കാൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പിതാവ് മാത്യു ക്രൂക്‌സ് പറഞ്ഞു. തോമസിനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. വിചിത്രമായ പെരുമാറ്റക്കാരൻ ആയിരുന്നില്ല അവനെന്ന് തോമസ് മാത്യു ക്രൂകസിന്‍റെ മുൻ സഹപാഠി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. തോമസ് ഒരു റിപ്പബ്ലിക്കൻ […]